അമ്പലമുക്ക് കൊലപാതകം: പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാർ, കയ്യേറ്റ ശ്രമം

  തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. കൊലപാതകം നടന്ന അലങ്കാര ചെടിക്കടയിൽ പ്രതി രാജേന്ദ്രനെ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പ്രതിക്ക് നേരെ അസഭ്യവർഷം നടത്തിയായിരുന്നു കയ്യേറ്റ ശ്രമം കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. തമിഴ്‌നാട് തോവള സ്വദേശിയായ രാജേന്ദ്രനെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിരവധി പേരാണ് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് അമ്പലമുക്കിൽ തടിച്ചു കൂടിയത്. നാട്ടുകാരുടെ രോഷപ്രകടനം അതിര് വിടുമെന്ന്…

Read More

പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

  റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്ന സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍…

Read More

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചെരിഞ്ഞു; മാറാതെ കാട്ടാനക്കൂട്ടം

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ വണ്ടികടവ് ചെട്ടിമറ്റം ഭാഗത്ത് വനത്തിലാണ് 2 വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതിനാൽ വനപാലകർക്ക് ചെരിഞ്ഞ കാട്ടാനക്കുട്ടിക്ക് അടുത്തു പോകാൻ കഴിഞ്ഞിട്ടില്ല.

Read More

വയനാട് ‍ജില്ലയിൽ 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;159 പേര്‍ രോഗമുക്തി നേടി, 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (17.10.20) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍…

Read More

സെപ്തംബര്‍ 25ന് വീണ്ടും ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഇവർ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കമ്മറ്റികള്‍ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കുമെന്നും കര്‍ഷക സംഘടനകളുടെ ദേശീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിഷന്‍ യു.പിയുടെ ഭാഗമായി സെപ്‌തംബര്‍ അഞ്ചിന് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Read More

കൊവിഡ്: കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചു

കൊച്ചി: ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന കൊച്ചി മെട്രോയുടെ യാത്ര നിരക്കുകള്‍ കെഎംആര്‍എല്‍ കുറച്ചു. നിലവില്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ പത്ത് ശതമാനം കൂടി ഇളവ് ലഭിക്കും. നിരക്ക് സ്ലാബുകള്‍ നാലാക്കിയും കുറച്ചു. 10,20, 30, 50 ടിക്കറ്റ് നിരക്ക് സ്ലാബുകളാണ് ഇനിയുണ്ടാവുക. 20 രൂപക്ക് അഞ്ചു സ്റ്റേഷന്‍ വരെയും 30 രൂപക്ക് 12 സ്റ്റേഷന്‍ വരെയും യാത്ര ചെയ്യാം….

Read More

മലപ്പുറത്തെ കുട്ടികള്‍ ഡബിള്‍ സ്ട്രോങ്ങാ, പക്ഷേ പ്ലസ് ടു പഠിക്കാന്‍ സീറ്റില്ല; ജില്ലാ കലക്ടറുടെ അഭിനന്ദന പോസ്റ്റിന് പൊങ്കാല: കമന്‍റ് ഓഫാക്കി കലക്ടര്‍

  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് എന്ന നേട്ടം മലപ്പുറം ജില്ല സ്വന്തമാക്കിയതിന് പിന്നാലെ ജില്ലാ കലക്ടറുടെ പേജില്‍ കടുത്ത വിമര്‍ശനവും പരാതിയും ഉയര്‍ത്തി ജനം. മലപ്പുറത്തെ എ പ്ലസ് നേട്ടത്തെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെയാണ് മലപ്പുറത്തെ ജനത വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ അപര്യാപ്തത കൂട്ടത്തോടെ പരാതിയായി അറിയിച്ചത്. ‘മലപ്പുറത്തെ കുട്ടികള്‍ ഡബിള്‍ സ്ട്രോങ്ങാ..തുടര്‍ച്ചയായ രണ്ടാം തവണയും ഏറ്റവും കൂടുതല്‍ എ പ്ലസ് ജില്ലയ്ക്ക്,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂർ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂർ 592, കാസർഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണമാണ് ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാംനമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി

Read More

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ 2020: വിജ്ഞാപനത്തെ എതിര്‍ത്ത് കേരളം, നിലപാട് കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ എതിര്‍ത്തുള്ള നിലപാട് കേരളം ഇന്ന് അറിയിക്കും. പരിസ്ഥിതി മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന കരട് വിജ്ഞാപനത്തിനോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് രേഖാമൂലം ഇന്ന് തന്നെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കരട് ഭേദഗതിയില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ മറുപടി നല്‍കാനാണ് തീരുമാനം. പരിസ്ഥിതി അനുമതി ലഭിക്കാന്‍…

Read More