തലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

  കണ്ണൂർ തലശ്ശേരിയിൽ സിപിഎം ബിജെപി സംഘർഷം. ഇരു പാർട്ടികളിലെയും ഓരോ പ്രവർത്തകർക്ക് സംഘർഷത്തിൽ വെട്ടേറ്റു. മേലൂരിലെ ബിജെപി പ്രവർത്തകനായ ധനരാജ്, സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.  

Read More

എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ

‎ഡല്‍ഹി: എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം അറിയിച്ച് ടാറ്റ. സെപ്തംബര്‍ 15നാണ് ടാറ്റ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സെപ്തംബറിനകം എയര്‍ ഇന്ത്യയെ വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിനായി കേന്ദ്ര സര്‍ക്കാര്‍ ലേലം ഉടന്‍ നടത്തിയേക്കും. സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയെ സ്വന്തമാക്കന്‍ മുന്‍പന്തിയിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ…

Read More

അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി

  പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടൻ അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. ഇക്കാര്യം ഇവർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. ഇനി ഭാര്യ-ഭർത്താവ് എന്നീ സ്ഥാനങ്ങൾ ഇല്ലെന്നും ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്നും വാർത്താക്കുറിപ്പിൽ അമീർ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നാളായി വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെന്നും അതിന് പറ്റിയ സമയമാണിതെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. മകൻ ആസാദിനായി എന്നും നല്ല മാതാപിതാക്കളായി നിലകൊള്ളുമെന്നും അവനെ തങ്ങൾ ഒരുമിച്ച് വളർത്തുമെന്നും ഇരുവരും പറഞ്ഞു. 16 വർഷത്തെ ദാമ്പത്യ…

Read More

ഗവർണറുടെ ആശങ്ക ഗൗരവത്തോടെയാണ് പരിഗണിച്ചത്; വിദഗ്ധരെയാണ് തലപ്പത്തു കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി

  ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ള അഭിപ്രായം മനസ്സിലാക്കാത്ത ആളല്ല ഗവർണറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതിൽ മുന്നോട്ടുപോകണം. കൂടുതൽ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു അക്കാദമിക് വിദഗ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റെയും തലപ്പത്ത് കൊണ്ടുവരാൻ സർക്കാർ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എൽ ഡി എഫ് സർക്കാരുകളും ഇത്തരത്തിൽ അക്കാദമിക് മികവുള്ളവരെ സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില…

Read More

നാൽപതിനായിരവും കടന്ന് സ്വർണവില കുതിക്കുന്നു; ഇന്ന് പവന്‌ വർധിച്ചത് 1040 രൂപ

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച മാത്രം പവന്റെ വില 1040 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ വർധിച്ച് 5070 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 4640 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. യുക്രൈനിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില കൂടിയതാണ് രാജ്യത്തെ വില വർധനവിനും കാരണമായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 54 ഡോളർ ഉയർന്ന് 2053.13 ഡോളർ നിലവാരത്തിലെത്തി

Read More

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പ്രവാസികളെ സ്വദേശത്തെത്തിക്കാന്‍ വിമാന സര്‍വീസ് നടത്തുമെന്ന് കുവൈത്ത്; ഇന്ത്യന്‍ വിദഗ്ധ സംഘമെത്തി

രാജ്യത്തെ പ്രവാസി സമൂഹത്തിന് സ്വദേശത്തേക്ക് മടങ്ങാന്‍ വിമാനക്കമ്പനികള്‍ സര്‍വ്വീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു. വിവിധ നഗരങ്ങളിലേക്ക് എല്ലാ വിമാനക്കമ്പനികളും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യും. പല പ്രവാസി സമൂഹങ്ങളും സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഫാമിലി വിസക്കാരുടെ താമസാനുമതിയും സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പും പുതുക്കുന്നത് ഒരു വര്‍ഷത്തേക്ക് മാത്രമാക്കി. സെല്‍ഫ് സ്‌പോണ്‍സറുടെ താമസാനുമതിയുടെ കാലാവധി മൂന്ന് വര്‍ഷമുണ്ടെങ്കിലും ആശ്രിതരുടെ താമസാനുമതി ഒരു വര്‍ഷത്തക്കേ പുതുക്കാന്‍ സാധിക്കൂ. അതിനിടെ,…

Read More

24 മണിക്കൂറിനിടെ 11,067 പേർക്ക് കൊവിഡ്; രാജ്യത്ത് 94 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,08,58,371 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 13,087 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,61,608 പേർ രോഗമുക്തരായി. നിലവിൽ 1,41,511 പേരാണ് ചികിത്സയിൽ കഴിയുന്നത്. 94 പേർ ഇന്നലെ കൊവിഡ് ബാധിതരായി മരിച്ചു. 1,55,252 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് ഇതിനോടകം 66,11,561 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More

സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി;റോസക്കുട്ടി ടീച്ചർ രാജിവെച്ചു.

സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി.കെ.പി.സി സി. വൈസ് പ്രസിഡൻറ് കെ.സി റോസക്കുട്ടി ടീച്ചർ കോൺഗ്രസ്സിൽ രാജിവെച്ചു. ഗ്രൂപ്പുപോരിൽ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ. ഹൈക്കമാൻറ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന കാലണിത്. സ്ത്രീകൾക്ക് പരിഗണന നൽകാതിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാനാവില്ല. കെ.പി.സി.സി വൈസ് പ്രസിഡൻറ് സ്ഥാനവും എ.ഐ. സി.സി അംഗത്വവും രാജിവക്കുകയാണ്. മുൻ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ. 1991 1996 വരെ ബത്തേരി എം.എൽ എ എന്നീ നിലകളിൽ പ്രവർത്തിച്ചു.    

Read More