കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 86,508 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 57,32,518 ആയി ഉയർന്നു   1129 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇതിനോടകം 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 46,74,987 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്   നിലവിൽ 9,66,382 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏഴ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം…

Read More

കർണാടകയിൽ അധികാര വടംവലി രൂക്ഷം; ഉടൻ തീരുമാനം വേണമെന്ന് ഡി കെ ശിവകുമാർ വിഭാഗം, ഡൽഹിയിൽ ചർച്ച

കോൺഗ്രസ് ഭരണമുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. തെലങ്കാനയിലും കർണാടകയിലും മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം. എന്നാലിതാ കർണാടകയിൽ ഗ്രൂപ്പ് വടംവലി ശക്തമായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആടിയുലയുകയാണ്. ബി ജെ പിയുടെ കുത്തക തകർത്ത് രണ്ടര വർഷം മുൻപാണ് കർണാടക ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. ഇത് ദേശീയതലത്തിൽ കോൺഗ്രസിന് ഏറെ ആശ്വാസമുണ്ടാക്കിയ വിജയവുമായിരുന്നു. കേരളത്തിലടക്കം തിരിച്ചടിയുണ്ടായതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് വലിയ പരീക്ഷണം നേരിട്ടുകൊണ്ടിരിക്കെയാണ്…

Read More

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോ അടച്ചു

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോ അടച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സർവീസുകളും നിർത്തി. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ കയറാതെയാണ് പോകുന്നത്. ഒരാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. ഇതിന് ശേഷം മാത്രമേ പ്രത്യേക ഇളവ് നൽകി സർവീസ് അനുവദിക്കുകയുള്ളൂ. ജില്ലയിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ്…

Read More

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു

  തിരുവനന്തപുരം: 52 ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് മദ്യഷാപ്പുകൾ തുറന്നിരിക്കുകയാണ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു ഉത്തരവായി. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വിലയിൽ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയിലും വർദ്ധനവ് ഉണ്ടാകും. നീണ്ട നാളുകൾക്ക് ശേഷം ബാറുകൾ തുറന്നപ്പോൾ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് മദ്യ വില്‍പനയാണ്…

Read More

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുത്; കേന്ദ്ര വകുപ്പുകൾക്ക് ധനമന്ത്രാലയത്തിന്റെ നിർദേശം

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുതെന്ന് കേന്ദ്ര വകുപ്പുകൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. ദീപാവലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പൊതു പണം ഉപയോഗിച്ച് സമ്മാനം നൽകരുത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം അറിയിച്ചു. “ദീപാവലി, മറ്റ് ഉത്സവങ്ങൾ എന്നിവയ്ക്കുള്ള സമ്മാനങ്ങൾക്കും അനുബന്ധ വസ്തുക്കൾക്കും മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവ പൊതു പണം ചെലവാക്കരുത്,” സർക്കുലറിൽ പറയുന്നു. സെക്രട്ടറി അംഗീകരിച്ച ഈ നിർദ്ദേശം ഉടനടി…

Read More

അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നു: പോലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ അന്ത്യശാസനം

ക്രിമിനൽ കേസുകളുടെ അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്ന മാധ്യമങ്ങൾക്കും പൊലീസിനും അന്ത്യശാസനം നൽകി ഹൈക്കോടതി. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളിൽ പ്രതികൾ പൊലീസിന് നൽകുന്ന മൊഴി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാണന്നും കർശന നടപടി എടുക്കുമെന്നും ഹൈക്കോടതി താക്കീത് നൽകി.   കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകിയത്. തെളിവു നിയമത്തിലെ വകുപ്പ് 24പ്രകാരം പ്രതി പൊലീസിനു നൽകുന്ന കുറ്റസമ്മത മൊഴിയ്ക്കുള്ള…

