‘കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ, ഇന്ത്യ വിജയിച്ചു’; ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഏഷ്യ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു “മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ”- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വാനോളം ഇന്ത്യ… ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. തിലക് വർമ്മയുടെ (69) തകർപ്പൻ അർദ്ധ സെഞ്ചുറിയും…

Read More

വടക്കേക്കര ജുമാ മസ്ജിദ് ആക്രമണം: എ ആർ ക്യാമ്പിലെ പോലീസുകാരൻ അറസ്റ്റിൽ

  എറണാകുളം വടക്കേക്കര ജുമാ മസ്ജിദിന് നേരെ ആക്രമണ ശ്രമം നടത്തിയ കേസിൽ പൊലിസുകാരൻ അറസ്റ്റിൽ. കളമശ്ശേരി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ തിരുത്തിപ്പുറം പൂമാലിൽ സിമിൽ റാമാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ആക്രമണം നടത്തുമ്പോൾ ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേരും പൊലീസുകാരായിരുന്നുവെന്നും അവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ദിവസം മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മാർച്ച് 13 ന് രാത്രി 10-30 നാണ് സംഭവം. കാറിൽ…

Read More

കോഴിക്കോട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21)യെയാണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന

Read More

കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ

  മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയിൽ കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൊഹാഗ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീടിന് സമീപത്തും ഗ്രാമത്തിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് വീടിന്റെ…

Read More

ദത്ത് വിവാദം; ലൈസന്‍സ് ഹാജരാക്കിയില്ല: ശിശുക്ഷേമ സമിതിയ്ക്ക് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് കുടുംബക്കോടതി. സമിതിക്കു സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതി രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇതാണ് വിമര്‍ശനത്തിന് കാരണമായത്. കുഞ്ഞിനെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തു ദിവസത്തെ സമയം വേണമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കോടതിയില്‍ ആവശ്യപ്പെട്ടു….

Read More

സത്യപ്രതിജ്ഞ നാളെ: മന്ത്രിമാരുടെ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയാകും

  രണ്ടാം പിണറായി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കാനിരിക്കെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും. രാവിലെ എ കെ ജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ യോഗത്തിൽ തീരുമാനിക്കും. ആരോഗ്യം, ധനകാര്യം, വിദ്യഭ്യാസം, വൈദ്യുതി, വ്യവസായം തുടങ്ങിയ വകുപ്പുകൾ പാർട്ടി കൈവശം വെക്കും. ജോസ് കെ മാണിയുടെ പാർട്ടിക്ക് ഏത് വകുപ്പ് നൽകണമെന്നതിൽ കൂടിയാലോചനകളുണ്ടാകും. ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ്, എൻസിപി, പാർട്ടികൾക്കും ഏതൊക്കെ വകുപ്പുകൾ നൽകണമെന്ന്…

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ചകള്‍; ‘വിസ’യിലെ കടുംപിടുത്തത്തിന് അയവുണ്ടായേക്കില്ല

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി. വ്യവസായ പ്രമുഖരും വൈസ് ചാന്‍സലര്‍മാരും അടക്കം നൂറിലേറെ പേര്‍ അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കൊപ്പം മുംബൈയില്‍ എത്തിയത്.നാളെ രാജ് ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലും കെയര്‍ സ്റ്റാര്‍മര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് രണ്ടുദിവസം സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനില്‍ എത്തി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധരംഗം തുടങ്ങിയ…

Read More

മുഖ്യമന്ത്രി ഇന്ന് കൽപ്പറ്റയിൽ; വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും

വയനാട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. 2021-26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് പാക്കേജിലുണ്ടാകുക ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വികസന കർമ പദ്ധതികളാകും മുഖ്യമന്ത്രി പ്രഖ്യാപിക്കുക. ധനമന്ത്രി തോമസ് ഐസക്, മന്ത്രി ഇ പി ജയരാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. വയനാട് കോഫി സംഭരണ ഉദ്ഘാടനവും ഇന്ന് നടക്കും.

Read More

ഗര്‍ഭകാലത്ത് ചെറിയ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യകരമെന്ന് പഠനം

  ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന സംഗതിയല്ല കാപ്പി. ഗര്‍ഭിണിയാകുന്നതോടെ കാപ്പി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും നിരവധി. എന്നാല്‍ അല്‍പ സ്വല്‍പം കാപ്പിയൊക്കെ ഗര്‍ഭകാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2009നും 2013നും ഇടയില്‍ 2500ലേറെ ഗര്‍ഭിണികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗര്‍ഭത്തിന്‍റെ 10, 13 ആഴ്ചകളില്‍ ഇവരുടെ രക്ത പ്ലാസ്മയിലുള്ള കഫൈനിന്‍റെ അളവ് ഗവേഷകര്‍ അളന്നു. ഓരോ ആഴ്ചയും കഴിക്കുന്ന…

Read More

ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയുടെ അകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കച്ചവട ആവശ്യങ്ങൾക്കായി വിനോദ് പണം കടമെടുത്തിരുന്നു. ലോക്ക് ഡൗൺ ആയതോടെ കട തുറക്കാനാകാത്ത പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Read More