പക്വേറ്റയുടെ ഗോളിൽ ചിലിയെ തകർത്ത് ബ്രസീൽ കോപ അമേരിക്ക സെമിയിൽ

കോപ അമേരിക്കയിൽ ചിലിയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ സെമിയിൽ കടന്നു. ചിലി കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ബ്രസീലിന്റെ തേരോട്ടത്തെ തടഞ്ഞുനിർത്താൻ പക്ഷേ സാധിച്ചില്ല. പകരക്കാരനായി എത്തിയ പക്വേറ്റയുടെ വകയായിരുന്നു ബ്രസീലിന്റെ വിജയഗോൾ ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. നെയ്മറും ജെസ്യൂസും ഫിർമിനോയുമെല്ലാം പ്ലേയിംഗ് ഇലവനിലെത്തി. കടുത്ത പ്രതിരോധമാണ് ശക്തമായ ബ്രസീൽ നിരയ്‌ക്കെതിരെ ചില പുറത്തെടുത്തത്. 5-3-2 ഫോർമേഷനിലിറങ്ങിയ ചിലിക്കായി ആക്രമണം നടത്തിയത് സാഞ്ചസും വാർഗാസുമായിരുന്നു  

Read More

ആരെങ്കിലും ചെയ്യുമോ, അതിന് വിവരമില്ല; തിരുവനന്തപുരം മേയറെ വിമർശിച്ച് കെ മുരളീധരൻ

  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് കെ മുരളീധരൻ. തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരന്റെ വിമർശനം. തിരുവനന്തപുരം മേയറെ വിമർശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി. അതിന് വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ച് കയറുകയാണ്. ആരെങ്കിലും ചെയ്യുമോ. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു

Read More

മണ്ണിടിഞ്ഞുവീണ് മരിച്ചവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കും; സഹായ ധനം പ്രഖ്യാപിച്ചു

  കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ തൊഴിൽ വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബർ കമ്മീഷണർ ഡോ. ചിത്ര ഐഎഎസിനെ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാൻ വി ശിവൻകുട്ടി നിർദേശം നൽകി. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും. മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ വിമാനമാർഗം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികളും…

Read More

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഇന്ന് മാത്രം 195 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. അതേസമയം 102 പേർ ഇന്ന് രോഗമുക്തി നേടിയതും ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് നൂറിലധികം രോഗികൾ വെച്ചാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നതിന് പുറമെ സമ്പർക്കത്തിലൂടെയുള്ള രോഗബാധയിലും വർധനവ് കാണുന്നത് വലിയ ആശങ്കക്ക് വഴിവെക്കുന്നുണ്ട്. ഇന്ന് 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതും ഇതുവരെയുള്ളതിലെ ഉയർന്ന…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 26 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ സൗത്ത് (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 9), കഞ്ഞിക്കുഴി (5), പാണ്ടനാട് (6), തുറവൂർ (12), തൃശൂർ ജില്ലയിലെ തോളൂർ (6, 12), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 504 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317,…

Read More

രാത്രി യാത്ര നിരോധനം; സുൽത്താൻബത്തേരി കാരുടെ സമരം പാഴാകുമോ?

സുൽത്താൻബത്തേരി: കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ഭാരത് മാല പദ്ധതിയിൽ ദേശീയപാത 766 പകരമായി മൈസൂർ- മലപ്പുറം പാതയെ എടുത്തു കാണിച്ചതോടെ സുൽത്താൻബത്തേരി രാത്രിയാത്ര നിരോധനം വുമായി ബന്ധപ്പെട്ട ദേശീയപാത 766 ന് വേണ്ടി നടത്തിവന്ന സമരം പാഴാകുമോ എന്ന ആശങ്കയിലാണ് ബത്തേരി കാർ. മൈസൂർ മലപ്പുറം പാതക്ക് എതിരെ അതിനിടയിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞിരുന്നു. ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയും,നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽവേ ആൻഡ് നാഷണൽ ഹൈവേ കമ്മിറ്റിയും ,ബത്തേരിയിലെ വ്യാപാരി സമൂഹവും…

Read More

പ്രീസീസൺ: ആദ്യ പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പോടിയായുള്ള പരിശീലന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി. വിദേശതാരങ്ങളോ ഇന്ത്യൻ താരങ്ങളോ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസ്, സഞ്ജീവ് സ്റ്റാലിൻ, സന്ദീപ്, ഹക്കു, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ഖബ്ര, സൈത്യാസെൻ, പ്രശാന്ത്, ശുഭഘോഷ്, മഹേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇറങ്ങിയത്. എന്നാൽ പേരു കേട്ട ബ്ലാസ്റ്റേഴ്‌സിന്‍റെ പെരുമയെ…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: 61 കേസുകളിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎയ്ക്കെതിരെ 61 കേസുകളിൽ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസർകോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദ്ദിന്റെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. അതേസമയം ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറും കമറുദ്ദീന്റെ കൂട്ടുപ്രതിയുമായ പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. പൂക്കോയ തങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തങ്ങൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നാണ് സൂചന. നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ…

Read More

സർക്കാരിനെ വെള്ള പൂശാനാണ് അഭിപ്രായ സർവേകൾ; മാധ്യമങ്ങൾക്കെതിരെ ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ വെള്ള പൂശാനാണ് ഓരോ സർവേയും. 200 കോടി രൂപ പരസ്യം സർക്കാർ നൽകിയതിന്റെ ഉപകാര സ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ഇത് മാധ്യമ ധർമമല്ല അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സർവേകൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സർവേകൾ നടന്നതാണ്. ഫലം വന്നപ്പോൾ…

Read More