Headlines

17കാരന്‍ കുളത്തില്‍ വീണ് മരിച്ചു

മലമ്പുഴ: പാലക്കാട് മലമ്പുഴയില്‍ 17കാരന്‍ കുളത്തില്‍ വീണ് മരിച്ചു.ചെറാട് ലക്ഷം വീട് കോളനിയില്‍ മണികണ്ഠന്റെ (അപ്പു) മകന്‍ ബാലന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മുടി വെട്ടി വന്ന ബാലന്‍ അടുത്തുള്ള കുളത്തില്‍ കുളിച്ച് കയറിയതിനു ശേഷം വീണ്ടും കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ബാലന് നീന്തല്‍ വശമുണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ദേവി, സഹോദരി: മായ.

Read More

ബിഎസ്എൻഎല്ലിനെ പിന്നിലാക്കി ജിയോ ഒന്നാമത്; ഫിക്‌സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ 43ലക്ഷം കടന്നു

  ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനത്തിൽ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെ പിന്നിലാക്കി റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്. രണ്ടുവർഷം മുൻപാണ് ജിയോ ഈ രംഗത്ത് ചുവടുറപ്പിച്ചത്. ടെലികോം സേവനരംഗം നിയന്ത്രിക്കുന്ന ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് 43 ലക്ഷം പേർക്കാണ് റിലയൻസ് ജിയോ ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം നൽകുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തിൽ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തിൽപ്പരം ആളുകളെയാണ് അധികമായി ജിയോയിൽ ചേർത്തത്. അതേസമയം, ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി…

Read More

ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് വി എം സുധീരൻ

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനത്തെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷം ഫേസ്ബുക്ക് വഴിയാണ് സുധീരന്റെ പ്രതികരണം. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത…

Read More

കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. നിര്‍മിക്കുന്ന സ്‌ഫോടക വസ്തുകള്‍ ആര്‍ക്കാണ് എത്തിച്ചു നല്‍കുന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. കൂടാതെ സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള വെടിമരുന്ന് ഉള്‍പ്പെടെ എവിടെ നിന്ന് ലഭിക്കുന്നുവെന്നും, കൊല്ലപ്പെട്ടയാളല്ലാതെ കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഒളിവില്‍ പോയ അനൂപിനെ കാഞ്ഞങ്ങാട്…

Read More

Johnson Controls Jobs and Careers 2022 | Updated Job Vacancies

Johnson Controls has a lot of open opportunities. You can explore the UAE opportunities at Johnson Controls here and apply direct at Johnson Controls Careers. Vacancies include engineering jobs in UAE, sales jobs, manufacturing and operations along with field operation vacancies. Organization Name IKEA Job Location Across UAE Nationality Selective (Update) Education Equivalent Degree Experience Mandatory…

Read More

‘പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല; വിഷയം വ്യക്തിപരമല്ല, സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം’; റിനി ആൻ ജോർജ്

യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ലെന്ന് നടി റിനി ആൻ ജോർജ്. തന്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയാണ്. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര് പറയാനോ താൻ ഉദേശിക്കുന്നില്ലെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി. നടപടി എന്താണെങ്കിലും തീരുമാനിക്കേണ്ടത് ധാർമികത മുൻനിർത്തി ആ പ്രസ്ഥാനമാണ്. ഇനിയെങ്കിലും ആ വ്യക്തി നവീകരിക്കപ്പെടണം. ഒരു…

Read More

ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

  ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ നേതാവുമായ മേവാലാൽ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. താരാപൂർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയാണ്. അഴിമതി ആരോപണത്തെ തുടർന്നാണ് മന്ത്രിപദവിയിൽ നിന്ന് നീക്കം ചെയ്തത്. കൊവിഡിനെ തുടർന്ന് ബീഹാറിൽ ഞായറാഴ്ച രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സ്‌കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ മെയ് 15 വരെ അടച്ചിടാനാണ് തീരുമാനം

Read More

ഇന്ത്യ- യുകെ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

  ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്…

Read More

തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചിലവില്‍ വിഡീയോ ചിത്രീകരണം അനുവദിക്കില്ല. ഇരട്ടവോട്ടുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. പോളിങ് ദിവസം അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ അടയ്ക്കും. അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക് നല്‍കും. സിസിടിവി സംവിധാനം ഉണ്ടാവുമെന്നും കമ്മിഷന്‍ അറിയിച്ചു. അരൂര്‍ മണ്ഡലത്തിലെ 39 പോളിങ് ബൂത്തുകളില്‍ വീഡിയോ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Read More

അഹമ്മദാബാദ് വിമാന ദുരന്തം; ‘വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല’; മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. അപകടത്തിൽപ്പെട്ട വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നു എന്നും എൻ ചന്ദ്രശേഖരൻ പറയുന്നു. ടാറ്റാ നടത്തുന്ന വിമാന കമ്പനിയിൽ അപകടം നടന്നതിൽ ഏറെ ദുഖഃമുണ്ടെന്ന് ടാറ്റാ സൺസ് ചെയർമാൻ പറഞ്ഞു. കുടുംബത്തിന്റെ ദുഖത്തോടൊപ്പം നിൽക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും അവരെ പിന്തുണക്കാൻ എന്തും ചെയ്യുമെന്ന് എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി. “മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലാത്ത വളരെ ബുദ്ധിമുട്ടുള്ള ഒരു…

Read More