ഐതിഹാസിക വിജയം: കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു; സമരം അവസാനിപ്പിക്കും

  കർഷക സമരം അവസാനിച്ചു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് സമരം ഔദ്യോഗികമായി അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ഡിസംബർ 11 മുതൽ ഡൽഹി അതിർത്തിയിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു നാളെ കർഷകർ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷം സംഘടിപ്പിക്കും. ഇതിന് ശേഷമാകും അതിർത്തി വിടുക. വിളകൾക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും…

Read More

കോഴിക്കോട് ജില്ലയില്‍ 1689 പേര്‍ക്ക് കോവിഡ് രോഗമുക്തി 1493 ,ടി.പി.ആര്‍ 13.72 %

ജില്ലയില്‍ ഇന്ന് 1689 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12592 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1493 പേര്‍ കൂടി രോഗമുക്തി നേടി. 13.72 ശതമാനമാണ് ടെസ്റ്റ്…

Read More

സുല്‍ത്താന്‍ ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔണ്‍ലൈനായി നിര്‍വ്വഹിച്ചു.സംസ്ഥാനത്ത് പുതിയതായി പ്രഖ്യാപിച്ച 25 സബ് ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഇതോടെ ജില്ലയിലെ പൊലിസ് സബ്ഡിവിഷനുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് പുതുതായി അനുവദിച്ച 25 പൊലിസ് സബ്ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. ഇതോടെ…

Read More

ലോക്ക്ഡൗണ്‍ ഇളവ്: യാത്ര സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍…

Read More

മാതൃക പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം; ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്നും ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകു മെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്സ്, ബാനര്‍ എന്നിവ നീക്കം ചെയ്യണം. അനധികൃത പരസ്യങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് എല്ലാ മണ്ഡലങ്ങളിലും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്….

Read More

ഓപറേഷൻ ഗംഗ: ഇന്ന് ആയിരത്തിലധികം പേരെ തിരികെ എത്തിക്കും, വ്യോമസേന വിമാനം രാത്രിയെത്തും

യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ആയിരത്തിലധികം പേരെ ഇന്ന് ഡൽഹിയിൽ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്നലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതിന് പിന്നാലെ രക്ഷാ ദൗത്യത്തിന്റെ വേഗത കേന്ദ്രസർക്കാർ വർധിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയാകുമ്പോഴേക്കും മൂന്ന് വിമാനങ്ങൾ യുക്രൈൻ അതിർത്തി രാജ്യങ്ങളിൽ നിന്നായി ഡൽഹിയിൽ എത്തിയിട്ടുണ്ട് രാവിലെ പോളണ്ടിൽ നിന്നുള്ള വിമാനമാണ് ആദ്യമെത്തിയത്. ഹംഗറി, ബുഡാപെസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും പിന്നാലെ എത്തി. ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനം ഉച്ചയോടെ ഡൽഹിയിൽ എത്തുമെന്നും കേന്ദ്രം അറിയിച്ചു. രാത്രിയിൽ റൊമാനിയ, ഹംഗറി, പോളണ്ട്,…

Read More

കൊവിഡ് വ്യാപനം: അതിർത്തി കടന്നാൽ ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകി കിം ജോംഗ് ഉൻ

അതിർത്തി കടന്ന് ഉത്തര കൊറിയയയിലേക്ക് പ്രവേശിക്കുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ വെടിവെച്ചു കൊല്ലാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകിയതെന്നാണ് നിർദേശം ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന രാജ്യമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ചൈനയുമായുള്ള അതിർത്തി നേരത്തെ ഉത്തര കൊറിയ അടച്ചിട്ടിരുന്നു. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ബഫർ സോണാക്കി മാറ്റുകയും ചെയ്തു.

Read More

ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ MLA. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ 5ലക്ഷം നൽകും. ചാണ്ടി ഉമ്മൻ MLA ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ തിരച്ചിൽ ആരംഭിച്ചത് ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തിരച്ചിൽ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. പിന്നീട് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. അതേസമയം ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും…

Read More

കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

  കോഴിക്കോട് കൊളത്തറയിൽ റഹ്മാൻ ബസാറിൽ വൻ തീപിടിത്തം. കൊളത്തറയിലെ ചെരുപ്പുകടക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. അഗ്നിശമന സേനയെത്തി രാവിലെ ആറ് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ആറ് യൂനിറ്റ് ഫയർ എൻജിനുകളുടെ നീണ്ട ശ്രമത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പുകട പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

Read More

‘വാഹനങ്ങൾ കട്ടപ്പുറത്ത്, ജീവനക്കാർക്കുള്ള ശമ്പളം നൽകിയിട്ടില്ല’; സങ്കേതിക സർവകലാശാല പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് വി സി

സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.പണം കൈവശമുണ്ടെങ്കിലും നിത്യചിലവിന് പോലും പണം എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളിൽ അടിക്കാനുള്ള ഇന്ധനം വാങ്ങാനുള്ള പണംപോലും ഇല്ല ഡ്രൈവർമാരുടെ നിയമനവും പാതി വഴിയിൽ നിന്നുപോയിരിക്കുകയാണ് . പല വാഹനങ്ങളുടെയും ഇൻഷുറൻസ്…

Read More