താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയിൽ ഐഷാന ഗാർഡന് സമീപം വൈകുന്നേരം 5. 30 ഓടെയാണ് സംഭവം. കൽപ്പറ്റ മണിയങ്കോട് സ്വദേശി വിമൽകുമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്

Read More

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡാർ എസ് സലാമിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്ന് വൈസ് പ്രസിഡന്റ് സമിയ സുലുഹു ഹസൻ അറിയിച്ചു കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മഗുഫലിയെ പൊതുവേദികളിൽ കണ്ടിരുന്നില്ല. പ്രസിഡന്റിന് കൊവിഡ് ബാധിച്ചതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. നേരത്തെ കൊവിഡ് മാനദണ്ഡങ്ങളെ പരസ്യമായി തള്ളി പറഞ്ഞയാളാണ് മഗുഫലി. മാസ്‌ക് ധരിക്കുന്നതിനെതിരെയും സാമുഹിക അകലം പാലിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു.

Read More

ജസ്റ്റിസ് എൻ വി രമണ അടുത്ത ചീഫ് ജസ്റ്റിസാകും; ശുപാർശ ചെയ്ത് എസ് എ ബോബ്‌ഡെ

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ. വി രമണയുടെ പേര് ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഇക്കാര്യം വ്യക്തമാക്കി ബോബ്ഡെ കേന്ദ്ര സർക്കാരിന് കത്ത് നൽകി. പിൻഗാമിയുടെ പേര് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഏറ്റവും മുതിർന്ന ജഡ്ജിയായ എൻ. വി രമണയെ നിർദ്ദേശിച്ചു കൊണ്ട് അദ്ദേഹം കേന്ദ്ര സർക്കാരിന് കത്തയച്ചത്. ഏപ്രിൽ…

Read More

വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും

വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ* കാവും മന്ദം ടൗൺ, പടിഞ്ഞാറത്തറ ബി എസ് എൻ എൽ കാപ്പുണ്ടിക്കൽ സ്വരാജ് ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും._ മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ* മുട്ടില്‍ ടൗണ്‍, അമ്പുകുത്തി, എടപ്പെട്ടി, പാറക്കല്‍, പരിയാരം, ചെലണിച്ചാല്‍, കൊളവയല്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും….

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജിക്കത്ത് സമർപ്പിക്കും

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ​ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും. പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു. ദേശീയ തലത്തിലും ശ്രദ്ധേയമായ വിജയമാണ് ക്യാപ്റ്റന്‍ പിണറായി പാര്‍ട്ടിക്കും മുന്നണിക്കും സമ്മാനിച്ചത്. പിണറായിയുടെ ചുമലിലേറി കൂടുതൽ കരുത്തോടെയാണ് തുടർഭരണത്തിലേക്ക് എൽഡിഎഫ് നടന്നുകയറിയത്.

Read More

” ഗ്ലോബൽ കെഎംസിസി മദ്രസാധ്യാപകർക്കൊരു കൈത്താങ്ങ് ” സഹായ വിതരണവും പ്രവാസികളുടെ മക്കളിൽ SSLC , പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കൽ ചടങ്ങും നടത്തി

ഗ്ലോബൽ കെഎംസിസി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് ജോലിയില്ലാതെ വിഷമിക്കുന്ന മാനന്തവാടി മുനിസിപ്പൽ പരിധിയിലെ എല്ലാ മദ്രസാധ്യാപകർക്കും ഭക്ഷണക്കിറ്റ് വിതരണം നടത്തി. കൊവിഡ് കാലത്ത് ആരുടെയും ശ്രദ്ധ പതിയാതെ പോയ ഉസ്താദുമാരുടെ ദുരവസ്ഥയെ ഈ പ്രതിസന്ധി കാലത്തും ചേർത്തു പിടിച്ച് സാന്ത്വനമേകാൻ മനസ്സു കാട്ടിയ കെഎംസിസി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ സെക്രട്ടറി ജനാബ് അസീസ് കോറോം പറഞ്ഞു. വിവിധ മഹല്ലു…

Read More

സിൽവർ ലൈൻ കേരളത്തെ മറ്റൊരു നന്ദിഗ്രാമാക്കും: വി ഡി സതീശൻ

കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കുണ്ടറയിൽ കെ റെയിലിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് എവിടെ നിന്നാണ് സർക്കാർ പണം കണ്ടെത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണെന്ന് സർക്കാർ പറയണം. എത്ര യാത്രക്കാരെ…

Read More

പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മീഷൻ ഇടപെടുന്നു

അയല്‍ക്കാരിയായ പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടുന്നു. യുവതിയെ സന്ദര്‍ശിക്കാന്‍ ഉടന്‍ നെന്മാറിയിലേക്ക് പോകുമെന്നും, മൊഴിയെടുക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും, ദൈനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് യുവതി താമസിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഷിജി പറഞ്ഞു. മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികളില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കമ്മിഷന്‍ പരിശോധിക്കുമെന്നും ഷിജി ശിവജി പറഞ്ഞു. തനിക്ക് പരാതികളില്ലെന്ന് യുവതി പറഞ്ഞതായി നെന്മാറ എംഎല്‍എ…

Read More

യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങിന്റെ അപരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുലായം സിങ് യാദവ് അന്തരിച്ചു

ലഖ്‌നോ: യുപിയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന മുലായം സിങിന്റെ അപരനും അടുത്ത അനുയായിയെന്നും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ അതേ പേരുള്ള മുലായം സിങ് യാദവ് അന്തരിച്ചു. 92 വയസ്സായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. മൂന്നു തവണ യുപി ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്ന മുലായം സിങ് യാദവ് മുന്‍ മുഖ്യമന്ത്രി മുലായത്തിന്റെ സഹപ്രവര്‍ത്തകനും പാര്‍ട്ടി സ്ഥാപകാംഗവുമാണ്. രണ്ട് പേരുടെ പേരിലുള്ള സാമ്യം അനാവശ്യമായ ശ്രദ്ധയ്ക്ക് കാരണമായിട്ടുണ്ട്. മുലായം സിങ് യാദവ് ലളിതമായ ജീവിതം നയിച്ചിരുന്ന നേതാവായിരുന്നുവെന്നും അദ്ദേഹം നഗരജീവിതം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അഖിലേഷ്…

Read More