വയനാട് ജില്ലയില്‍ 694 പേര്‍ക്ക് കൂടി കോവിഡ് ; പോസിറ്റിവിറ്റി റേറ്റ് 18.14

  വയനാട് ജില്ലയില്‍ ഇന്ന് (06.09.21) 694 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 974 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.14 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 691 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103191 ആയി. 91993 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10111 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8479 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

മുംബൈ കുർളയിലെ ബലാത്സംഗ കൊല: രണ്ട് പേർ അറസ്റ്റിൽ

  മുംബൈ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്‌സൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗോവണ്ടി സ്വദേശിയായ യുവതിയെയാണ് ഇവർ ബലാത്സംഗം ചെയ്ത് കൊന്നത് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ വെച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പോലീസ് കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.  

Read More

ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റ്;അർഹരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം തെറ്റായി പ്രചരിപ്പിക്കപ്പെട്ടു

ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനർഹരെ ഒഴിവാക്കി അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള സർക്കാർ നീക്കമാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷൻ കാർഡ് ഉടമകൾ കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്‌സൈറ്റിൽ നിന്ന് മനസിലായിട്ടുണ്ട്. ഇവരുടെ മുൻഗണനാ പദവിയുടെ അർഹത പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുൻഗണനാ പദവി ഉണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കുന്നത് വെയിറ്റിംഗ്…

Read More

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ…

Read More

വിശ്വസിക്കാനാകില്ല: പാർലമെന്റിൽ നിയമങ്ങൾ പിൻവലിച്ചേ ശേഷമെ സമരം നിർത്തൂവെന്ന് രാകേഷ് ടിക്കായത്ത്

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. പാർലമെന്റിൽ നിയമങ്ങൾ പിൻവലിച്ചേ ശേഷമെ സമരം നിർത്തൂ. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറയുന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന തീരുമാനം കർഷകരുടെ വിജയമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ പ്രതികരിച്ചു. നിയമങ്ങൾ മാത്രമല്ല, കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‌നങ്ങൾക്ക് പൂർണമായ പരിഹാരം വേണം. സമരം പിൻവലിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.

Read More

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം. തുടരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പി പി ദിവ്യ വാദിച്ചു. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണെന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. കേസ് വിശദമായ വാദത്തിനായി ഈ മാസം 23ലേക്ക് മാറ്റി. ഹര്‍ജിയുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ നല്‍കിയ ഹര്‍ജി ആണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബിനീഷ് ഹർജി സമർപ്പിച്ചത്. ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതിൽ ഇഡിയുടെ വാദം കോടതി ഇന്ന് കേൾക്കും. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ആവശ്യം.  

Read More

വീട്ടിലിരിക്കുന്നവർക്ക് പുസ്തകം വിതരണം നടത്തി മാതൃകയായി

കാസർകോട്: കൊറോണാ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് പുസ്തകം എത്തിച്ചു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളപൗരാവകാശ സംരക്ഷണ സമിതിയുടെ പുസ്തക കിറ്റ് പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം സംസ്ഥാന പ്രസിഡൻറ് ഷാഫി മാപ്പിളക്കുണ്ട് റഷീദ് ചേരങ്കൈയ്ക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. പ്രമുഖ എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ “പ്രവാസികളുടെ കാണാ കഥ കൾ ,ജുനൈദ് കൈപ്പാണിയുടെ “രാപ്പാർത്ത നഗരങ്ങൾ” എന്നീ പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ കൈമാറിയത് ഉബൈദുല്ല കടവത്ത്, നാരായണൻ അശോക് നഗർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Read More

എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.   പത്താ ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഈ പരീക്ഷയ്ക്ക് 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 184 തസ്തികകളിലേക്കുള്ള ഏകീകൃത പരീക്ഷയാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്നത്. വിവിധ പരീക്ഷകള്‍ വെവ്വേറെ നടത്തുമ്പോഴുള്ള സമയ, പണ നഷ്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.  …

Read More

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: വി ഡി സതീശൻ

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സത്യസന്ധമായ നിലപാടെടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയിൽ ഞങ്ങൾ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് മരംമുറിക്ക് അനുകൂലമായിട്ടാണ് മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ നിലപാടെടുത്തത ഉദ്യോഗസ്ഥരുള്ളതിനാലാണ് കള്ളക്കച്ചവടം കണ്ടുപിടിക്കാൻ സാധിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് മരംമുറി ബ്രദേഴ്‌സിന്റെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥൻ. ഇയാൾ പരസ്യമായി നിലപാട് എടുത്തിട്ടും അയാൾക്കെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി…

Read More