ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു

ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു. ദീർഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ജയ്പൂരിലെ വസതിയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം.ഊർമിള മണ്ഡോദ്കർ ഫർദീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പ്യാർ തു നേ ക്യാ കിയാ, രാംഗോപാൽ വർമ്മ നിർമ്മിച്ച് വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവർ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. രജത് മുഖർജിയുടെ നിര്യാണത്തിൽ ബോളിവുഡ് താരം മനോജ് ബാജ്പേയി, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Read More

രാജ്യത്തെ കോവിഡ് വ്യാപനം അതീവ ഗുരുതര അവസ്ഥയിൽ; സുപ്രീംകോടതി

കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതര അവസ്ഥയിലെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു. കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സ്വീകരിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കുന്ന മാർഗ്ഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Read More

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു;സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്‌ത വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന് അർഹനായി. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പർജൻ കുമാർ ഐ.പി.എസ്, എസ്.പി കൃഷ്ണകുമാർ ബാലകൃഷ്ണ പിള്ള, എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യൻ, മലപ്പുറം എസ്.ഐ പി.വി സിന്ധു അടക്കമുള്ള ഉദ്യോഗസ്ഥരാണ് പൊലീസ് മെഡലിന് അർഹരായത്. ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ…

Read More

ട്രഷറി തട്ടിപ്പു കേസില്‍ ബിജുലാലിന്‌ ജാമ്യം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതി ബിജുലാലിന്‌ ജാമ്യം ലഭിച്ചത് വിവാദമാകുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയും എങ്ങുമെത്തിയില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ കോടികള്‍ തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതല്‍ പിഴച്ചു. കീഴടങ്ങാനായി അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളെ കാണുമ്പോഴാണ് ബിജുലാലിനെ പൊലീസിന് പിടികൂടാനായത്. ആഗസ്റ്റ് മൂന്നിനായിരുന്നു ബിജു ലാലിന്റെ അറസ്റ്റ്. വഞ്ചിയൂര്‍ ട്രഷറിയില്‍ കൂടാതെ ബിജുലാല്‍…

Read More

പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു; പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും വർധിച്ചു

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിൽ എട്ട് ദിവസവും ഇന്ധനവില വർധിച്ചിരുന്നു 10 ദിവസം കൊണ്ട് പെട്രോളിന് 85 പൈസയും ഡീസലിന് 1.49 പൈസയുമാണ് ഉയർന്നത്. രണ്ട് മാസമായി ഓയിൽ കമ്പനികൾ നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20ഓടെ പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് പെട്രോളിന് ലിറ്റർ 82.53 രൂപയും ഡീസലിന് 76.34 രൂപയുമാണ്.

Read More

കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇതിൽ 13 പേർ യു എസ് സൈനികരാണ്. കഴിഞ്ഞ ദിവസമാണ് കാബുൾ വിമാനത്താവളത്തിന് പുറത്തും സമീപത്തുമാണ് രണ്ട് ആക്രമണം നടന്നത്. ഐ എസ് ഖൊറസൈൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. താലിബാനുമായി ശത്രുതയുള്ള സംഘടനയാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാൻ വിഭാഗമാണ് ഐ എസ് ഖൊറസൈൻ. ആക്രമണത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് തക്ക തിരിച്ചടി നൽകുമെന്ന് യു എസ്…

Read More

ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ ആലുവ കോടതിയിൽ; ഇനി തീരുമാനം മജിസ്‌ട്രേറ്റ് കോടതിയുടേത്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കടോതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോറൻസിക് പരിശോധനക്ക് ശേഷം ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുമോ എന്ന കാര്യത്തിൽ മജിസ്‌ട്രേറ്റ് തീരുമാനമെടുക്കും. ദിലീപിനെതിരായ നിരവധി പരമാർശങ്ങളുണ്ടായിട്ടും പ്രോസിക്യൂഷന് തിരിച്ചടി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഫോണുകൾ പരിശോധനക്ക് കൈമാറണം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നീ ആവശ്യങ്ങളിലൊന്നും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫോൺ പ്രോസിക്യൂഷന് കൈമാറുന്നതിൽ എതിർപ്പുണ്ടെന്ന് ദിലീപ് പറഞ്ഞതോടെയാണ്…

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിലുള്ളത് എട്ടിനങ്ങൾ

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. 350 രൂപയോളം വിലവരുന്ന എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. സംസ്ഥാനത്തെ കമ്പനികളിലാണ് നിന്നാണ് ഇത്തവണ ഉത്പന്നങ്ങൾ സംഭരിച്ചത്.   ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. ഒരു കിലോ പഞ്ചസാര, മുക്കാൽ കിലോ കടല, ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റർ, മുളക്, ഉപ്പ് ഒരു കിലോ, മുക്കാൽ കിലോ ചെറുപയർ, കാൽ കിലോ സാമ്പാർ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉൾപ്പെടെയാണ് 350…

Read More

ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു, നിരവധി കുടിലുകൾ കത്തിനശിച്ചു

  ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂറുകളെടുത്താണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ 60ഓളം കുടിലുകൾക്ക് തീ പടർന്നു. ഇതിൽ 30 കുടിലുകൾ പൂർണമായി കത്തിനശിച്ചു. ഏഴ് പേർക്ക് ജീവൻ നഷ്ടമായതായും വടക്കുകിഴക്കൻ ഡൽഹി അഡീഷണൽ എസ് പി അറിയിച്ചു.

Read More