Headlines

യാത്രക്കാരെ ആകര്‍ഷിക്കാന്‍ നയം മാറ്റി കെഎസ്‌ആര്‍ടിസി; പുതിയ സര്‍വ്വീസിന് വയനാട്ടില്‍ തുടക്കം

കല്‍പ്പറ്റ: നിശ്ചയിച്ച സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ പറപറന്ന് നഷ്ടത്തിലേക്ക് ഓടിയിറങ്ങിയ ആനവണ്ടി ഇപ്പോള്‍ പരിഷ്‌കാരങ്ങളില്‍ നിന്ന് പരിഷ്‌കാരങ്ങളിലേക്ക് കുതിക്കുകയാണ്. ചിലവ് പോലെ വരവും വേണമെന്ന നിര്‍ബന്ധം മാനേജ്‌മെന്റും സര്‍ക്കാരും മുന്നോട്ടുവെക്കുമ്ബോള്‍ നൂതന ആശയങ്ങളൊടൊപ്പം ജീവനക്കാരുമുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ആശയവുമായി വയനാട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് തുടങ്ങി കഴിഞ്ഞു. യാത്രക്കാര്‍ എവിടെ നിന്ന് കൈ കാണിക്കുന്നുവോ അവിടെ നിശ്ചയിച്ച സ്‌റ്റോപ്പ് അല്ലെങ്കില്‍ പോലും നിര്‍ത്തി ആളെ കയറ്റുന്ന രീതിയാണ് പരീക്ഷാണര്‍ത്ഥം തുടങ്ങിവെച്ചിരിക്കുന്നത്. സ്വകാര്യബസുകാര്‍ മുമ്ബേ പയറ്റിക്കൊണ്ടിരിക്കുന്ന ഈ ‘അവനവന്‍പടി’…

Read More

താത്ക്കാലിക V C നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ UGCയെ കക്ഷിചേർക്കാൻ ഗവർണർ

താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാൻ ഗവർണർ. താത്ക്കാലിക വി സി നിയമനത്തിൽ യുജിസി മാനദണ്ഡം ബാധകമാണോയെന്ന് വ്യക്തമാക്കാൻ അപ്പീലിൽ ആവശ്യപ്പെട്ടു കൊണ്ടാണ് ശ്രമം. എന്നാൽ സർവകലാശാലകളിലെ മറ്റ് വിഷയങ്ങളിൽ സർക്കാരുമായി സമവായത്തിൽ പോകാനാണ് ഗവർണറുടെയും തീരുമാനം.മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്തുളള ചർച്ചകളിലാണ് സമവായം രൂപപ്പെട്ടത്. താത്ക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്. ഈ…

Read More

സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ ജോലിക്ക് കയറിയത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള താവളമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമായതാണ്. സ്വര്‍ണക്കടത്ത് കണ്ടുപിടിക്കുന്നതിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കുറ്റകൃത്യത്തിന് പിന്നുള്ള പ്രധാന ആസൂത്രകരെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ സംഘത്തിനാകും…

Read More

24 മണിക്കൂറിനിടെ 3.46 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2624 പേർ കൂടി മരിച്ചു

രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി. 2624 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 1,89,544 ആയി ്2,19,838 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 25,52,940 പേരാണ് ചികിത്സയിൽ…

Read More

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (13.03.22) 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167863 ആയി. 166538 പേര്‍ രോഗമുക്തരായി. നിലവില്‍ 366 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 349 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 37 പേര്‍ ഉള്‍പ്പെടെ…

Read More

നടുറോഡിൽ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു

യൂനിഫോമിലെത്തി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. ചെന്നൈ കെകെ നഗർ സ്‌റ്റേഷൻ കോൺസ്റ്റബിൾ രാജീവിനെയാണ് നാട്ടുകാർ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കയ്യിൽ കയറി പിടിച്ച് ഇയാൾ യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം ഭയന്നുപോയ യുവതി നിലവിളിച്ചതിനെ തുടർന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവർ ഓടിയെത്തിയത്. തടയാനെത്തിയവരെ രാജിവ് ഭീഷണിപ്പെടുത്തിയെങ്കിലും ആളുകൾ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസ് എത്തി ഇയാളെ…

Read More

അബൂദാബി ആക്രമണം: തിരിച്ചടിച്ച് സഖ്യസേന, ഹൂതി വിമത സേന തലവനടക്കം 20 പേർ കൊല്ലപ്പെട്ടു

അബൂദാബിയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 20 ഹൂതി വിമതർ കൊല്ലപ്പെട്ടു. ഇതിൽ ഹൂതി വിമതസേനാ തലവൻ അബ്ദുള്ള ഖാസിം അൽ ജുനൈദും ഉൾപ്പെട്ടിട്ടുണ്ട് യെമൻ തലസ്ഥാനമായ സനയിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്കാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്. നേരത്തെ ഹൂതികളുടെ ആക്രമണത്തിൽ അബൂദാബിയിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അബൂദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയ്യിദ്…

Read More

കൊല്ലത്ത് കാമുകൻ തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു

കൊല്ലത്ത് കാമുകൻ തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (28) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റു. ഇയാൾ ചികിത്സയിലാണ്.

Read More

6108 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 70,395 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900, ഇടുക്കി 452, എറണാകുളം 1005, തൃശൂർ 463, പാലക്കാട് 141, മലപ്പുറം 602, കോഴിക്കോട് 611, വയനാട് 163, കണ്ണൂർ 166, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,03,094 പേർ ഇതുവരെ കോവിഡിൽ…

Read More

വന്യമൃഗം ആടിനെ കൊന്ന് പാതി ഭക്ഷിച്ചു

മാനന്തവാടി: തൃശ്ശിലേരിയിൽ വന്യമൃഗം ആടിനെ കൊന്ന് പാതി ഭക്ഷിച്ചു. മൊട്ടയിൽ തുണ്ടത്തിൽ റിസ്റ്റിൽ ജോർജിന്റെ ആടിനെയാണ് വന്യമൃഗം ആക്രമിച്ചത്. പകുതി കടലും കാലുകളും ഭക്ഷിച്ച് ഉപക്ഷിച്ച നിലയിലാണ് രാവിലെ വീട്ടുകാർ ആടിനെ കണ്ടെത്തിയത് . പുലിയോ കടുവയോ ആകാമെന്നാണ് നിഗമനം.. നാട്ടുകാർ വിവരമറിയിച്ചതിെനെ തുടർന്ന് വനപാലകർ സ്ഥലെത്തി.

Read More