Headlines

കോൺഗ്രസിൽ പൊട്ടിത്തെറി: തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് കൊടിക്കുന്നിൽ സുരേഷ്, എന്തും പറയാമെന്ന രീതി ശരിയല്ല

കത്ത് വിവാദത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് രംഗത്തുവന്നു. വിശ്വപൗരനായതു കൊണ്ട് എന്തും പറയാമെന്ന സ്ഥിതി ശരിയല്ല. തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു പാർട്ടിയുടെ അതിർ വരമ്പുകൾക്കുള്ളിൽ നിന്ന് പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ മനസ്സിലാക്കാൻ തരൂരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ എടുത്തുചാട്ടം. വിശ്വപൗരനായിരിക്കാം. അറിവും പാണ്ഡിത്യവുമുള്ള ആളായിരിക്കാം. എന്നാൽ രാഷ്ട്രീയമായ പക്വത അദ്ദേഹത്തിന് ഇല്ല പാർലമെന്റംഗം എന്ന നിലയിൽ പാർട്ടിക്ക്…

Read More

ഒടുവിൽ സന്തോഷ വാർത്ത: കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് അവകാശപ്പെട്ട് ഫൈസർ

ലോകത്തിന് തന്നെ ശുഭവാർത്തയുമായി മരുന്ന് കമ്പനി ഫൈസർ. കൊവിഡ് വാക്‌സിൻ പരീക്ഷണം 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന കമ്പനി ഇറക്കിയത്. ഫൈസറും ജർമൻ പാർട്ണറുമായ ബയോടെക് എസ് ഇയും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. ക്ലിനിക്കൽ ട്രയൽ പരീക്ഷണം നടത്തി വാക്‌സിൻ വിജയകരമെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസർ. മൂന്നാം ഘട്ട പരീക്ഷണവും പൂർത്തിയാക്കിയ ശേഷമാണ് കമ്പനിയുടെ അവകാശവാദം രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28…

Read More

Opportunity At Bhima Jewelers Join Now, Apply Now

BHIMA JEWELS Pvt Ltd, Perinthalmanna/ Coimbatore branches hiring following positions Branch is looking for qualified and experienced candidates who would be keen to join our team. SALES EXECUTIVES • Graduation/ Plus Two/ diploma in Hospitality preferred. • 3 or above years of jewelry experience required. SALES OFFICERS/ TRAINEES • Graduation/ Plus Two/ diploma in Hospitality…

Read More

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.

Read More

വിക്രം ചിത്രം മഹാൻ ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ

  ചിയാൻ വിക്രം, ധ്രുവ്, കാർത്തിക് സുബ്ബരാജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് മഹാൻ. UA സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് . ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി. അച്ഛനും മകനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത. വിക്രം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയാക്കി , ധ്രുവ് ഉടൻ തന്നെ മാരി സെൽവരാജിനൊപ്പം തന്റെ അടുത്ത ചിത്രം ആരംഭിക്കാൻ ഒരുങ്ങുകയുമാണ്. സെവൻ സ്‌ക്രീൻ…

Read More

മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇ ഡി; മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്പാദിച്ചതായും കുറ്റപത്രം

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷ് കോടിയേരിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. ഈ പണം മറ്റ് ബിസിനസുകളിലേക്ക് വക മാറ്റിയെന്ന് കണ്ടെത്തിയതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു കഴിഞ്ഞ ജൂണിൽ ലഹരി പാർട്ടിക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ ബിനീഷ് അടക്കമുള്ളവർ ചർച്ച നടത്തി. കരാർ ലഭ്യമാക്കാൻ ബിനീഷിന് നാല് ശതമാനം വരെ കമ്മീഷൻ വാഗ്ദാനം…

Read More

24 മണിക്കൂറിനിടെ 2.76 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3874 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായ നാലാം ദിവസും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി ഉയർന്നു 3874 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 2,87,122 പേരാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെ 2,23,55,440 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 31,29,878 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 18.70 കോടി പേർക്ക് കൊവിഡ്…

Read More

വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവിടെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് ആയിരുന്നു

Read More

രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും

മേപ്പാടി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയിൽ മുൻനിരയിൽ എത്തിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ ഉള്ള മറ്റുള്ളവർ. നിക്ഷേപകർക്ക്…

Read More

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു തലപ്പുഴ: മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രൻ (നിഷാന്ത് ) 16 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത് ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ +1 വിദ്യാർത്ഥിയാണ്. സഹോദരൻ : ദീപൻ ചക്രവർത്തി

Read More