ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി എറണാകുളം സ്വദേശികൾ

വിയറ്റ്‌നാമിൽ നടന്ന ഓൾ ഏഷ്യ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എറണാകുളം സ്വദേശികളായ കായികതാരങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. നവീൻ പോൾ, റോസ് ഷാരോൺ എന്നിവർ സ്വർണ്ണ മെഡലുകൾ നേടിയപ്പോൾ, സഞ്ജു സി നെൽസൺ വെള്ളി മെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെ യശസ്സുയർത്തി. 82.5 കിലോഗ്രാം സീനിയർ വിഭാഗത്തിലാണ് നവീൻ പോൾ സ്വർണ്ണം നേടിയത്. വനിതകളുടെ 67.5 കിലോഗ്രാം വിഭാഗത്തിൽ റോസ് ഷാരോണും സ്വർണ്ണം കരസ്ഥമാക്കി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. കൂടാതെ 90 കിലോഗ്രാം ജൂനിയർ…

Read More

യുഎഇയിലെ അജ്മാൻ മാർക്കറ്റിൽ വൻ തീപിടുത്തം

അജ്മാൻ: യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. . പ്രദേശിക സമയം വൈകിട്ട് 6.30 ഓടെ തീ പിടിത്തമുണ്ടായത്.

Read More

അന്യജാതിക്കാരനുമായുള്ള വിവാഹം: ഭോപ്പാലിൽ 55കാരൻ മകളെ ബലാത്സംഗം ചെയ്തു കൊന്നു

  ഭോപ്പാലിൽ 55കാരൻ മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അന്യ ജാതിക്കാരനുമായി പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. ഭോപാലിലെ സമാസ്ഘട്ട് വനമേഖലയിൽ കഴിഞ്ഞ ദിവസം യുവതിയുടെയും എട്ട് മാസം പ്രായമുള്ള കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി യുവതിയുടെ അച്ഛനാണെന്ന് തെളിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു ഒരു വർഷം മുമ്പാണ് വീട്ടുകാരെ ധിക്കരിച്ച് യുവതി വിവാഹം ചെയ്തത്. ദീപാവലി ദിവസം യുവതിയും എട്ട് മാസം പ്രായമുള്ള കുട്ടിയും മൂത്ത സഹോദരിയുടെ…

Read More

ധീരജിന്റെ കൊലപാതകം; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ

  ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം. ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെയാണ്…

Read More

ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക

സുല്‍ത്താന്‍ ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക.  കാർഷിക- ടൂറിസം – വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍. മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 45 കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  കാര്‍ഷിക മേഖല ടൂറിസം ആരോഗ്യം, വിദ്യാഭ്യാസം, കായികം, പാര്‍പ്പിടം, കുടിവെള്ളം, കലകള്‍ എന്നീ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതും, മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വിഷയങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മണ്ഡലം നേരിടുന്ന രാത്രിയാത്ര നിരോധനം നീക്കാന്‍ മനുഷ്യസാധ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും,…

Read More

സോഷ്യൽ മീഡിയ ഇടപെട്ടു; കണ്ണൂരിലെ കുഞ്ഞു മുഹമ്മദിന് മരുന്നിന് ആവശ്യമായ 18 കോടിയും തികഞ്ഞു

  ജനിതക വൈകല്യത്തെ തുടർന്നുണ്ടാകുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന അപൂർവ രോഗം പിടിപ്പെട്ട കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനായി കൈകോർത്ത് ലോകമെമ്പാടുമുള്ള മലയാളികൾ. സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെയാണ് മുഹമ്മദിനായുള്ള ഫണ്ട് സമാഹാരം വിജയത്തിലായത്. മരുന്നിന് ആവശ്യമായ 18 കോടിയോളം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നാണ് മുഹമ്മദിന് വേണ്ടത്. 18 കോടി രൂപയാണ് ഇതിന് വില. മുഹമ്മദിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മലയാളികൾ ക്യാമ്പയിനുമായി രംഗത്തിറങ്ങുകയായിരുന്നു. സുമനസ്സുകൾ മടി…

Read More

വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (13.01.22) 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.12 ആണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 217 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന 12 പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137020 ആയി. 134910 പേര്‍ രോഗമുക്തരായി. നിലവില്‍ 1110 പേരാണ് ചികിത്സയിലുള്ളത്….

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: ആകെ രോഗബാധിതര്‍‌ 17.14 കോടി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പതിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.64 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.26 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.81 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം…

Read More

സുശാന്ത് സിങ്​ രാജ്​പുത്തിൻെറ മരണം ആസ്​പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

  ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ്​ രാജ്​പുത്തിൻെറ മരണം ആസ്​പദമാക്കിയുള്ള ‘ന്യായ്​: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ് സിനിമ ചിത്രീകരിച്ചതെന്നും, സുശാന്തിൻെറ ജീവിതം ആസ്​പദമാക്കിയുള്ള വിവിധ സിനിമകൾ തടയണമെന്നും ആവശ്യപ്പെട്ട്​ പിതാവ്​ കൃഷ്​ണ കിഷോർ സിങ്​ ആണ്​ ഹർജി നൽകിയത്​. സുശാന്തിൻെറ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെ വിശ്വസ്​തർ ആസൂത്രിതമായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നും കൃഷ്​ണ കിഷോർ സിങ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കുടുംബത്തിനുണ്ടായ മാനഹാനിക്ക്​ നഷ്​ടപരിഹാരമായി രണ്ട്​ കോടി രൂപയും…

Read More

മധ്യപ്രദേശിൽ മന്ത്രിക്ക് കൊവിഡ്; ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു

മധ്യപ്രദേശ് മന്ത്രി അരവിന്ദ് ബദോരിയയക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെ അദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കുടുംബാംഗങ്ങളുടെയും സ്റ്റാഫിൻരെയും കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ബദോരിയ പങ്കെടുത്തിരുന്നു. ഇത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ഗവർണർ ലാൽജി ടണ്ഠന്റെ ശവസംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. മന്ത്രിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. സമ്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽ പോകണമെന്നും അധികൃതർ നിർദേശിച്ചു.

Read More