ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍; മൂന്നാം സ്ഥാനത്ത് പിണറായി വിജയന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയായി തമിഴ്നാടിന്റെ എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വെ പ്രകാരമാണ് എം.കെ സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 42 ശതമാനം പേരുടെ പിന്തുണയോടെയാണ് സ്റ്റാലില്‍ ഒന്നാമതെത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഒഡീഷയുടെ നവീന്‍ പട്നായിക്കാണ് രണ്ടാമതെത്തിയത്. നവീന്‍ പട്നായികിന് 38 ശതമാനം പേരുടെ പിന്തുണയും പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനര്‍ജി…