സംസ്ഥാനത്ത് ഇന്ന് 3795 പേർക്ക് കൊവിഡ്, 50 മരണം; 4308 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 3795 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂർ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂർ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

ചെത്തുകാരന്റെ മകൻ എന്നതിൽ അഭിമാനം മാത്രമേയുള്ളൂ; സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്തുകാരന്റെ മകൻ എന്നതിൽ അഭിമാനം മാത്രമാണുള്ളത്. ചെത്തുകാരന്റെ മകനായതിൽ ഏതെങ്കിലും തരത്തിലുള്ള അപമാനബോധമില്ലെന്നും തികഞ്ഞ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു സുധാകരന്റെ പരാമർശം തെറ്റായി കാണുന്നില്ല. അച്ഛൻ ചെത്തുകാരനായിരുന്നുവെന്ന് താൻ തന്നെ പറഞ്ഞിരുന്നു. എന്റെ ജ്യേഷ്ഠനും ആകാവുന്ന അത്രയും കാലം ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുജോലി അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറി ജോലിയിലേക്ക് മാറി. ഇതൊക്കെയാണ് എന്റെ കുടുംബ പശ്ചാത്തലം. ഇത് അഭിമാനമായാണ്…

Read More

24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ്; 624 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 624 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,09,46,074 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 41,000 പേർ രോഗമുക്തി നേടി. ഇതിനോടകം 3,01,04,720 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 4,29,946 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,11,408 പേർ കൊവിഡിനെ തുടർന്ന് മരിച്ചു   ഇന്നലെ മാത്രം 37,14,441 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി. ഇതുവരെ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം…

Read More

മൊഹാലിയിൽ റൺസ് പൂരം, റിഷഭ് പന്തിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ ഒന്നാം ദിനം 6ന് 357 റൺസ്

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിംഗ് അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം അവസാനിപ്പിച്ചത്. ജഡേജയും അശ്വിനുമാണ് ക്രീസിൽ. 4.20 ശരാശരിയിലാണ് ഇന്ത്യ ഒന്നാം ദിനം റൺസ് അടിച്ചൂകൂട്ടിയത്. അവസാന പത്തോവറിൽ മാത്രം ഇന്ത്യ 80 റൺസ് എടുത്തു. റിഷഭ് പന്തിന് സെഞ്ച്വറി നഷ്ടപ്പെട്ടതാണ് ആരാധകരെ നിരാശരാക്കിയത്. ഏകദിന ശൈലിയിൽ ബാറ്റേന്തിയ പന്ത് 97 പന്തിൽ നാല് സിക്‌സും ഒമ്പത് ഫോറും…

Read More

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ താത്ക്കാലികമായി അടച്ചിട്ടു

പുല്‍പ്പള്ളി:നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ താത്ക്കാലികമായി അടച്ചു. ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളില്‍ പുല്‍പ്പള്ളി സ്‌റ്റേഷന്റെ പ്രവര്‍ത്തനമെന്ന് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ പറഞ്ഞു.

Read More

വിമർശനങ്ങൾക്ക് മറുപടിയുമായി പി.വി അൻവർ; ഇങ്ങോട്ട് കാണിക്കുന്ന സംസ്കാരം മാത്രമേ അങ്ങോട്ടും കാണിക്കൂ

  ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പി.വി അൻവർ എം.എൽ.എ രം​ഗത്ത്. തന്നെക്കുറിച്ചുള്ള വിവാദങ്ങൾ പ്രതിപക്ഷമുണ്ടാക്കിയതാണെന്ന് ആരോപിച്ച എം.എൽ.എ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു. കോൺഗ്രസുകാർ തന്നെ തിരഞ്ഞ് ടോർച്ചടിക്കേണ്ടെന്നും ഇങ്ങോട്ടു കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധിവരെ മാത്രമേ അങ്ങോട്ട് ക്ഷമിക്കുകയുള്ളൂ എന്നും അൻവർ പറഞ്ഞു. എംഎൽഎ ആയാൽ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കിൽ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ടെന്നും എം.എൽ.എ പറഞ്ഞു. കെ.സി വേണുഗോപാൽ കോൺഗ്രസിനെ തകർക്കാൻ ബിജെപി ഏൽപിച്ച…

Read More

കരിപ്പൂരിൽ യാത്രക്കാരനിൽ നിന്ന് 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 730 ഗ്രാം സ്വർണം പിടികൂടി. ദോഹയിൽ നിന്നുമാണ് ഇയാൾ എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 35 ലക്ഷം രൂപ വില മതിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു; കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. അതേ സമയം ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹരിദാസിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ്, 17 മരണം; 3819 പേർക്ക് രോഗമുക്തി

കേരളത്തിൽ 17,755 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂർ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂർ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More