തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു, സഹോദരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം : മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

ഇനി വോട്ടെണ്ണേണ്ട ആവശ്യമില്ല, ഞാൻ ജയിച്ചു കഴിഞ്ഞു; സ്വയം പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെ എണ്ണാൻ ബാക്കിയുണ്ടെങ്കിലും അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. തനിക്കെതിരെ ജയിക്കാൻ കഴിയില്ലെന്ന് ഡെമോക്രാറ്റുകൾക്ക് അറിയാമായിരുന്നു. പിന്തുണച്ചവരോട് നന്ദി പറയുകയാണ്. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പാണ്. ഇനിയുള്ള വോട്ടെണ്ണൽ നിർത്തിവെക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

Read More

പ്രത്യാശയേകി ഉയിർപ്പ് തിരുന്നാൾ; ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു, ഏവർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ ഈസ്റ്റർ ആശംസകൾ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാളായ ഈസ്റ്റർ ആഘോഷിക്കന്നു. പീഡാനുഭവങ്ങൾക്കും കുരിശ് മരണത്തിനും ശേഷം ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളോടെയാണ് ഈസ്റ്റർ ആഘോഷത്തിന് തുടക്കമായത്. ഉപവാസത്തിനും വിശുദ്ധവാരാചരണത്തിനും ഇതോടെ സമാപനമായി. കൊവിഡ് ആഘാതത്തിൽപ്പെട്ട് ഉഴലുന്നവർക്ക് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റർ നൽകുന്നതെന്ന് യാക്കോബായ തലവൻ ബസേലിയത് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു.

Read More

കോംഗോ അഗ്നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ നടന്ന അഗ്നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ലാവ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ആളുകൾ ജീവരക്ഷാർഥം പലായനം ആരംഭിച്ചുവെങ്കിലും പലരും ഇതിൽ കുടുങ്ങുകയായിരുന്നു ഔദ്യോഗിക മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആളുകൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാതിരുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും സ്‌ഫോടനത്തിൽ തകർന്നു. 2002ൽ ഇതേ പർവതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നതിനെ തുടർന്ന് 250 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം…

Read More

ചെങ്കോട്ടയ്ക്ക് ചുറ്റും ‘കണ്ടെയ്‌നര്‍ കോട്ട’: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്‌നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്‌നറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉയരത്തില്‍ അടുക്കി വലിയ മതില്‍ പോലെയാണ് വിന്യസിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറുകയും സംഘടന കൊടികള്‍ നാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ വലിയ മുന്നൊരുക്കങ്ങളുമായി ഡല്‍ഹി പൊലീസ് രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, ജമ്മുകശ്മീരില്‍ അടുത്തിടെ…

Read More

CARLTON DOWNTOWN HOTEL CAREERS 2022 SHEIKH ZAYED ROAD DUBAI

Don’t miss this incredible offer announced for Carlton Downtown Hotel Careers. Multiple hotel jobs are being announced by Carlton Downtown 4 Star Dubai Luxury Hotel located on the longest and busiest road in terms of traffic called Sheikh Zayed Road. Seeking to hire smart, young, well dressed, well mannered, friendly, courteous, caliber and experienced professional individuals for the…

Read More

ടഫൻഡ് ഗ്ലാസ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം, സിഐടിയു പ്രവർത്തകർക്ക് എതിരെ ആരോപണവുമായി യുവസംരഭകർ

യുവസംരംഭകർക്ക് വീണ്ടും തലവേദനയായി സിഐടിയു യൂണിയന്റെ അപ്രഖ്യാപിത വിലക്ക്. കണ്ണാടിക്കടയിലുള്ള വർക്ക് സൈറ്റിൽ ടഫൻഡ് ഗ്ലാസ് ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സംരംഭകർ ആരോപിക്കുന്നു. ‘ഐഡിയ ഹൗസ്’ എന്ന വർക്ക്‌സ്‌പേസ് റെന്റിങ് കമ്പനിയാണ് സിഐടിയു പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ചാലക്കുടിയിൽ നിന്നെത്തിയ ടഫൻഡ് ഗ്ലാസ് ലോഡ് ഇതുവരെയും ഇറക്കാൻ സാധിച്ചിട്ടില്ലെന്ന് കമ്പനി പ്രതിനിധികൾ പറയുന്നു. ലോഡ് ഇറക്കുന്നതിന് യൂണിയൻ തടസ്സം നിൽക്കുകയാണെന്നും ഇത് തങ്ങളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി…

Read More

ഒന്നര വയസ്സുകാരിയുടെ കൊലപാതകം: മുത്തശ്ശി സിപ്‌സി അറസ്റ്റിൽ

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. തിരുവനന്തപുരം ബീമാപള്ളിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ സിപ്‌സിക്കും കുട്ടിയുടെ അച്ഛൻ സജീവിനുമെതിരെ പോലീസ് കേസെടുത്തിരുന്നു തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി

Read More

സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊവിഡ്, 214 മരണം; 21,367 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂർ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678…

Read More

കൊല്ലത്ത് ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.  

Read More