കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് കേസെടുത്തു. ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്
ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നവഴിക്കാണ് അനിൽ പനച്ചൂരാൻ ബോധരഹിതനായത്. തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരണം സംഭവിച്ചു
പനച്ചൂരാന് കൊവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുള്ള മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പോലീസിനെ സമീപിച്ചത്.