കുത്തിവെപ്പ് പേടിച്ച് പട്ടി കടിച്ചതു മറച്ചു വെച്ച 14-കാരൻ മരിച്ചു; പേ വിഷബാധയെന്ന് സംശയം

ചേർത്തല: അർത്തുങ്കലിൽ ഒൻപതാംക്ലാസ് വിദ്യാർഥി നിർമൽ രാജേഷി (14)ന്റെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടി 16-നാണു മരിച്ചത്. സ്രാമ്പിക്കൽ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകൻ നിർമൽ രാജേഷ് (14) ആണു മരിച്ചത്. പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഓഗസ്റ്റിൽ…

Read More

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി

  സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ മാറ്റിയതാണ് പ്രവർത്തനം തടസപ്പെടാൻ കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തിൽ ആറ് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. അന്ന് വ്യക്തമായ ഒരു വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. പ്രവർത്തനം തടസപ്പെട്ടതുമായി…

Read More

കെ പി പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷിൽഡ് നൽകി

കെ പി പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷിൽഡ് കൊടുക്കുന്നതിന്റെ വിതരണ ഉത്ഘാടനം ഫാർമസി കൌൺസിൽ മെമ്പർ ശ്രീ. ഗലീലിയോ ജോർജ് നിർവഹിക്കുന്നു, സംസ്ഥാന കമ്മിറ്റി മെമ്പർ എൽസൺ പോൾ, ജില്ലാ സെക്രട്ടറി എം ഹിരോഷി, ജില്ലാ കമ്മിറ്റി മെമ്പർമാരായ M.R മംഗളൻ, ഹേമചന്ദ്രൻ P. C,വസന്തകുമാരി K, C.K സുരേഷ്,പ്രദീപ്‌ കുമാർ എന്നിവർ പങ്കെടുത്തു…

Read More

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം. സ്വിറ്റ്‌സർലൻഡിലാണ് സന്ദർശകരുടെയും ജീവനക്കാരുടെയും കൺമുന്നിൽ വെച്ചാണ് സംഭവം. സൂറിച്ച് മൃഗശാലയിലാണ് 55 കാരിയായ ജീവനക്കാരിയെ കടുവ കൊന്നത്. മൃഗശാല അധികൃതർ ചേർന്ന് ഇവരെ കടുവയുടെ കൂടിന് പുറത്തെത്തിച്ച് വൈദ്യസഹായം നൽകിയെങ്കിലും തത്ക്ഷണം മരിച്ചു.കടുവ കൂട്ടിലുണ്ടായിരുന്ന സമയത്ത് ജീവനക്കാരി എങ്ങനെ ഉള്ളിലെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More

കടുത്ത വിഭാഗീയത; സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാനായില്ല; മന്ത്രി പി പ്രസാദും പ്രതിനിധികളുമായി തര്‍ക്കം

കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മണ്ഡലം കമ്മിറ്റിയില്‍ മത്സരത്തിന് കളമൊരുങ്ങിയതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സമ്മേളനം നിര്‍ത്തി വയ്‌ക്കേണ്ടി വരികയുമായിരുന്നു. മന്ത്രി പി പ്രസാദും പ്രതിനിധികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി കഴിഞ്ഞ മൂന്ന് ദിവസമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സിപിഐ മണ്ഡലം സമ്മേളനം നടന്നുവരികയായിരുന്നു. വിഭാഗീയതയെ തുടര്‍ന്നുള്ള മത്സരങ്ങള്‍ പാടില്ലെന്ന് സിപിഐയില്‍ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചാണ് ഇന്നലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മത്സരം പാടില്ലെന്ന് മന്ത്രി പി പ്രസാദ് പല പ്രാവശ്യം…

Read More

മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ

  മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് യുക്രൈൻ പാർലമെന്റ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചത്. പത്ത് പേരടങ്ങുന്ന റഷ്യൻ സൈന്യമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും യുക്രൈൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോ വഴി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രൈൻ നഗരമാണ് മെലിറ്റോപോൾ. കഴിഞ്ഞ ദിവസം റീജ്യണൽ കൗൺസിലിലെ ഒരംഗത്തെയും റഷ്യൻ…

Read More

തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ കെ എസ് ആർ ടി സി പുനരാരംഭിച്ചു

  തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ കാലത്ത് നിർത്തിയ സർവീസുകളാണ് ഒന്നര വർഷത്തിന് ശേഷം തുടങ്ങിയത്. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഇതിനുശേഷം കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് സർവീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്‌നാട് ഇതുവരെയും അനുമതി നൽകിയിരുന്നില്ല. ഗതാഗതമന്ത്രി ആൻറണി രാജു ഡിസംബർ 6ന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്. ശബരിമല തീർത്ഥാടനവും സാധാരണക്കാരുടെ ബുദ്ധിമുട്ടും പരിഗണിച്ച് ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ…

Read More

ഹാത്രാസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ

ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ. ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. അലിഗഢിൽ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടേതാണ് വെളിപ്പെടുത്തൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു ഉത്തർപ്രദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിൽ എസ് ഐ ടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പെൺകുട്ടിയുടെ കുടുംബം ഇതും തള്ളി. എസ് ഐ ടി, സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പറയുന്നു സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇന്നലെ…

Read More

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കും

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്ക അനുമതി നൽകിയേക്കും. ഫൈസറിന് അടിയന്തര അനുമതി അനുവദിക്കാൻ യു എസ് ഫുഡ് ആൻഡ് ഡ്രക് അഡ്മിനിസ്‌ട്രേഷന് മുതിർന്ന ആരോഗ്യവിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്. ബ്രിട്ടൻ, കാനഡ, ബഹ്‌റൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ഫൈസറിന്റെ വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയിട്ടുണ്ട് ബ്രിട്ടനാണ് ഫൈസർ കൊവിഡ് വാക്‌സിന് ആദ്യം അനുമതി നൽകിയത്. പിന്നാലെ ബഹ്‌റൈനും അനുമതി നൽകി. ബ്രിട്ടനിൽ വാക്‌സിൻ ആദ്യ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. ബഹ്‌റൈനിൽ അടുത്തയാഴ്ച മുതൽ കുത്തിവെപ്പ് ആരംഭിക്കും.

Read More

വയനാട് ജില്ലയില്‍ പുതിയതായി 12 കോവിഡ് രോഗികള്‍

ജില്ലയില്‍ ചൊവ്വാഴ്ച്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവര്‍…

Read More