ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കുറ്റിക്കാട്ടിൽ തള്ളി. ഇരവുകാർഡ് വാർഡ് കാഞ്ഞിരക്കാരൻവളപ്പ് വീട്ടിൽ സഞ്ജുവിനെയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നിലവിളി കേട്ട് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. രണ്ട് പാദവും വെട്ടിപ്പരുക്കേൽപ്പിച്ച നിലയിലായിരുന്നു.

Read More

ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക്

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു…

Read More

നിയന്ത്രണരേഖയിൽ പാക് പ്രകോപനം: മൂന്ന് സൈനികർക്ക് വീരമൃത്യു; മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കൂടാതെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം. രണ്ട് ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇൻസ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചായി സേനാ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാന്റെ ആർമി ബങ്കറുകൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പ്രത്യാക്രമണത്തിൽ പന്ത്രണ്ടോളം പാക് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്…

Read More

നാട്ടുഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത് വയനാട് കലക്ടര്‍ അദീല അബ്ദുല്ല

കല്‍പറ്റ: ‘എന്റെ നാടിന് എന്റെ വോട്ട്, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം’ എന്നീ സന്ദേശങ്ങളുമായി വോട്ട് വണ്ടി വയനാട് ജില്ലയില്‍ പര്യടനം തുടങ്ങി. നാടന്‍പാട്ടുകളും പരുന്താട്ടവും ഗദ്ദികയും കോര്‍ത്തിണക്കിയാണ് വോട്ടു വണ്ടിയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള പ്രയാണം. ജനാധിപത്യ പ്രക്രിയയില്‍ നാടിനെയൊന്നാകെ ഭാഗമാക്കാനുള്ള സന്ദേശ പ്രചാരണമാണ് വോട്ടുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരും വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി പ്രയാണമാരംഭിച്ച വോട്ടു വണ്ടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഫഌഗ് ഓഫ് ചെയതു. ചെണ്ടകൊട്ടിയും ഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം ചുവടുകള്‍വെച്ചും സ്വീപ്പ് പ്രചാരണ പ്രക്രിയയില്‍ നൃത്തം…

Read More

ഭവന വായ്പകളുടെ പലിശ നിരക്ക്; എസ്.ബി.ഐയുടെ പുതിയ അറിയിപ്പ്

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തി. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഭവന വായ്പ നിരക്ക് 6.95 ശതമാനമായാണ് പരിഷ്‌കരിച്ചത്. മുമ്പ് നിരക്ക് 6.70 ശതമാനം ആയിരുന്നു. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകള്‍ക്കും പ്രോസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജി.എസ്.ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്ക്…

Read More

കണ്ണൂർ ജില്ലാ ട്രഷറിയിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സീനിയർ അക്കൗണ്ടന്റ് അറസ്റ്റിൽ

  കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് അറസ്റ്റിൽ. കണ്ണൂർ കൊറ്റാളം സ്വദേശി നിതിൻ രാജിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. അക്കൗണ്ട് നമ്പറിലോ ഐ.എഫ്.എസ്.സി കോഡിലെയോ പ്രശ്‌നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയത്. ട്രഷറിയിൽ നിന്ന് തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഇയാൾ മാറ്റുകയായിരുന്നു.

Read More

സിക്കിമിലെ ചൈനീസ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ഇരു രാജ്യങ്ങളിലെയും സൈനികർക്ക് പരുക്ക്

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാഖുലയിൽ മൂന്ന് ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളുടെയും സൈനികർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ചൈനീസ് സൈനികർ നിയന്ത്രണ രേഖ മുറിച്ചു കടന്നതോടെയാണ് സംഘർഷമുടലെടുത്തത്. ഏറ്റുമുട്ടൽ സായുധമായിരുന്നില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 20 ചൈനീസ് സൈനികർക്കും നാല് ഇന്ത്യൻ സൈനികർക്കും പരുക്കേറ്റതായാണ് വിവരം. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂണിൽ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20…

Read More

തിരൂരിൽ അയൽവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം തിരൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചേലക്കൽ സ്വദേശി യാസർ അറാഫത്താണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയൽവാസികൾ ചേരി തിരിഞ്ഞ് നടന്ന സംഘർഷത്തിനിടെയാണ് യാസറിനെ വെട്ടിയത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. യാസറും സുഹൃത്തുക്കളും വീടിന് സമീപത്തെ സ്‌കൂൾ മൈതാനത്ത് കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തൊട്ടടുത്ത വീട്ടിലെ അബൂബക്കർ എന്നയാളും മക്കളും ഇതിനെതിരെ നിരവധി…

Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി NIA കോടതി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ജാമ്യ ഹർജി നൽകിയപ്പോഴാണ് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കിയ ശേഷം അത് വിശദമായി കോടതിക്ക് പഠിക്കേണ്ടതുണ്ട്. എട്ട് ദിവസമായി…

Read More