സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 36,800 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന്റെ വില 4,600 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച പവന് 200 രൂപകൂടി 36,920 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Read More

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. യഥാർഥ പേര് ബി ശിവശങ്കരൻ നായർ എന്നാണ്. 1962ൽ അന്തർ സർവകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതിയാണ് കലാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് നടൻ മധു നിർമിച്ച അക്കൽദാമയാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. മൈനാകം കടലിൽ നിന്നുണരുന്നുവോ, ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, വാകപൂമരം ചൂടും, ഒറ്റക്കമ്പി നാദം,  ഒരു…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.55 ലക്ഷം സാമ്പിളുകൾ; ടിപിആർ 11.91

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ…

Read More

‘കുംഭമേളയിൽ എത്രപേർ മരിച്ചു, IPL അപകടം ഉണ്ടായിട്ട് ആരും രാജിവെച്ചില്ല, പിന്നെന്തിന് വീണാ ജോർജ് രാജിവെക്കണം’: കെ. പി. ഉദയഭാനു

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും സിപിഐഎം പത്തനംതിട്ട സംസ്ഥാന കമ്മിറ്റി. ആരോഗ്യ മേഖലയിൽ മണ്ഡലം തിരിച്ചുള്ള വികസനങ്ങൾ നിരത്തി പാർട്ടി രംഗത്തെത്തി. ഐപിഎൽ അപകടം ഉണ്ടായിട്ട് കർണാടകയിൽ ആരും രാജിവെച്ചില്ല. കുംഭമേളയിൽ എത്ര പേർ മരിച്ചു എന്നറിയില്ല. വിമാന ദുരന്തം ഉണ്ടായിട്ട് ആര് രാജിവെച്ചു. പിന്നെന്തിന് വീണാ ജോർജ് രാജിവെക്കണമെന്നും സിപിഐഎം പത്തനംതിട്ട സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു ചോദിച്ചു. ആരോഗ്യ മന്ത്രി നടപ്പിലാക്കിയ നേട്ടങ്ങൾ…

Read More

വയനാട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (12.12.21) 110 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 203 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134051 ആയി. 132027 പേര്‍ രോഗമുക്തരായി. നിലവില്‍ 1259 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1169 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 738 പേര്‍ ഉള്‍പ്പെടെ ആകെ 11344 പേര്‍…

Read More

ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്;നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20ാം വാര്‍ഷികത്തിന്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം എ നിഷാദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാംപയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്. വ്യാജ ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റിനിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ലെന്ന് സിഇഒ എം എ നിഷാദ് പറഞ്ഞു. വ്യാജ…

Read More

ആലപ്പുഴയിൽ രണ്ട് പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കുടിച്ചതെന്ന് സംശയം

  ആലപ്പുഴയിൽ സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ സ്വദേശി ബൈജു(50), ചാവടി കൈതവളപ്പിൽ സ്റ്റീഫൻ(46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും അവരവരുടെ വീടുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്ന് സാനിറ്റൈസറും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസർ കുടിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു. സീഫുഡ് കമ്പനി ഡ്രൈവറാമ് ബൈജു. സ്റ്റീഫൻ കൂലിപ്പണിക്കാരനാണ്‌

Read More

ഉരുൾപൊട്ടലിൽ കാണാതായ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെത്തി

തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മുഖ്യപൂജാരി ടി എസ് നാരായണ ആചാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് തലക്കാവേരിയിൽ ഉരുൾപൊട്ടലുണ്ടായത്. ടി എസ് നാരായണയും കുടുംബവും താമസിച്ചിരുന്ന വീട് അപ്പാടെ തകർന്നു പോയിരുന്നു. കുത്തിയൊലിച്ചുവന്ന മഴവെള്ളപ്പാച്ചിലിൽ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് വന്ന് മൂടി. കനത്ത മഴയും മഞ്ഞും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു ടി എസ് നാരായണ ആചാരിയുടെ ഭാര്യാ സഹോദരൻ സ്വാമി ആനന്ദതീർഥയുടെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ആചാരിയുടെ ഭാര്യ ശാന്ത, സഹപൂജാരിമാരായ…

Read More

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് എം.കെ രാഘവൻ എംപി

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം കെ രാഘവന് എം പി. സിവില് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020 ഓഗസറ്റിലുണ്ടായ വിമാന അപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് പ്രശ്നമില്ലെന്നായിരുന്നു എയര്‍ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നില്ല . ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിലും ഇക്കാര്യം ചര്‍ച്ച…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്ക് കൊവിഡ്; 201 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298,091 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ zകാവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,56,845 ആയി. 99,75,958 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,31,036 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 201 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,49,850 ആയി. രാജ്യത്ത് കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലും മഹാരാഷ്ട്രയിലും…

Read More