വിധി കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ് ഫ്രാങ്കോ; ദൈവത്തിന് സ്തുതിയെന്ന് പ്രതികരണം

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസിൽ ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. വിധി കേട്ട് ബിഷപ് ഫ്രാങ്കോ പൊട്ടിക്കരഞ്ഞു. കോടതിയിൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതിന് പിന്നാലെ വികാര നിർഭരമായ കാഴ്ചകളാണ് പിന്നീടുണ്ടായത്. അഭിഭാഷകരെ അടക്കം കെട്ടിപ്പിടിച്ച് അദ്ദേഹം കണ്ണീർ വാർത്തു. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഫ്രാങ്കോയ്‌ക്കൊപ്പമുണ്ടായിരുന്നു. ദൈവത്തിന് സ്തുതിയെന്നായിരുന്നു ഫ്രാങ്കോയുടെ ആദ്യ പ്രതികരണം 105 ദിവസത്തെ വിചാരണക്ക്…

Read More

സിനിമാ വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം തടവും മൂന്ന് ലക്ഷം രൂപ പിഴയും; കരട് ബില്ലുമായി കേന്ദ്രം

  സിനിമാ വ്യാജപതിപ്പ് നിർമാണത്തിനെതിരെ ശക്തമായ നടപടിയുമായി കേന്ദ്രം. വ്യാജപതിപ്പുണ്ടാക്കിയാൽ ജയിൽ ശിക്ഷക്ക് ശുപാർശ ചെയ്യുന്ന കരട് ബിൽ കേന്ദ്രം പുറത്തിറക്കി. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്ന് ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് ശുപാർശ പുതിയ ഭേദഗതി പ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിൽ ഇടപെടാനും കേന്ദ്രസർക്കാരിന് സാധിക്കും. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജ പതിപ്പെന്ന പരാതി ലഭിച്ചാൽ സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ…

Read More

ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഉപാധികളോടെ ജാമ്യം

കൊച്ചി: വിവാദമായ ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനികളായ രേണുക, സൂര്യ എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഇവര്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നതടക്കമുള്ള ഉപാധികളുമുണ്ട്. കേസിൽ സൂരജിന്റെ അച്ഛന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ടാം പ്രതിയാണ് സൂരജിന്റെ…

Read More

കുമരകത്ത് യുവാവ് തൂങ്ങിമരിച്ച സംഭവം; കാണാതായ യുവതിയെ കണ്ടെത്തി

  കുമരകം ചീപ്പുങ്കലിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായ കാമുകിയെ കണ്ടെത്തി. സമീപത്തെ വയലിൽ ചൊവ്വാഴ്ച രാവിലെ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രാത്രി മുഴുവൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഇന്നലെയാണ് വെച്ചൂർ സ്വദേശി ഗോപുവിനെ(22) മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് യുവാവും പെൺകുട്ടിയും കൂടി ഇവിടേക്ക് വന്നത്. മണിക്കൂറുകൾ കഴിഞ്ഞും ഇവരെ കാണാത്തതിനാൽ നാട്ടുകാർ തെരച്ചിൽ നടത്തിയതോടെയാണ് ദീപുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കാമുകിയുമായി വഴക്കുണ്ടായെന്നും…

Read More

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

  തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നതെന്നും കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാമ്പ്…

Read More

പാലക്കാട് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് കുറ്റം സമ്മതിച്ചു

  പാലക്കാട് കാരപ്പാടത്ത് ശ്രുതിയെന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. ശ്രുതിയുടെ ഭർത്താവ് ശ്രീജിത്താണ് കൃത്യം നടത്തിയത്. മണ്ണെണ്ണ ഒഴിച്ച് ശ്രുതിയെ തീ കൊളുത്തി കൊല്ലുകയായിരുന്നു. ആത്മഹത്യ പ്രേരണക്കേസിൽ റിമാൻഡിലുള്ള ശ്രീജിത്ത് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു ശ്രീജിത്തിന്റെ പരസ്ത്രീബന്ധം ശ്രുതി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ജൂൺ 18നാണ് ശ്രുതിക്ക് തീപ്പൊള്ളലേറ്റത്. ജൂൺ 22ന് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെ യുവതി മരിച്ചു. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്….

Read More

കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കൊല്ലം കണ്ണനല്ലൂരിൽ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം പ്രീത മന്ദിരത്തിൽ പ്രദീപ്(38)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമാണ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. രണ്ട് പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

Read More

എന്തുകൊണ്ട് മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല, കാരണം പുറത്ത് വിട്ട് അന്വേഷണ സംഘം

കൊല്ലം ആയൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടികളെ വൈക്കത്ത് ആറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആയൂര്‍ കീഴാറ്റൂര്‍ അഞ്‌ജു ഭവനത്തില്‍ അശോകന്റെ മകള്‍ ആര്യാ ജി അശോക്(21) , ഇടയം അനിവിലാസം വീട്ടില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. 13 ന് രാവിലെ 10 മണിക്ക്…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ്; മൂന്നിലൊന്നും കേരളത്തിൽ

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 724 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,08,74,376 ആയി ഉയർന്നു 39,649 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 4,50,899 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3,00,14,713 പേർ രോഗമുക്തരായി. 4,08,764 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ മൂന്നിലൊന്നും കേരളത്തിലാണ്. അതേസമയം രാജ്യത്ത് 37.73 കോടി പേർക്ക്…

Read More