ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം, മലയോര ജനതക്ക് ആശ്വാസകരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കി: മുഖ്യമന്ത്രി

ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസകരമെന്ന് മുഖ്യമന്ത്രി. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്. മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു. പട്ടയ ഭൂമി വകമാറ്റുന്നത് ക്രമീകരിക്കുന്നതാണ് പ്രധാനം. ഈ…

Read More

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ വിജയ​ഗാഥ; ഇം​ഗ്ലണ്ടിനെതിരെ ചരിത്ര വിജയം; 336 റൺസിന് തകർത്തു

എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. ഇംഗ്ലണ്ടിനെ 336 റൺസിന് തകർത്തു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി. എഡ്ജ്ബാസ്റ്റണിൽ ഇത് ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതിന് മുമ്പ് 7 തോൽവിയും ഒരു സമനിലയും ആയിരുന്നു ഇന്ത്യയുടെ ഫലം. 58 വർഷത്തിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ജയിക്കുന്നത്. ഇന്ത്യ ഉയർത്തിയ 608 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ജയത്തോടെ അ‍ഞ്ചു മത്സരത്തിൽ ഒപ്പത്തിനൊപ്പം എത്തി. ഇം​ഗ്ലണ്ട് ആദ്യ മത്സരത്തിൽ ജയിച്ചിരുന്നു. ഒന്നാം…

Read More

ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ

ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ.പ്രാദേശിക ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് വിദശദീകരണം. കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഇറക്കുമതി നയഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വിജ്ഞാപനം ഇറക്കി. കളർ ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽനിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേഗതി. ചൈനയിൽനിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസൻസ്…

Read More

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ മുന്നൊരുക്കം

തിരുവനന്തപുരം; മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ സജ്ജീകരണങ്ങളൊരുങ്ങി. ഇതിന് മുന്നോടിയായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുകയെന്നും മന്ത്രി അറിയിച്ചു.സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച്, കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മൂന്നാം തരംഗം…

Read More

ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

  ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല

Read More

അനിൽ പനച്ചൂരാന്റെ മരണം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് കേസെടുത്തു. ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നവഴിക്കാണ് അനിൽ പനച്ചൂരാൻ ബോധരഹിതനായത്. തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരണം സംഭവിച്ചു പനച്ചൂരാന് കൊവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുള്ള മരണത്തിൽ അസ്വാഭാവികത…

Read More

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ‌ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More

നാലു മാസം പ്രായമുള്ള കുട്ടിയെ കൊന്ന സംഭവം; അമ്മ അറസ്റ്റിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുട്ടിയെ കൊന്ന സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി സ്വദേശിനിയായ യുവതിയെ കാത്തിരപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തതത്. കുട്ടിയെ കൊന്നതാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിരുന്നു. മാനസിക പ്രശ്‌നം ഉണ്ടായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെ മാനസിക രോഗവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോട്ടയം സ്‌പെഷ്യൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Read More

സംസ്ഥാനത്ത് ഇന്ന് 10,944 പേർക്ക് കൊവിഡ്; 120 മരണം: 12,922 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227…

Read More