ഫൈനൽ സെമസ്റ്റർ ഒഴികെയുളള പരീക്ഷകൾ സാങ്കേതിക സർവകലാശാല റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫൈനൽ സെമസ്റ്റർ ഒഴികെയുളള പരീക്ഷകൾ സാങ്കേതിക സർവകലാശാല റദ്ദാക്കി. ഫൈനൽ ഒഴികെയുളള പരീക്ഷകൾക്ക് മുൻ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാർക്ക് നൽകും. പൊതു മോഡറേഷനായി അഞ്ചു ശതമാനം മാർക്ക് നൽകാനും സർവകലാശാല തീരുമാനിച്ചു. അവസാന സെമസ്റ്റർ പരീക്ഷാ രീതിയിലും മാറ്റം വരുത്തി. ഓൺലൈനായി നടത്താനാണ് സാങ്കേതിക സർവകലാശാല തീരുമാനിച്ചത്. വീട്ടിൽ ഇരുന്ന് പരീക്ഷ എഴുതാനുളള സൗകര്യം ഏർപ്പെടുത്തുമെന്ന് സർവകലാശാല അറിയിച്ചു. ഫൈനൽ സെമസ്റ്റർ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തിന്റെ…

Read More

പരുക്കേറ്റ ഋഷഭ് പന്തിന് പകരം ഇഷാൻ കിഷൻ വരില്ല; കാരണം പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റതിനെ തുടർന്ന് അവസാന മത്സരത്തിൽ നിന്ന് ഋഷഭ് പന്ത് പുറത്തായിരുന്നു. പന്തിന് പകരക്കാരനായി ബിസിസിഐ ഇഷാൻ കിഷനെ പരിഗണിച്ചെങ്കിലും, ബിസിസിഐയുടെ ഈ വാഗ്ദാനം ഇഷാൻ കിഷാൻ നിസരിച്ചു. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ പന്തിന് ഒരു മികച്ച പകരക്കാരനാണ്. എന്നാൽ, എന്തുക്കൊണ്ട് നിരസിച്ചു എന്നതിന്റെ കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അജിത് അഗർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇഷാൻ കിഷനെ സമീപിച്ചിരുന്നു എങ്കിലും, തനിക്ക് പറ്റിയ പരുക്ക് കാരണം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ…

Read More

പുതുവര്‍ഷമെത്തി; 2021നെ വരവേറ്റ് ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവര്‍ഷപ്പുലരി ആദ്യമായി കടന്നെത്തിയത് ന്യൂസിലാന്റില്‍.ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഓക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്റ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സമോവ, ക്രിസ്മസ് ഐലന്‍ഡ്, തുടങ്ങിയവയിലും പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും പുതുവര്‍ഷ പുലരി പിറക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊറോണ വ്യാപനം തടഞ്ഞതിനു പിന്നാലെ ന്യൂസിലന്റിലുടനീളം ആളുകള്‍ക്ക് ഒത്തുകൂടാന്‍…

Read More

തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ബത്തേരി:  വനത്തില്‍ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നമ്പികൊല്ലി  ചേരംകൊല്ലി വള്ളിക്കാട്ടില്‍ പ്രിൻസിക്കാണ്  (34) പരിക്കേറ്റത്. പന്നിയുടെ ആക്രമണത്തില്‍ ഇടതുകാലിന് പൊട്ടല്‍ സംഭവിച്ച ഇവര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബത്തേരിയിലെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.45ലോടെയാണ് പഴൂരില്‍ വനത്തില്‍ വെച്ച് ചേരംകൊല്ലി വള്ളിക്കാട്ടില്‍ സാബുവിന്റെ ഭാര്യ പ്രിന്‍സിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വനഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് പാഞ്ഞടുത്ത കാട്ടുപന്നി ഇവരെ ആക്രമിച്ചത്.നിര്‍ധന കുടുംബത്തില്‍പ്പെട്ട ഇവര്‍ക്ക് ചികില്‍സ ചെലവ്…

Read More

വിവാദ മരം മുറി ഉത്തരവ്: ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി

  മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ പിൻവലിച്ചത്. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ലെന്നായിരുന്നു റിവ്യു കമ്മിറ്റി ശുപാർശ നവംബർ 10നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി…

Read More

കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു

കോട്ടയത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മോനിപ്പള്ളിയിലാണ് അപകടം. ഇലഞ്ഞി സ്വദേശികളായ സതീശ്, മകൻ മിഥുൻ എന്നിവരാണ് മരിച്ചത്.   തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറിക്കടിയിൽ കുടുങ്ങിയ ബൈക്കുമായി പത്ത് മീറ്ററോളം ലോറി മുന്നോട്ടു പോകുകയും ചെയ്തു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിയന്ത്രണം വിട്ടുവന്ന ലോറി ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Read More

അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരിൽ റെക്കോഡ് വർധനവ്

ന്യൂയോർക്ക് സിറ്റി: അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരിൽ റെക്കോഡ് വർധനവ്.ഈ വർഷം 5,800 ലധികം അമേരിക്കക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. ന്യൂയോർക്ക് കേന്ദ്രീകൃതമായിട്ടുള്ള ബാംബ്രിജ് അക്കൗണ്ടന്റ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. എല്ലാ മൂന്ന് മാസവും കൂടുന്തോറും സർക്കാർ പുറത്തുവിടുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴിൽ നടക്കുന്ന കാര്യങ്ങൾ, കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതി, യു.എസിലെ രാഷ്ട്രീയ നയങ്ങൾ എന്നിവയാണ് പൗരന്മാരെ പ്രധാനമായും രാജ്യം വിട്ട് പോകാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്, 23 മരണം; 4544 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂർ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂർ 131, വയനാട് 105, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

ഏഴാം നമ്പർ ജേഴ്‌സി മറ്റാർക്കും നൽകരുതെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകമാകും

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജേഴ്‌സി മറ്റാർക്കും നൽകരുതെന്ന് സഹതാരം ദിനേശ് കാർത്തിക്. ബിസിസിഐയോടാണ് ദിനേശ് കാർത്തിക്ക് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ നിന്നും 7ാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്നതാണ് ആവശ്യം. 2019 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ നിന്ന് ഇന്ത്യ പുറത്തായ ശേഷം ഇരുവരും ചേർന്നെടുത്ത ചിത്രം സഹിതമാണ് കാർത്തിക്കിന്റെ ട്വീറ്റ്. ക്രിക്കറ്റിൽ നിന്ന് ജേഴ്‌സി പിൻവലിക്കാനുള്ള അധികാരം ബിസിസിഐക്കുണ്ട്. ഐസിസി ഇതിന് തടസ്സം നിൽക്കാനും സാധ്യതയേറെയാണ്….

Read More

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി; അവസാനം തുറന്നത് 2022ൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി. പെരിയാറിന്റെ തീരത്ത് ജാഗ്രത നിർദ്ദേശം. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം.ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ…

Read More