ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ്

  ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും നിലനിൽപ്പിനെയും തൊഴിൽ, യാത്രാ, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികൾ തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും യാതൊരു ജനാധിപത്യ മര്യദയും കാണിക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നത്. ഇതിനെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാർഢ്യമെന്ന നിലക്ക്…

Read More

കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന് മാതൃകയായി ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും

വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിന് വാക്‌സിന്‍ കുത്തിവെക്കാനുള്ള തീരുമാനവുമായി യുഎസിലെ മുന്‍ പ്രസിഡന്റുമാര്‍. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് വാക്‌സിനില്‍ പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്യമായി വാക്‌സിന്‍ കുത്തിവെക്കുമെന്ന് അറിയിച്ചത്. വാക്സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ടെലിവിഷന്‍ ഷോയിലാണ് വാക്സിന്‍ സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പറഞ്ഞു. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.      

Read More

സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കൊവിഡ്, 124 മരണം; 11,564 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂർ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂർ 766, കാസർഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (05.01.22) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.09 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135928 ആയി. 134403 പേര്‍ രോഗമുക്തരായി. നിലവില്‍ 666 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 636 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More

മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തു. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്നും പരാതിക്കാരൻ് മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. കേസിൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. ഈ മാസം 26നാണ് ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് നടൻറെ മാനേജറായിരുന്ന വിപിൻ കുമാർ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട…

Read More

ബി 1.1.28.2 ; രാജ്യത്ത് മറ്റൊരു കൊവിഡ് വകഭേദം കൂടി കണ്ടെത്തി

പൂനെ: കൊവിഡിന്റെ മറ്റൊരു വകഭേദം കൂടി രാജ്യത്ത് കണ്ടെത്തി. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ തിരിച്ചറിഞ്ഞത്. പുതിയ കൊറോണ വൈറസിന് പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കാണപ്പെടുന്നത്.

Read More

300 റൺസിൽ അധികം നേടുന്ന ആദ്യ ഇന്ത്യൻ നായകൻ; കോലിയുടെ റെക്കോർഡും ഇനി പഴങ്കഥ; ഗില്ലാട്ടത്തിൽ കടപുഴകി റെക്കോർഡുകൾ

ഇംഗ്ലണ്ടിൽ വീണ്ടും റൺ മഴപെയ്യിച്ചു ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. പരമ്പരയിലെ മൂന്നാം സെഞ്ചുറിയോടെ നിരവധി റെക്കോർഡുകൾ ആണ് ഗില്ലാട്ടത്തിൽ പഴങ്കഥയായത്. ടീം ഇന്ത്യയുടെ തലമുറമാറ്റത്തിലെ ഏറ്റവും വലിയ തലവേദന ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടനമായിരുന്നു. 25ന് താഴെ ശരാശരിയുള്ള ഗില്ലിനെ എങ്ങനെ വിശ്വസിക്കും എന്ന് നെറ്റി ചുളിച്ചവർ ഏറെ. എന്നാൽ ഇംഗ്ലണ്ടിൽ കണ്ടത് പുതിയൊരു ഗില്ലിനെയാണ്. നാല് ഇന്നിംഗ്സുകളിൽ മൂന്ന് സെഞ്ചുറി ഉൾപ്പെടെ ഇതുവരെ നേടിയത് 460 റൺസാണ്. ഗില്ലാട്ടത്തിൽ നിരവധി റെക്കോർഡുകളും…

Read More

മുഖ്യമന്ത്രിയുടെ ഉത്തരവ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്; കമ്മീഷനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാൻ: ആരോപണങ്ങളുമായി ഇഡി

  കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, കമ്മീഷന്റെ നിയമനം അസാധുവാക്കണമെന്നുമാണ് ഇഡിയുടെ വാദം. അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെ നിയമിച്ചു എന്ന് ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെ സ്വർണ്ണക്കടത്ത് കേസിൽ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്ന് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അസാധാരണ…

Read More

സംസ്ഥാനത്ത് പുതുതായി 30 ഹോട്ട് സ്‌പോട്ടുകൾ; 25 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും),…

Read More

സ്വകാര്യ വാഹനങ്ങൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ 15 വർഷം: പുതിയ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു

  വാഹനങ്ങളുടെ കാലാവധി അടക്കം നിശ്ചയിച്ച് ദേശീയ ഓട്ടോ മൊബൈൽ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. നരേന്ദ്രമോദിയാണ് രാജ്യത്തെ പഴയ വാഹനങ്ങൾ പൊളിക്കൽ നയം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. വാഹന രജിസ്‌ട്രേഷന് ഏകജാലക സംവിധാനം നടപ്പാക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് ലഭിക്കും. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തും. ഇതിലൂടെ 35,000 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും വാഹനങ്ങൾ പൊളിക്കാൻ…

Read More