ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറി, ഇ എൻ സുരേഷ് ബാബുവിനെതിരെ മുൻപും സമാന പരാതികൾ

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ്ബാബുവിനെതിരെ മുമ്പും സമാന പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി മുൻപ് ഒതുക്കി തീർത്തെന്നാണ് വിവരം. പാലക്കാട് പാർട്ടി ഓഫീസിന്റെ നവീകരണം ഉൾപ്പെടെ പല അഴിമതി ആരോപണങ്ങളും ഇതിനകം തന്നെ സുരേഷ് ബാബുവിനെതിരെ ഉയർന്നു വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കൂടിയാണ് സ്ഥാന ചലനം ഉണ്ടായിട്ടുള്ളത്. പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്…

Read More

നവജാത ശിശു മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു

പാലക്കാട്:14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു. മരുത റോഡ് ഇരട്ടയാൽ ശങ്കരച്ചൻ കാടിൽ വാടകക്ക് താമസിക്കുന്ന ഷിബു – ശരണ്യ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനു പാൽ കൊടുത്ത് കിടത്തിയ ശേഷംകുളിക്കാൻ പോയ ശരണ്യ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് അനക്കമില്ലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസനാളത്തിൽ അടഞ്ഞതാണ് മരണകാരണമെന്ന് കസബ പോലീസ് പറഞ്ഞു. കൊടുമ്പ് കാരേക്കാട് സ്വദേശിയായ ഷിബു ഒന്നര വർഷമായി ഇരട്ടയാലിലാണ് താമസം. പാലക്കാട്ടെ മൊബൈൽ ഷോപ് ജീവനക്കാരനാണ്.മൂന്ന് വയസുള്ള…

Read More

ബീഹാർ ബീഡി വിവാദം അടഞ്ഞ അധ്യായം, വി.ടി ബൽറാം അറിയാതെ വന്ന ഒരു പോസ്റ്റാണ്; കൊടിക്കുന്നിൽ സുരേഷ് എം പി

ബീഹാർ ബീഡി വിവാദം അടഞ്ഞ അധ്യായമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. വി.ടി ബൽറാം തന്നെ കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. കെപിസിസി തന്നെ അക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തിയിരുന്നു. വി.ടി ബൽറാം അറിയാതെ വന്ന ഒരു പോസ്റ്റാണ് അത്. അദ്ദേഹം അത് അറിഞ്ഞപ്പോൾ തന്നെ പിൻവലിക്കുകയുണ്ടായെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം കരുത്ത് തെളിയിക്കും. ഇന്ത്യാ സഖ്യത്തിലെ ഒരു വോട്ട് പോലും അസാധു ആവുകയോ ചോർന്നു പോവുകയോ ചെയ്യില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു….

Read More

കാശ്മീരിൽ മൂന്ന് പാക് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി എസ് എഫ് വെടിവെച്ചു കൊന്നു

  ജമ്മു കശ്മീരിൽ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). ഞായറാഴ്ച പുലർച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര മാർക്കറ്റിൽ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിൻ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു. ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബിഎസ്എഫും പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിൻ, രണ്ട് തോക്ക്, വെടിക്കോപ്പുകൾ എന്നിവ അന്ന് പിടിച്ചെടുത്തു.

Read More

തിരുവല്ലയിലെ ഹോട്ടലിൽ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുലിന്റെ മൊഴി; പരാതിയിൽ മറുപടിയില്ല

തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയെന്ന കാര്യം സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. 408 നമ്പർ റൂമും തിരിച്ചറിഞ്ഞു. രാഹുൽ B R എന്ന രജിസ്റ്ററിലെ പേരും നിർണായക തെളിവെന്ന് എസ്ഐടി.ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നൽകുന്നില്ല. നിർണായക ദൃശ്യങ്ങളും ചാറ്റും കണ്ടെത്താതിരിക്കാനുള്ള നീക്കമെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കളുമായുള്ള ചാറ്റും മൊബൈലിലുണ്ടായേക്കാമെന്ന് വിലയിരുത്തി എസ്ഐടി കരുതുന്നു….

Read More

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45,882 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് കണ്ടെങ്കിലും വ്യാഴാഴ്ച മുതൽ തോത് വീണ്ടുമുയരുന്നത് ആശങ്കക്ക് വഴിവെച്ചിട്ടുണ്ട് 90,04,366 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 584 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,32,162 ആയി ഉയർന്നു. 44,807 പേർ ഇന്നലെ രോഗമുക്തി നേടി. 84,28,410 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവിൽ 4,43,794…

Read More

സ്വര്‍ണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ എന്ന് പാടി പ്രതിപക്ഷം; കോണ്‍ഗ്രസാണേ അയ്യപ്പാ എന്ന് മന്ത്രി വി ശിവന്‍കുട്ടി; സഭയില്‍ പാരഡിപ്പോര്

ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകള്‍ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിരോധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. (what happened in assembly…

Read More

നേവിസിന്റെ ഹൃദയം സ്പന്ദിച്ചു bതുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും ശനിയാഴ്ച വൈകീട്ട് നാല് പത്തിനാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ…

Read More

ടൈഗർ ഷ്‌റോഫിന് നേരെയുള്ള വധശ്രമം; പ്രതികൾ എത്തിയത് പുണെ – ജയ്‌പൂർ സൂപ്പർ ഫാസ്റ്റ് 12939 ട്രെയിനിൽ, മൂന്ന് പ്രതികളെയും പിടികൂടി

മുംബൈ: ബോളിവുഡ് നടനും ജാക്കി ഷ്റോഫിൻ്റെ മകനുമായ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പ്രതികളെയും പിടികൂടി. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. മുംബൈ രാജസ്ഥാൻ പോലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് നടപടി. പുണെ – ജയ്‌പൂർ സൂപ്പർ ഫാസ്റ്റ് 12939 ട്രെയിനിലാണ് പ്രതികൾ എത്തിയത്. ഫൂൽ സിംഗ്, റിതിക് കുമാർ , റെഹാൻ എന്നിവരാണ് പ്രതികൾ. റിതിക് കുമാർ ( റോഷൻ) – 22 വയസ്, റെഹാൻ അൻസാരി – 18 വയസ്, ഫൂൽ…

Read More

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ടിവികെ രംഗത്തെത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രചാരണം ഇന്ന് ആരംഭിയ്ക്കും.പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷം കൊളത്തൂരിൽ വിജയ് നടത്തിയ പ്രചാരണത്തിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്രചാരണം നടത്തി. ആംബുലൻസിന് മാർഗതടസമുണ്ടാക്കി, പൊതുനിരത്തുകൾ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ…

Read More