നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു; പ്രധാനമന്ത്രി-മാര്‍പാപ്പ കൂടിക്കാഴ്ച നാളെ
ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് ജി20 നേതാക്കള്‍ ഉച്ചകോടിക്കായി പരസ്പരം ഒത്തുകൂടുന്നത്. മോദി മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നാണ് രാജ്യത്തെ…