Read More

ചിക്കന്‍ വാങ്ങുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്

ചിക്കന്‍ എന്നത് ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്‍റെ ഭാഗമായിരിക്കുന്നു. നാടന്‍ കോഴിയാണു മികച്ചതെങ്കിലും നമുക്കു കൂടുതലായി ലഭിക്കുന്നതു ബ്രോയ്‌ലര്‍ ചിക്കനാണ്. ബ്രോയ്‌ലര്‍ ചിക്കന്‍ സൂക്ഷിച്ചു വാങ്ങിയില്ലെങ്കില്‍ അതു നിങ്ങളുടെ ആരോഗ്യം തന്നെ തകര്‍ക്കും. ചിക്കനിലെ വെളുപ്പുവരയാണു പ്രശ്‌നം. മസില്‍രോഗം ബാധിച്ച ചിക്കനിലാണ് ഈ വെളുത്തവര കാണുന്നതെന്നു പറയുന്നു. ഈ രോഗം ചിക്കനിലെ കൊഴുപ്പ് 224 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. ഇതു ചിക്കന്റെ ഗുണം കുറയ്ക്കും. ഇത്തരം കൊഴുപ്പ് നിങ്ങളുടെ ഹൃദയാരോഗ്യം മോശമാക്കും. ചിക്കന്റെ തൂക്കം പെട്ടന്നു വര്‍ധിക്കാന്‍…

Read More

ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 10 പേര്‍ മരിച്ചു; 200ലേറെ പേര്‍ക്ക് പരുക്ക്; വന്‍ നാശനഷ്ടം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 10 മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസര്‍ ഇ ഷരീഷ് പ്രദേശത്ത് നാശം വിതച്ചത്. പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. 260ലേറെ പേര്‍ക്ക് ഭൂചലനത്തില്‍ പരുക്കേറ്റു. 523,000 പേര്‍ താമസിക്കുന്ന മസര്‍ സിറ്റിയിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍കത്തനം പുരോഗമിക്കുകയാണെന്നും താലിബാന്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിച്ചുവരുന്നതായി…

Read More

എസ്.എസ്.എൽ.സി, പ്ലസ്.ടു വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം; ഫലം ജൂലൈയിൽ

  എസ്.എസ്.എല്‍.സി, പ്ലസ്.ടു വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍. അടുത്ത മാസം ഫലപ്രഖ്യാപനമുള്ളത് കൊണ്ട് ഇതിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവിശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഈ മാസം 26 ന് അകം പൂര്‍ത്തിയാക്കും. പ്ലസ്.ടു മൂല്യനിര്‍ണയം തിങ്കളാഴ്ച പൂര്‍ത്തിയായേക്കും. എസ്.എസ്.എല്‍.സി ഫലം ജൂലൈ ആദ്യവാരവും, പ്ലസ്.ടു ഫലം ജൂലൈ 15 ന് ശേഷമായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളിലൊക്കെ പാഠ്യേതര രംഗങ്ങളില്‍ വിദ്യാര്‍ഥികളുടെ മികവ് മുന്‍നിര്‍ത്തിയാണ് ഗ്രേസ്…

Read More

‘ഇന്ത്യയ്ക്കുള്ളത് ദുര്‍ബലനായ പ്രധാനമന്ത്രി’; എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

പ്രധാനമന്ത്രിയുടെ തന്ത്രപരമായ നിശബ്ദത രാഷ്ട്രത്തിന് ബാധ്യതയായിരിക്കുന്നുവെന്ന് ഗൗരവ് ഗൊഗോയ് കുറിച്ചു. എച്ച് 1-ബി വിസയുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഒരു വിഭാഗത്തെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ഒരു ഐഎഫ്എസ് വനിതാ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സമയത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് താന്‍ ഇപ്പോള്‍ ഓര്‍ത്തുപോകുന്നുവെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഈ തന്ത്രപരമായ നിശബ്ദത രാജ്യത്തിനും പൗരന്മാര്‍ക്കും ബാധ്യതയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷാഫീസ്…

Read More