അവസാന ഓവറുകളിലെ തകർപ്പനടി; പൊരുതാവുന്ന സ്‌കോറുമായി രാജസ്ഥാൻ റോയൽസ്
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ. തുടക്കത്തിൽ തകർച്ചയെ നേരിട്ടെങ്കിലും അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു. ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 31 ആയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ ടീമിന് നഷ്ടപ്പെട്ടു. സ്മിത്ത് 5 റൺസിനും ജോസ് ബട്‌ലർ 22 റൺസിനും സഞ്ജു സാംസൺ 5 റൺസിനും വീണു. ഉത്തപ്പയും ലോമ്‌റോറും ചേർന്ന് സ്‌കോർ 70 വരെ…