Headlines

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം

പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് പി.എസ്.സി ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ നടപടി തുടങ്ങി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളുടെ എണ്ണമാണ് കുറയ്ക്കുന്നതെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു. പി.എസ്.സി പട്ടികയിൽ അഞ്ചിരട്ടിയിൽ അധികം പേരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുമെന്ന് എം. കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് പരീക്ഷകൾ ഉദ്യോഗാർത്ഥികൾ കാലങ്ങളായി ആവശ്യപ്പെടുകയാണ്. സ്‌ക്രീനിംഗ് ടെസ്റ്റുകൾ അപേക്ഷിക്കുന്ന കാറ്റഗറിയിലേക്ക്് മാത്രമായിരിക്കുമെന്നും എം. കെ. സക്കീർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. അപേക്ഷ…

Read More

ഇന്ത്യ 365ന് പുറത്ത്, 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; നിരാശ പടർത്തി സുന്ദറിന്റെ സെഞ്ച്വറി നഷ്ടം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 365 റൺസിന് പുറത്തായി. ഇന്ത്യക്ക് 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. 7ന് 294 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 365ൽ റൺസിൽ നിൽക്കെയാണ് അവസാന മൂന്ന് വിക്കറ്റുകളും നഷ്ടപ്പെട്ടത്. ഇതോടെ മറുവശത്ത് 96 റൺസുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്റെ സെഞ്ച്വറി നഷ്ടം ആരാധകരിൽ നിരാശ പടർത്തുകയും ചെയ്തു സ്‌കോർ 365ൽ നിൽക്കെ 43 റൺസെടുത്ത അക്‌സർ പട്ടേൽ റൺ ഔട്ടാകുകയായിരുന്നു. എട്ടാം വിക്കറ്റിൽ…

Read More

കൂടത്തായി കൊലപാതകം; ജോളിക്ക് ജാമ്യം

കൊച്ചി: കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. കൂടത്തായി പൊന്നാമറ്റം വീട്ടിലെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5023 പേർക്ക് കൊവിഡ്, 13 മരണം; 11,077 പേർക്ക് രോഗമുക്തി

കേരളത്തിൽ 5023 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂർ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂർ 188, കാസർഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,32,929 പേർ…

Read More

ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരി:ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പാണ് 41 കുടുംബങ്ങൾക്ക് താമസിക്കാനായി ചെതലയത്ത് അര ഏക്കർ സ്ഥലത്ത് ഫ്ലാറ്റിൻ്റെ നിർമാണം തുടങ്ങിയത്. എന്നാൽ കൗൺസിലർ അധികാരം വെച്ചും ലെറ്റർ പാഡ് ഉപയോഗിച്ചും പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലമാണെന്ന് തെറ്റി ധരിപ്പിച്ച് കോടതിയെ സമീപിക്കുകയും തുടർന്ന് നിർമാണം നിർത്തി വെക്കാൻ ഉത്തരവു…

Read More

പ്രതികരിക്കാനുള്ള അധികാരം ജോജുവിനുമുണ്ട്; എന്നാൽ ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യം: ഹൈബി ഈഡൻ

  ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് റോഡ് ബ്ലോക്ക് ചെയ്തുള്ള സമരം ജനങ്ങളെ വലച്ചത് ചോദ്യം ചെയ്ത നടൻ ജോജു ജോർജിനെതിരെ ഹൈബി ഈഡൻ എംപി. മോദി-പിണറായി കൂട്ടുകെട്ടിൽ രാജ്യത്തും സംസ്ഥാനത്തും വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യതയാണെന്ന് ഹൈബി പറഞ്ഞു ജോജു ജോർജിന്റെ സമരമാണ് മാധ്യമങ്ങളിൽ കണ്ടത്. നികുതി അടയ്ക്കുന്ന പൗരനെന്ന നിലയിൽ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാൽ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്‌നവുമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടിയത്. ജനജീവിതം തടസ്സപ്പെട്ടെങ്കിൽ അതിനെയും അംഗീകരിക്കില്ലെന്ന് ഹൈബി പറഞ്ഞു

Read More

ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു. ആറുവയസുകാരൻ ആൽഫ്രഡ്‌ നാലു വയസുകാരി എമിലീന എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ നാലു വയസുകാരി എമിലീനയുടെയും , മൂന്നേകാലോടെ ആറുവയസ്സുകാരൻ ആൽഫ്രഡിന്റെയും മരണം സ്ഥിരീകരിച്ചു. ആൽഫ്രഡിന് 75 ശതമാനവും, എമിലീനയ്ക്ക് 60 ശതമാനവും പൊള്ളലേറ്റിരുന്നു. പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ടാണ്…

Read More

ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു: കുട്ടികളടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

  പലസ്തീന് നേരെ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേൽന നടത്തിയ സൈനിക നടപടിയിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ 31 കുട്ടികളടക്കം 126 പേരാണ് പലസ്തീനിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ അയൽ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ലെബനൻ അതിർത്തിയിൽ രണ്ട് പലസ്തീൻ അനുകൂലികളെ ഇസ്രായേൽ വെടിവെച്ചു കൊന്നു. സിറിയയിൽ നിന്ന് ഇസ്രായേലിലേക്ക് മൂന്ന് തവണ…

Read More

കോപ്പിയടി ആരോപണം മാറ്റി മിൽമ; ഫായിസിന് 10,000 രൂപ പ്രതിഫലം, 14,000 രൂപയുടെ ടിവി സമ്മാനം

ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂലാ, കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വാക്കായിരുന്നുവിത്. മലപ്പുറത്തെ ഒരു നാലാം ക്ലാസുകാരൻ ഫായിസ് പറഞ്ഞ വാക്കുകളെ കേരളാ സമൂഹം ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. മിൽമയും ഈ വാക്കുകളെ ഏറ്റെടുത്തു. വെറുതെയല്ല തങ്ങളുടെ പരസ്യവാചകമായി. പക്ഷേ അപ്പോഴാണ് വിവാദം തല പൊക്കിയത്. വാക്കുകളുടെ യഥാർഥ ഉടമയോട് അനുവാദമോ പ്രതിഫലമോ നൽകാതെ പരസ്യവാചകം കോപ്പിയടിച്ചുവെന്ന ആരോപണവും ഉയർന്നു എന്തായാലും മിൽമ തെറ്റ് തിരുത്തി. ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളും മിൽമ നൽകി. പതിനായിരം രൂപ…

Read More

നയൻതാര ചിത്രം ‘നെട്രിക്കണ്ണ്’ ഒ.ടി.ടി റിലീസിന്

നയൻതാര ചിത്രം ‘നെട്രികണ്ണ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപോർട്ട്. ത്രില്ലർ ചിത്രമായ നെട്രികണ്ണിൽ അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വിഗ്നേശ് ശിവൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മിലിന്ദ് റാവുവാണ്. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമാണ് നെട്രികണ്ണ്. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേര്, അനുമതി വാങ്ങിയിട്ടാണ് നയൻതാര ചിത്രത്തിനായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. മലയാളി താരം അജ്മൽ അമീര്‍ ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുമെന്ന വാർത്തകളും…

Read More