Headlines

റോയിയുടെ ഇടപെടലിൽ ദുരൂഹത; പോലീസിൽ പരാതി നൽകി അൻസിയുടെ കുടുംബം

  കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ ഇവർ പരാതി നൽകി. നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലിൽ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അൻസിയുടെ ബന്ധുക്കൾ പറഞ്ഞു അൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാൽ ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത്…

Read More

ഫേസ്ബുക്കിന് പിറകെ ഇന്‍സ്റ്റാഗ്രാമിനും നിരോധമേര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: ഫേസ്ബുക്കിന് നിരോധമേര്‍പ്പെടുത്തിയതിന് പിറകെ അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്സര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ചത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യയുടേത് ശരിയായ നടപടിയല്ലെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചു. ഈ നടപടി കൊണ്ടുള്ള…

Read More

പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ അഞ്ച് പേരെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. കാസർകോട് നിന്ന് പ്രതികളെ പുലർച്ചെ കൊച്ചിയിൽ എത്തിച്ചു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജു, കൂട്ടുപ്രതികളായ സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന നടത്തി, ആയുധങ്ങൾ എത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രാവിവരങ്ങൾ കൃത്യം നൽകിയവർക്ക് കൈമാറി തുടങ്ങിയവയാണ് ഇവർക്കെതിരായ കണ്ടെത്തലുകൾ. സിബിഐ അന്വേഷണം ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ്…

Read More

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല: വി കെ ശ്രീകണ്ഠന്‍ എം പി

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുല്‍ ഔദ്യോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല എന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെയും പ്രിയ അജയനെയും വി കെ ശ്രീകണ്ഠന്‍ എംപി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. ബിജെപി വിട്ട് വര്‍ഗീയത…

Read More

മുംബൈ ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ തീരത്തെ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബന്ധുക്കൾക്ക് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചു വടുവഞ്ചാൽ മെലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ്, കോട്ടയം പൊൻകുന്നം അരിഞ്ചിടത്ത് ഇസ്മായിലിന്റെ മകൻ സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റ് രണ്ട് മലയാളികൾ. കണ്ണൂർ ഏരുവശ്ശേരി സ്വദേശി സനീഷ് ജോസഫിനെ കാണാതായിട്ടുണ്ട് അപകടത്തിൽ ഇതുവരെ 49…

Read More

‘മന്ത്രി സജി ചെറിയാനെതിരെ ഒന്നും പറഞ്ഞിട്ടില്ല, വാർത്തകൾ വളച്ചൊടിച്ചു’; വേടൻ

മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് റാപ്പർ വേടൻ. തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് അദ്ദേഹം. താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടുവെന്നും വേടൻ പറഞ്ഞു. അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമാണ്. വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചു. വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകും….

Read More

കോവിഡ് ബാധിച്ച് മരിച്ചു

സുല്‍ത്താന്‍ ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്‌റ്റൈല്‍സില്‍ മുന്‍കാല സെയില്‍സ്മാനായിരുന്ന പാട്ടവയല്‍ പന്തക്കല്‍ പി ജെ ജെയിംസ് (56) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മിനി ജെയിംസ്. മക്കള്‍: ആഷ്ന ജംയിസ്, ജോസ് പോള്‍. മരുമകന്‍: മനു.

Read More

സ്ഥാപന ആസ്ഥാനങ്ങളിൽ പതാക ഉയർത്തൽ നിർബന്ധമാക്കി മക്ക ഗവർണർ

ജിദ്ദ: മക്ക പ്രവിശ്യയിലെ മുഴുവൻ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസവും ദേശീയ പതാക ഉയർത്തൽ നിർബന്ധമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശിച്ചു. ചില സർക്കാർ, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിൽ ദേശീയ പതാക ഉയർത്താത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഴുവൻ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളിൽ നിർബന്ധമായും ദേശീയ പതാക ഉയർത്തിയിരിക്കണമെന്ന് മക്ക ഗവർണർ നിർദേശിച്ചത്. സർക്കാർ, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിൽ…

Read More

‘മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യിൽ നിന്ന് 11 ലക്ഷം കടം വാങ്ങി, ബന്ധുനിയമനത്തിൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’; വാർത്താസമ്മേളനത്തിൽ ഖുർആൻ ഉയർത്തിപ്പിടിച്ച് കെ ടി ജലീൽ

വാർത്താസമ്മേളനത്തിൽ ഖുർആൻ ഉയർത്തിപ്പിടിച്ച് മുൻ മന്ത്രി കെ ടി ജലീൽ. മന്ത്രി ആയ സമയത്ത് ബന്ധുനിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുർആൻ പിടിച്ച്‌ സത്യം ചെയ്യുന്നതായി കെടി ജലീൽ പറഞ്ഞു. വ്യാജ പ്രചാരണമാണ് പി കെ ഫിറോസ് നടത്തിയതെന്നും, മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യിൽ നിന്നാണ് 11 ലക്ഷം രൂപ കടം വാങ്ങിയതെന്നും ജലീൽ വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് പി കെ ഫിറോസെന്നും പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ്…

Read More