സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷൻ (കണ്ടൈൻമെന്റ് സബ് വാർഡ് 13), ആഴൂർ (സബ് വാർഡ് 11), തൃശൂർ ജില്ലയിലെ മാള (സബ് വാർഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 376 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

വിഷുവെത്തി, വിപണിയും ഉണര്‍ന്നു

കോഴിക്കോട്: സമൃദ്ധിയുടെ കണിയുമായെത്തുന്ന വിഷു പുലരിയെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. ലോക്ക് ഡൗണില്‍ ഇരുട്ടിലാണ്ട ഇന്നലെകളെ മറന്ന് കൊവിഡ് മഹാമാരി വട്ടമിട്ട് പറക്കുമ്ബോഴും വിഷു ആഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷം കൊവിഡില്‍ നഷ്ടമായിപ്പോയ വിപണിയെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. കോഴിക്കോട് മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം വിപണി സജീവമാണ്. കിടിലന്‍ ഓഫറുകള്‍ നല്‍കിയാണ‌് വ്യാപാര കേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ വിളിക്കുന്നത‌്. കൊവിഡില്‍ നിന്നുളള കരുതലായി വിഷുക്കോടിയും പടക്കങ്ങളും മറ്റും വാങ്ങാന്‍ തിരക്കൊഴിഞ്ഞ നേരം നോക്കിയെത്തുന്നവര്‍ പോലും നഗരത്തിരക്കില്‍…

Read More

മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട ഈ വർഷം മുതൽ മലയാള സിനിമകൾക്കായി അവാർഡ് ഏർപ്പെടുത്തുന്നു. അഭിനേതാക്കൾക്കും നിർമ്മാതാവിനും സംഗീത വിഭാഗത്തിനും പ്രധാന സാങ്കേതിക വിഭാഗങ്ങൾക്കും ഉൾപ്പടെ പുരസ്കാരങ്ങൾ നൽകപ്പെടുന്ന മാക്ട ഫിലിം അവാർഡ് നിലവാരം കൊണ്ടും ജനപ്രീതി കൊണ്ടും ഒരുപോലെ ശ്രദ്ധേയമാകും വിധത്തിലാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.ചെയർമാൻ ജോഷിമാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഫിലിം അവാർഡ് ഉൾപ്പടെ പുതുവർഷത്തിൽ മാക്ട നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്. പുതിയ പ്രതിഭകളെ…

Read More

കണ്ണൂർ സർവകലാശാല നിയമന വിവാദം; ഗവർണറുടെ നിലപാട് ശരിവച്ച് ഹൈക്കോടതി

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാൻസലർക്കെന്ന ഗവർണറുടെ നിലപാട് ഡിവിഷൻ ബെഞ്ച് ശരിവച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്‌ന് ഹൈക്കോടതി പറഞ്ഞു. 72 ബോർഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഇതിൽ സംസ്ഥാന സർക്കാരിനും. ചാൻസലർക്കും, സർവകലാശാലയ്ക്കും നോട്ടിസ് അയച്ചിരുന്നു. ചാൻസലർക്ക് വന്ന നോട്ടിസിലാണ് ഗവർണർ ഇത് ചട്ടവിരുദ്ധമാണെന്നും സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്നും…

Read More

ഫ്‌ളോറിഡയിൽ അഗ്നിശമനസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം

ഫ്ളോറിഡയിൽ അഗ്നിശമനസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം. പരിശീലനപ്പറക്കലിനിടെയാണ് ലെസ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വിമാനം തകർന്നു വീണത്. വിമാനം ചതുപ്പിൽ തകർന്നു വീഴുകയായിരുന്നെന്ന് ഫെഡറൽ ഏവിയേഷൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Read More

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മൈസൂര്‍ കൊട്ടാരം അടച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കും. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ വിലക്കിയിരുന്നു.

Read More

പ്രഭാത വാർത്തകൾ

  🔳ഓരോ ചെറുപ്പക്കാരനും അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരെ എന്നും ചാരി നിര്‍ത്തുന്ന ആശ്രയമായ സഹായമല്ല, മറിച്ച് അവരുടെ അഭിലാഷങ്ങള്‍ അന്തസ്സോടെ നിറവേറ്റുന്നതിന് അവരെ സ്വയം പര്യാപ്തരാക്കുന്ന പിന്തുണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കുമെന്നും എനിക്ക് ഉള്ള അതേ കഴിവുകള്‍ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും ഉണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. 🔳’ജല്‍ ജീവന്‍ മിഷന്‍’ 2019ല്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി…

Read More

വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരാകുന്നതിൽ അവ്യക്തത

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഇന്ന് ഹാജരാകുന്നതിൽ അവ്യക്തത. ഇന്ന് ഹാജരാകുന്ന കാര്യത്തിൽ കസ്റ്റംസിന് വിനോദിനിയിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ലൈഫ് മിഷൻ പദ്ധതിക്ക് യൂനിടാക് എംഡി കോഴയായി നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിനോദിനിയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകനായിരുന്നു നിർദേശം യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐ ഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്….

Read More

MSF പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്കെതിരെ ബാനർ ഉയർത്തിയ വിഷയം; കുട്ടികൾക്ക് ഇടയിലുള്ള പ്രശ്‌നം, പ്രാദേശികമായി പരിഹരിക്കും: പി കെ ഫിറോസ്

വയനാട് WMO കോളജിൽ എം എസ് എഫ് പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ ബാനർ ഉയർത്തിയ വിഷയം കുട്ടികൾക്ക് ഇടയിലുള്ള പ്രശ്നമാമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വിഷയം പ്രാദേശികമായി പരിഹരിക്കും. MSF പ്രവർത്തകരെ ഗൗരവം പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പ് പണം നഷ്ടപ്പെടുത്തിയവർ തന്നെ തിരിച്ച് നൽകണം. ഉത്തരവാദികളായ മന്ത്രി ഒ.ആർ.കേളു അടക്കമുള്ളവരിൽ നിന്ന് പണം ഈടാക്കണം. ഇത് പറയാൻ സി പി ഐഎം സംസ്ഥാന നേതാക്കൾക്ക് കഴിയില്ല….

Read More

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനം; തനിക്കറിയില്ലെന്ന് വി. ശിവൻകുട്ടി

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനത്തെപ്പറ്റി തനിക്കറിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിവരങ്ങൾ ഒന്നും അറിഞ്ഞില്ല. മുഖ്യമന്ത്രിയും നേതാക്കളും ചർച്ച ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ പ്രശ്നത്തിനാണ് ഇന്ന് താൽക്കാലിക…

Read More