അന്തർദേശീയ അംഗപരിമിതരുടെ ദിനാചാരണത്തിന്റെ ഭാഗമായി ആസ്റ്റർ – ഡി എം വിംസ് പിഎംആർ വിഭാഗം ആസ്റ്റർ വോളണ്ടിയേഴ്‌സുമായി ചേർന്ന് ഭിന്നശേഷികാർക്കും അപകടങ്ങൾ മൂലമോ പക്ഷാഘാതം മൂലമോ ശരീരം തളർന്ന് പൂർണ്ണമായും കിടപ്പിലായവർ, തലക്കോ നട്ടെല്ലിനോ പരുക്കേറ്റ് തളർന്ന് കിടപ്പിലായവർ, സെറിബ്രൽ പാൾസി പോലുള്ള മസ്തിഷ്ക വൈകല്യങ്ങൾ ഉള്ളവർ, ദീർഘകാലമായുള്ള പുറം/ കഴുത്ത് വേദനയുള്ളവർ,കൈകാലുകൾ മുറിച്ചുമാറ്റപ്പെട്ടവർ, കടുത്ത സന്ധിവാതം, പ്രമേഹം കാരണം കാലുകൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ധിഖ് നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത അർഹരായ രോഗികൾക്കുള്ള തുടർചികിത്സകൾ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നുകൊണ്ട് ഉറപ്പാക്കുന്നതാണ്.ഡിഎം വിംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം എജിഎം സൂപ്പി കല്ലങ്കോടൻ അധ്യക്ഷനായ ചടങ്ങിൽ പിഎംആർ മേധാവി ഡോ. ബബീഷ് ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. ഓപ്പറേഷൻസ് വിഭാഗം എജിഎം ഡോ. ഷാനവാസ് പള്ളിയാൽ സ്വാഗതവും പറഞ്ഞു. ഗഫൂർ താനേരി, സലീം കടവൻ, കലാം പാപ്പിലശ്ശേരി, താരിഖ് അൻവർ എന്നിവർ ആശംസകൾ നേർന്നു. ബിസിനസ് ഡെവലപ്പ്മെന്റ് വിഭാഗം മാനേജർ വി.ശിവപ്രസാദ് നന്ദി പ്രകാശനം നിർവഹിച്ചു.
The Best Online Portal in Malayalam