Headlines

പതിനഞ്ചാം കേരളാ നിയമസഭയുടെ നാഥനായി എംബി രാജേഷിനെ തെരഞ്ഞെടുത്തു

  പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷനായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി പി സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു കേരളത്തിന്റെ 23ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. തൃത്താലയിൽ നിന്നുള്ള അംഗമാണ് അദ്ദേഹം. ഇന്ന് രാവിലെ 9 മണിയോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. പത്ത് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി പ്രോടേം സ്പീക്കറായ പിടിഎ റഹീം ഫലം പ്രഖ്യാപിക്കുകയായിരുന്നു.

Read More

അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിൽ ജോലി വാഗ്ധാനം ചെയ്‌തു, 25 ലക്ഷം രൂപ തട്ടി; രണ്ട് പേർ അറസ്റ്റിൽ

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്. തിരുവനന്തപുരത്ത് രണ്ട് പേരെ ഫോർട്ട് പൊലിസ് പിടിക്കൂടി. അരുവിക്കര സ്വദേശകളായ അനിൽ ബാബു, കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ഇവർ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. നാല് പേരിൽ നിന്നാണ് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പൂന്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് തിരുവനന്തപുരം…

Read More

‘പെൻഷൻ കൈക്കൂലിയെന്ന പരാമർശം ഹൃദയശൂന്യത’; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ് പറഞ്ഞു. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണം. വന്യജീവി പ്രശ്നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹമെന്നും എം സ്വരാജ് പറഞ്ഞു. സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടതെന്നും പെൻഷൻ രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. നിലമ്പൂർ…

Read More

കര്‍ക്കിടക ചികിത്സ മറക്കല്ലേ….

ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ ആയുര്‍വേദം ഫലപ്രദമാക്കുന്നതിന് ഒരു കാരണം അന്തരീക്ഷം പൊടിരഹിതവും തണുത്തതുമായി തുടരുന്നു എന്നതാണ്. ഇത് മരുന്നുകളും ഔഷധ എണ്ണകളും ഒഴുകാന്‍ അനുവദിക്കുന്ന സുഷിരങ്ങള്‍ തുറക്കുകയും അതുവഴി ശരീരത്തിന്റെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും പുന:സ്ഥാപിക്കുകയും ചെയ്യുന്നു. ശരീരത്തിലെയും മനസ്സിലെയും അധിക ഊര്‍ജ്ജവും വിഷവസ്തുക്കളും…

Read More

‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്‌സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി

ഇന്‍സ്റ്റന്റെ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാമെന്നുമാണ് സുപ്രിംകോടതിയുടെ രൂക്ഷമായ താക്കീത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് വിമര്‍ശനങ്ങള്‍. (supreme court Warns Meta Over WhatsApp Policy). ഉപയോക്താവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യ നയത്തിനെതിരെയാണ് കോടതിയുടെ…

Read More

മുല്ലപ്പെരിയാര്‍; കേരളത്തിന്റെ നിര്‍ദേശം തമിഴ്നാട് അവഗണിച്ചു; രാത്രി ഷട്ടറുകള്‍ ഉയര്‍ത്തി

  തൊടുപുഴ: കേരളത്തിന്റെ നിര്‍ദേശം അവഗണിച്ച് മുല്ലപ്പെരിയാറില്‍ നിന്ന് രാത്രിയില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കി തമിഴ്നാട്. ഇന്നലെ രാത്രി 11 മണിയോടെ ഒന്‍പത് ഷട്ടറുകള്‍ 60 സെന്റീ മിറ്റര്‍ ഉയര്‍ത്തി. 7,200 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം ഇന്നലയും തമിഴ്നാട് നിരസിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം അടച്ചു. നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്….

Read More

മേയർക്കെതിരെ സ്‌ത്രീവിരുദ്ധ പരാമര്‍ശം: കെ മുരളീധരനെതിരെ കേസെടുത്തു

  തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. മുരളീധരന്റെ പരാമര്‍ശത്തിനെതിരെ മേയര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ‘ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്.’ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട്…

Read More

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം ശക്തമാക്കണം. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം. അമിത മധുരം ചേർത്ത കാർബണേറ്റ് ഡ്രിങ്കുകളുടെ ഉപയോഗം കുറയ്ക്കണം. ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽ സമയങ്ങളിൽ വീടിന്റെ…

Read More

കർണാടകയിൽ RSS പരിപാടികൾ നിയന്ത്രിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവിൽ തിരിച്ചടി; തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു

പൊതു ഇടങ്ങളിൽ സ്വകാര്യ സംഘടനകളുടെ പരിപാടികൾ തടയാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ആർഎസ്എസ് പരിപാടികൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം ഉണ്ടായിരുന്നത്. ജസ്റ്റിസ് നാഗ പ്രസന്നയുടെ ബഞ്ച് ആണ് സ്റ്റേ ചെയ്തത്. കേസ് നവംബർ 17ന് വീണ്ടും പരിഗണിക്കും. അപ്പീൽ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സർക്കാരിന്‍റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് പുനശ്ചൈതന്യ സേവാ സംസ്ഥെ എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ഈ…

Read More

ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു; പിന്നാലെ കൂട്ട വാഹനാപകടം

ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകരുടെ വാഹനവും അടക്കം നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തീർഥാടകരുടെ വാഹനം മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിലുണ്ടായിരുന്ന 20 പേർക്ക് പരുക്കേറ്റു. കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. എറണാകുളത്തേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി. ഒരു മിനി ലോറിയിലാണ് ബസ് ഇടിച്ചത്. ഈ മിനി ലോറി ശബരില…

Read More