ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി പരമ്പര; അഹ്മദാബാദില്‍ ഇന്ന് മുതല്‍ വെടിക്കെട്ട്

അഹ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു മുതല്‍ തുടക്കം. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര അഹ്മദാബാദിലാണ് നടക്കുന്നത്. ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയ ഇന്ത്യ ട്വന്റി പരമ്പരയും വരുതിയിലാക്കാനാണ് ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പര കൈവിട്ട ക്ഷീണം മാറ്റാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കോഹ്‌ലി, രോഹിത്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, നവദീപ് സെയ്‌നി, ശ്രാദ്ദൂല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്നത്തെ സാധ്യത ഇലവനില്‍…

Read More

മുൻവൈരാഗ്യം: മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

  മുൻവൈരാഗ്യം: മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ചെമ്പൂർ സ്വദേശി സുനിൽ ജാംബുൽക്കറെന്ന 33കാരനാണ് കൊല്ലപ്പെട്ടത്. ഉഷാ മാനെ(22), കരുണ മാനെ(25) എന്നീ യുവതികളാണ് പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയും വടിയുപയോഗിച്ച് മർദിക്കുകയുമായിരുന്നു. മർദനമേറ്റ യുവാവ് ബോധരഹിതനായതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

Read More

ഹിമാചൽപ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി; നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ഹിമാചൽപ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി. പത്ത് പേരെ രക്ഷപ്പെടുത്തി. 30ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റെക്കോങ്-ഷിംല ഹൈവേയിൽ ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. ട്രാൻസ്‌പോർട്ട് ബസ്, ഒരു ട്രക്ക്, കാറുകൾ തുടങ്ങിയ വാഹനങ്ങളാണ് മണ്ണിനടിയിലായത്. ബസിൽ മാത്രം 40 യാത്രക്കാരുണ്ടായിരുന്നു. ഐടിബിപി സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും പോലീസും സംയുക്തമായി സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.

Read More

ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ 10, 11 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും 11ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും സെപ്റ്റംബർ 12ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 13ന്…

Read More

നിയന്ത്രണം തെറ്റിയ ലോറി ചെന്ന് പതിച്ചത് കിണറ്റിനുള്ളിൽ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് മുക്കത്ത് നിയന്ത്രണം തെറ്റിയ ലോറി കിണറിലേക്ക് മറിഞ്ഞു. മുക്കം പുൽപ്പറമ്പിന് സമീപത്താണ് അപകടം. കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കിണറ്റിലേക്ക് പാഞ്ഞുവീണത്. ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ വാഹനം പിന്നോട്ടു നീങ്ങുകയായിരുന്നു. അപകടം മനസ്സിലായതോടെ ഡ്രൈവറും ക്ലീനറും വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു.

Read More

ആരോഗ്യമേഖലയിലെ സർക്കാർ അനാസ്ഥ; യൂത്ത് ലീഗും പ്രതിഷേധത്തിന്, സംസ്ഥാനത്തെ മുഴുവൻ DMO ഓഫീസുകളിലും മാർച്ച്

ആരോഗ്യ മേഖലയിലെ സർക്കാർ അനാസ്ഥക്കെതിരെ യൂത്ത് ലീഗും പ്രതിഷേധത്തിന്. യൂത്ത് ലീഗ് ഡി എം ഒ ഓഫിസ് മാർച്ച് ജൂലൈ മൂന്നിന് നടക്കും. സംസ്ഥാനത്തെ മുഴുവൻ DMO ഓഫിസുകളിലിലേക്കും മാർച്ച് നടത്തും. അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മാർച്ചെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാൽ…

Read More

ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനത്ത് നാളെ മുതൽ തുറക്കും

സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽ സ്‌റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാളെ മുതൽ തുറക്കുക. നവംബർ ഒന്ന് മുതലാണ് ബീച്ചുകൾ തുറക്കുക കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചു കൊണ്ട് രണ്ട് ഘട്ടമായാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഒരാഴ്ച…

Read More

രാമനാട്ടുകര മേൽപാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. രാമനാട്ടുകര തോട്ടുങ്ങൽ മങ്ങാട്ടയിൽ കുനിയിൽ തെക്കേതൊടി മുസ്തഫയുടെ മകൻ ഷാഹ്സാദ് (16) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.30 നാണ് അപകടം. പിതാവിനോടൊപ്പം ഇരുചക്രരവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ തലയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ തൊപ്പി തിരിച്ചെെടുക്കാനുള്ള ശ്രമത്തിനിടയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബ്രിഡ്ജിൽ നിന്നും താഴെക്ക് തെറിച്ചു വീണ് ഗുരതരമായി പരിക്കേറ്റ ഷാഹ്സാദിനെ സമീപത്തെ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാതാവ്….

Read More

ന്യൂനമർദം നാളെയോടെ തീരം തൊടും; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെ പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട് തീരം തൊടും. ഇതിന്റെ പ്രതിഫലനമായി ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്. പുതുച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കുമെന്നാണ് സൂചന. അതേസമയം കേരളത്തിൽ കാറ്റിന്റെ സ്വാധീനം കാര്യമായുണ്ടാകില്ല. എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ…

Read More