Standard Chartered Careers Announced Job Vacancies for Banks

The banking and financial services industry in Dubai, UAE has many vacancies that allow you to grow and develop your career further. One such opportunity is at the Standard Chartered Bank Careers. Bank Name Standard Chartered Bank Job Location Dubai Nationality Selective Education Equivalent Degree/Diploma Experience Mandatory Salary Discuss During an Interview Benefits As Per UAE…

Read More

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പര; വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അടുത്തിടെ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. എടവക ഗ്രാമപ്പഞ്ചായത്തിലെ 16, 17 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു .

Read More

എക്‌സ്‌പോ 2020: സർക്കാർ ജീവനക്കാർക്ക് ആറു ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്

  ദുബായ്: എക്സ്പോ 2020 ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു ദുബായ്. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയിൽ പങ്കെടുക്കാൻ 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാർക്ക് അവധി എടുക്കാമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഒരു ദിവസത്തെ സന്ദർശന നിരക്കിൽ…

Read More

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ആശങ്ക അറിയിച്ച് എപി അബൂബക്കര്‍ മുസലിയാര്‍; ആശങ്ക അവശേഷിക്കുന്നുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആശങ്ക അറിയിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാന്തപുരം എപി അബൂബര്‍ മസലിയാര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 80 ശതമാനം മുസ്‌ലിം സമുദായത്തിന് ലഭിക്കണം. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ മുസ്‌ലിംസമുദായത്തിന് നഷ്ടം സംഭവിക്കും. അതേസമയം, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ ഒരു കുറവും വരില്ല. ഇക്കാര്യത്തില്‍ ആശങ്ക അവശേഷിക്കുന്നുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഒരു ആനുകൂല്യവും നഷ്ടപ്പെടാത്ത…

Read More

ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല

പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്നത് ബാലിശമാണ്. എല്ലാവരും പ്രത്യേകം സംവിധാനം നൽകാൻ സാധിക്കില്ല സ്പീക്കർ സംശുദ്ധിയുടെ പര്യായമാകണം. ശ്രീരാമകൃഷ്ണൻ ഇതിൽ പരാജയപ്പെട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് വന്നത് അപമാനമല്ലേ. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്ടപ്പെടുമ്പോൾ കോടിക്കണക്കിന് രൂപ അനാവശ്യമായി ചെലവാക്കി. സ്വർണക്കടത്ത് പ്രതികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കേരളം കണ്ടതാണ് സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ സഭയിൽ ചർച്ച നടക്കുകയാണ്….

Read More

ആലുവയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് 50 ലക്ഷം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരൻ പിഎന്‍ സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക അനുവദിച്ചു. കുടുംബത്തിന്റെ അക്കൗണ്ടില്‍ തുക എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വേഗത്തിൽ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 10,944 പേർക്ക് കൊവിഡ്; 120 മരണം: 12,922 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227…

Read More

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

ഡൽഹിയില്‍ നാലു നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. സപ്സി മാർക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Read More

അറിയിപ്പ്

സാങ്കേതിക കാരണങ്ങളാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ മെട്രോ മലയാളം വെബ് പോർട്ടലിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതല്ല. മാന്യ വായനക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്

Read More