വയനാട് ജില്ലയില്‍ 959 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59

  വയനാട് ജില്ലയില്‍ ഇന്ന് (4.05.21) 959 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 250 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59 ആണ്. 948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43125 ആയി. 31701 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10359 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 9552 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിവെച്ചു

ധനബില്‍ പാസാക്കുന്നതിനായി ഈ മാസം 27 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിവച്ചത്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ജൂലൈ 31 നകം ധനബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭാ സമ്മേളനം മാറ്റി വെക്കുന്നതെന്നാണ് സൂചനകള്‍. സ്വര്‍ണ്ണക്കടത്ത് വിവാദവും കൊവിഡ് വ്യാപനവും സജീവമായി…

Read More

കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്

ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്. കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്‌ച മുൻപാണ് ഇവിടെ ക്ളാസ് തുടങ്ങിയത്. നേരത്തെ കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതിന് ശേഷം സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. ഇടക്കാലത്ത് ബെംഗളൂരുവിൽ എത്തുന്ന…

Read More

ഒട്ടക മേളയിലെ വിജയികളെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ

റിയാദ്: അഞ്ചാമത് കിംഗ് അബ്ദുൽ അസീസ് ഒട്ടക മേളയിലെ വിജയികളെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമ. ഫോർവീൽ ഇനത്തിൽ പെട്ട 600 ലേറെ ആഡംബര കാറുകൾ വിജയികൾക്ക് സമ്മാനമായി വിതരണം ചെയ്യുമെന്ന് ഒട്ടകമേള സൂപ്പർവൈസർ ഫഹദ് ബിൻ ഫലാഹ് ബിൻ ഹഥ്‌ലീൻ പറഞ്ഞു. റിംഗ്‌റോവർ, ബി.എം.ഡബ്ല്യൂ, റോൾസ് റോയ്‌സ് കാറുകളും മറ്റു ഫോർ വീൽ കാറുകളും വിജയികൾക്കിടയിൽ വിതരണം ചെയ്യുമെന്ന് ഫഹദ് ബിൻ ഫലാഹ് ബിൻ ഹഥ്‌ലീൻ വെളിപ്പെടുത്തി.

Read More

പിടിയിലാകും മുൻപേ ആത്മഹത്യാശ്രമം; കണ്ണുവെട്ടിച്ച് പുറത്ത് വിലസിയത് മൂന്ന് മാസം: ഒടുവിൽ അറസ്റ്റും

പനമരം:നാടിനെ നടുക്കിയ മുഖംമൂടി കൊലപാതകം നടന്ന് മൂന്നുമാസങ്ങൾ പിന്നിടുമ്പോൾ മുഖംമൂടിക്ക്‌ പിന്നിലെ പ്രതിയെ വെളിപ്പെടുത്തി പൊലീസ്.സമീപവാസിയായ അർജുൻ (24) ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ഇയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഒരാഴ്ച മുൻപാണ് ചോദ്യം ചെയ്യാൻ ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ചത്. 2021 ജൂൺ പത്തിനാണ് റീട്ടയേർഡ് അധ്യാപകനായ പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും ദാരുണമായി കൊല്ലപ്പെട്ടത്. മാനന്തവാടി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ട പത്മാവതി മരണത്തിന്‌…

Read More

തിരുവനന്തപുരത്ത് വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വയോധികയുടെ വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. എന്നാൽ പൊലീസ് മോഷണ വിവരം അറിയുന്നത് വൈകുന്നേരം ആറരയ്ക്കാണ്. മോഷ്ടിച്ച ആഭരണങ്ങൾ ചാലയിലെത്തി വിറ്റു. പണം മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. പുലർച്ചെയാണ് പ്രതി കുറ്റസമ്മതം…

Read More

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ തിങ്കളാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയോര മേഖലകളില്‍ വരുംദിവസങ്ങളില്‍ മഴ കനത്തേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച് മുന്‍കരുതലുകള്‍…

Read More

ഒമ്പത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കറിനെ വിട്ടയച്ചു

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ ഐ എ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. രാവിലെ 10 മണിയോടെ കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അന്വേഷണ സംഘാംഗങ്ങൾക്ക് പുറമെ ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിരുന്നു. എൻഐഎയുടെ…

Read More

ഇഷ്ട താരങ്ങളിൽ സഞ്ജു സാംസണും, ഇഷ്ട ടീം രാജസ്ഥാൻ; മനസ്സ് തുറന്ന് സ്മൃതി മന്ദാന

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ തിളക്കമേറിയ താരമാണ് സ്മൃതി മന്ദാന. ഐപിഎല്ലിൽ തന്റെ ഇഷ്ട ടീമിനെക്കുറിച്ചും ഇഷ്ട താരത്തെക്കുറിച്ചും മന്ദാന മനസ്സ് തുറന്നു. വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ, എം എസ് ധോണി, സഞ്ജു സാംസൺ എന്നിവരാണ് മന്ദാനയുടെ ഇഷ്ടതാരങ്ങൾ. സഞ്ജുവിന്റെ ബാറ്റിംഗ് രീതി കാണുന്നത് വളരെ പ്രചോദനകരാണ്. പ്രത്യേകിച്ച് സഞ്ജു സാംസൺ. സഞ്ജു കാരണമാണ് രാജസ്ഥാൻ റോയൽസ് തന്റെ ഇഷ്ടപ്പെട്ട ടീമായി മാറിയതെന്നും മന്ദാന പറഞ്ഞു.   എല്ലാ കളിക്കാരും തനിക്ക് ഒരേ…

Read More