‘കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടി, പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു’; മേയർ വി വി രാജേഷ്

കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടിയെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. മുഖ്യമന്ത്രി പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു. സ്മാർട്ട് സിറ്റി ബസ് അടക്കമുള്ള വിഷയങ്ങൾ ഒന്നൊന്നായി ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ല. കൗൺസിൽ ചർച്ച ചെയ്തതിനുശേഷം അത്തരം കാര്യങ്ങളിലേക്ക് കടക്കാം എന്ന് മേയർ വ്യക്തമാക്കി.ആർ ശ്രീലേഖയുടെ മേയർ പ്രതികരണത്തിൽ നിന്ന് വി വി രാജേഷ് ഒഴിഞ്ഞുമാറി. കൂടുതൽ വിവരങ്ങൾ അറിയില്ല. ഓൺലൈൻ വാർത്തകൾക്ക് അപ്പുറം അറിയില്ല. മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ…

Read More

നേതൃത്വം അറിഞ്ഞു നൽകുന്നതാണ് രീതി; യൂത്ത് ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് പികെ ഫിറോസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ടേം അല്ല, ഫെർഫോമൻസ് ആകണം മാനദണ്ഡം. മെറിറ്റ് നോക്കിയും പാർട്ടി സീറ്റ് നൽകും. സീറ്റ് ചോദിച്ച് വാങ്ങേണ്ടി വരില്ലെന്നും പികെ ഫിറോസ് പറഞ്ഞു യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകി. യൂത്ത് ലീഗ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ലീഗ് നേതൃത്വം യുവാക്കളെ പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സീറ്റ് ചോദിച്ച്…

Read More

വൈകീട്ട് അഞ്ചുമണി വരെ മാധ്യമങ്ങളോട് പ്രതികരിക്കരുത്; രാജ്‌മോഹൻ ഉണ്ണിത്താന് KPCC വിലക്ക്

രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്. നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണെന്നും അദ്ദേഹം വിമർശിച്ചു.റെ നാളായി തരൂരിന്റ കൂറ് മോഡിയോടും ശരീരം കോൺ​​ഗ്രസിലുമാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു. കോൺഗ്രസിനോട് കൂറും…

Read More

പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വ്യാജപ്രചാരണങ്ങൾ നടത്തുന്നു: മേയര്‍ ആര്യ രാജേന്ദ്രന്‍

  തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പൊതുജനങ്ങളുടെ തുക സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടില്‍ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം നടന്നതിന് പിറകെയാണ് മെയറുടെ പ്രതികരണം. കൌണ്‍സിലര്‍മാര്‍ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു. ‘കൌണ്‍സില്‍ യോഗത്തിൽ വിജയകരമായി അജണ്ടകൾ പൂർത്തിയാക്കാൻ സാധിച്ചു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ല. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്. തുടര്‍ നടപടിയുമായി…

Read More

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

നാദിർഷയുടെ മകളും വിനീത് ശ്രീനിവാസനും ചേർന്ന ആലാപനം ; ‘മാജിക് മഷ്റൂംസിസിലെ ഗാനം പുറത്ത്

സ്ലേറ്റ് പെൻസിലും ചോക്കുപൊടിയും ഓടിട്ട സ്കൂളും ചോറ്റുപാത്രവും ഒരായിരം മധുരമുള്ള ഓർമ്മകളുമായി ഒരു ഗാനം. സ്കൂൾ കാലഘട്ടത്തിലെ നിത്യഹരിത ഓർമ്മകൾ കോർത്തുവെച്ച ഒരു സ്കൂൾ നൊസ്റ്റു ഗാനമായി എത്തിയിരിക്കുകയാണ് ‘മാജിക് മഷ്റൂംസ്’ സിനിമയിലെ ‘കുഞ്ഞാൻ തുമ്പീ…’ എന്ന് തുടങ്ങുന്ന ഗാനം. സംവിധായകൻ നാദിര്‍ഷയുടെ മകള്‍ ഖദീജയും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ആസ്വാദകരുടെ മനം കവർന്നിരിക്കുകയാണ്.ഫാമിലികൾക്ക് ആഘോഷിച്ച് ആസ്വദിച്ച് കാണാനായി നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ടിക്കറ്റ് ബുക്കിംഗ്…

Read More

കോവിഡ് പരിശോധനഫലം ഇനി വേഗത്തില്‍; ജില്ലാ പഞ്ചായത്ത് വക 62 ലക്ഷം രൂപയുടെ ആര്‍.ടി.പി.സി.ആര്‍ എക്‌സ്ട്രാക്ടര്‍ മെഷിന്‍ കൈമാറി

ജില്ലയിലെ കോവിഡ് പരിശോധന സംവിധാനം വേഗത്തിലാക്കാന്‍ വയനാട് ജില്ലാ പഞ്ചായത്തിന്റെ വക ജില്ലാ ഭരണകൂടത്തിന് ആര്‍.ടി.പി.സി ആര്‍, ആര്‍.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന്‍. കലക്ടറേറ്റ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് മെഷിന്‍ കൈമാറി. 62 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് നൂതന പരിശോധന മെഷിനും അനുബന്ധ ഉപകരണങ്ങളും ജില്ലയ്ക്കായി സജ്ജമാക്കിയത്.   കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പരിശോധനാ സൗകര്യങ്ങള്‍ ജില്ലയില്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം….

Read More

അനധികൃത മണൽ ഖനനം: ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം

ചെന്നൈ: അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വൈദികർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തേ ബിഷപ്പിൻ്റെ ജാമ്യാപേക്ഷ തിരുനെല്‍വേലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ടയിലെ ബിഷപ്പ് ആണ് സാമുവല്‍ മാര്‍ ഐറേനിയസ്. അംബാ സമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും…

Read More

ഓപ്പറേഷന്‍ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം; വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം. വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഇത് പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അപേക്ഷ തള്ളിയാല്‍ കൃത്യമായ കാരണം ബോധിപ്പിക്കണം എന്നും കസ്റ്റംസിനോട് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട് അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണോ എന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും ഹൈക്കോടതി ചോദിച്ചു. വാഹനത്തിന്റെ…

Read More

വർക്കല ട്രെയിൻ ആക്രമണം; പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റെയിൽവേ പൊലീസ്, പ്രതി സുരേഷ് കുമാറിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീക്കുട്ടിയെ നട്ടെല്ലിന് ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരുക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഗുരുതര നിലയിൽ നിന്ന് മാറ്റമുണ്ടെന്നും 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നും ഡോക്ടേഴ്സ്…

Read More