‘ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇല്ല’; വ്യക്തമാക്കി വൈറ്റ് ഹൗസ്

  ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇല്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. നാളെ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജെറാദ് കഷ് നറും ദോഹയില്‍ തുടരും. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായും മറ്റ് മധ്യസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ( dialogue between Iran and…

Read More

ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി — രാജസ്ഥാന് ഉജ്ജ്വല ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. 16 റൺസിനാണ് രാജസ്ഥാൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. 72 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. പതിഞ്ഞ താളത്തിലാണ് ചെന്നൈ തുടങ്ങിയത്. ടോം കറൻ എറിഞ്ഞ പവർ പ്ലേയുടെ…

Read More

കണ്ണൂരിൽ യുവതിയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മശാല എന്‍ജിനിയറീങ് കോളജിന് സമീപം താമസിക്കുന്ന അഖില(36)യെയാണ് പുതിയതെരു രാജേഷ് റസിഡന്‍സിയിലെ മുറിയില്‍ ബുധനാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ട് ഹോട്ടല്‍ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read More

ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

  മാനില: ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലെ കനത്ത മഴ രേഖപ്പെടുത്തി. ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്. തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്. ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്. ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. അതെസമയം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നുണ്ട്. ഫിലിപ്പീൻസിലെ തലസ്ഥാനത്ത്…

Read More

വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.94

  വയനാട് ജില്ലയില്‍ ഇന്ന് (17.12.21) 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.94 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134493 ആയി. 132636 പേര്‍ രോഗമുക്തരായി. നിലവില്‍ 1103 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1039 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1113 പേര്‍…

Read More

നേപ്പാളിലെ ആഭ്യന്തര സംഘർഷം; അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന ആഹ്വാനവുമായി സൈന്യം

നേപ്പാളിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനവുമായി നേപ്പാൾ സൈന്യം. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രക്ഷോഭകരോട് സൈന്യം അഭ്യർത്ഥിച്ചു. നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി. എല്ലാ പൗരന്മാരോടും സഹകരണത്തിനായി സൈന്യം ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഇന്നലെ രാത്രി 10 മണിമുതൽ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിനെ ഇളക്കിമറിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി കെ പി ശർമ ഒലിയും പ്രസിഡൻ്റ് രാംചന്ദ്ര പൗഡേലും…

Read More

സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി സംഘർഷം; യുവാവിന് ഗുരുതര പരുക്ക്

  പോത്തൻകോട് ∙ സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി ബേക്കറിയിൽ സംഘർഷം. ആക്രമണത്തിൽ യുവാവിനു ഗുരുതരമായി പരുക്കേറ്റു. പോത്തൻകോട് നന്നാട്ടുകാവിൽ വാടകയ്ക്കു താമസിക്കുന്ന അനീഷിനാണ്(26) തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. ഏറ്റുമുട്ടലിനിടെ ബേക്കറി ഉടമ ഷാഹുൽ ഹമീദിനും പരുക്കേറ്റു. ഞായറാഴ്ച രാത്രി 9ന് മേലെമുക്കിലെ ബേക്കറിയിലായിരുന്നു സംഭവം.   കടയിലെത്തിയ അനീഷ് തന്റെ സ്കൂട്ടറിലെ തകരാർ പരിഹരിക്കാൻ ബേക്കറിയിൽ ഇരുന്ന കത്തി എടുത്തു. ഇതു ബേക്കറി ഉടമ ഷാഹുൽ ഹമീദ് ചോദ്യം ചെയ്യുകയും അനീഷുമായി സംഘർഷമുണ്ടാകുകയും ചെയ്തതായി…

Read More

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണം കെട്ട് ഇന്ത്യയുടെ ബാറ്റിംഗ് നിര; രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് നേടാനായത് 36 റൺസ് മാത്രം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണം കെട്ട് ഇന്ത്യയുടെ ബാറ്റിംഗ് നിര. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് നേടാനായത് 36 റൺസ് മാത്രമാണ്. ഒന്നിന് 9 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 17 ഓവർ പോലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല 9ന് 36 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാമിന്നിംഗ്‌സ് അവസാനിപ്പിച്ചത്. അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരുക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് ഇരട്ടി പ്രഹരമാകുകയും ചെയ്തു. 90 റൺസ് മൂന്ന് ബൗളർമാരെ വെച്ച് പ്രതിരോധിക്കേണ്ട അവസ്ഥയാണ് ഇനി ഇന്ത്യക്കുള്ളത്….

Read More

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്കും ബ്രിട്ടനിൽ ക്വാറന്റൈൻ; സമാന നയം സ്വീകരിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

  ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. കൊവിഷീൽഡ് വാക്‌സിനും അംഗീകരിക്കാത്ത ബ്രിട്ടനെ കേന്ദ്രസർക്കാർ രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇന്ത്യ പ്രതിഷേധ കുറിപ്പ് നൽകിയത് സമാന വാക്‌സിൻ നയം ഇന്ത്യയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഷീൽഡ്, കൊവാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കും ബ്രിട്ടനിൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്രനെകയും ചേർന്ന് വികസിപ്പിച്ച…

Read More

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ്

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. രോഗം പടരാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍,…

Read More