സെക്കൻഡറി തല വിദ്യാർഥികൾക്കായുള്ള ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി
ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് കീഴിൽ രൂപപ്പെടുത്തിയത്. സെക്കൻഡറി-ഹയർസെക്കൻഡറി തലങ്ങളിലെക്കുള്ള ആദ്യ നാല് ആഴ്ചകളിലെ കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയിരുന്നു. സെക്കൻഡറി തലത്തിലേക്കുള്ള അടുത്ത 8 ആഴ്ചകളിലെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ…