നിപ മരണം: കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 158 പേർ; രണ്ട് പേർക്ക് രോഗലക്ഷണം

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേർ. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. സാമ്പിൾ വിശദ പരിശോധനക്കായി അയക്കും. രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യ പ്രവർത്തകരോ അല്ലെന്നാണ് വിവരം. അതേസമയം നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയ്യാറായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയുടെ നാടായ ചാത്തമംഗലം ചൂലുരിലും പരിസരത്തും മെഡിക്കൽ…

Read More

മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയെ കാണുന്നതും പരിഗണനയിൽ

  മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിക്ക് പോകും. AICC നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി നരേന്ദ്ര മോദിയെ കാണാനും മുഖ്യമന്ത്രിയുടെ ശ്രമം. അതേസമയം പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.     കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി…

Read More

അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കും

  അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലി അർപ്പിക്കും. ഇന്നത്തെ കാര്യപരിപാടികളിൽ ഇത് മാത്രമാണുള്ളത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും കക്ഷി നേതാക്കളും അനുസ്മരണ പ്രഭാഷണം നടത്തും. നാളെ മുതൽ മൂന്ന് ദിവസം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയാണ് അഞ്ച് പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് പിടി തോമസ്. വെല്ലൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം അന്തരിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു. മഹാരാജാസ് കോളജിൽ നിന്ന് കെ എസ്…

Read More

പിഎസ്എൽവി സി52 വിജയകരമായി വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ

  പിഎസ്എൽവി സി52 വിജയകരമായി വിക്ഷേപിച്ചു. മൂന്ന് ഉപഗ്രഹങ്ങളെയും നിർദിഷ്ട ഭ്രമണ പഥത്തിൽ എത്തിക്കാനായി. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നുവിത്. 2022ലെ ആദ്യ വിക്ഷേപണവും റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 01 ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം, ഇസ്പയർ സാറ്റ് 1, ഐഎൻഎസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു.  

Read More

ബേപ്പൂരിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടിനെ കുറിച്ച് വിവരമില്ല; ബോട്ടിലുള്ളത് 15 പേർ

  കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ അജ്മീർഷാ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ല. ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചാം തീയതി കടലിൽ പോയ ബോട്ടിൽ 15 പേരാണുള്ളത്. കെ പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട് ഇന്നലെ ലക്ഷദ്വീപിൽ ഒരു ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. ഒമ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേനയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്‌

Read More

‘ഞങ്ങളെ കൊലപ്പെടുത്താൻ ആയുധം ഒരുക്കി കാത്തിരിക്കുന്ന കൂട്ടരാണ് RSS; അവരുമായി ഒരു സന്ധിയും ചെയ്തിട്ടില്ല’; മുഖ്യമന്ത്രി

ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് എന്നല്ല ഒരു വർഗീയശക്തിയോടും ഐക്യപ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള വിവാദം ഉണ്ടാക്കി ആർഎസ്എസുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെ ചിത്രീകരിക്കാം എന്ന് വിചാരിച്ചാൽ അത് അത്രവേഗം ഏശുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ‌ പറഞ്ഞു. ആർഎസ്എസുമായി ഒരു മേഖലയിലും യോജിപ്പില്ല. ഇന്നലെയും യോജിപ്പില്ല ഇന്നും യോജിപ്പില്ല നാളെയും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിനെ കൊലപ്പെടുത്താൻ കരുതിയിരിക്കുന്ന വർഗീയ കൂട്ടമാണ് ആർഎസ്എസ്….

Read More

വയനാട് ‍ജില്ലയിൽ  244 പേര്‍ക്ക് കൂടി കോവിഡ്;256 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (7.1.21) 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 256 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18157 ആയി. 15605 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2444 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1779 പേര്‍ വീടുകളിലാണ്…

Read More

22 രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം; നിര്‍ദ്ദേശവുമായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

  കോവിഡ് പ്രതിസന്ധിയില്‍ യാത്രകള്‍ പലതും മുടങ്ങുകയാണ്. രാജ്യാന്തര യാത്രകള്‍ വെല്ലുവിളി തന്നെയാണ്. ടെസ്റ്റുകള്‍ നടത്തുകയും പിസിആര്‍ ഫലം നെഗറ്റ്വീവ് ആകണമെന്ന നിര്‍ബന്ധവും ക്വാറന്റൈനുമെല്ലാം ജനത്തെ വലയ്ക്കുകയാണ്. ഇപ്പോഴിതാ 22 രാജ്യങ്ങളിലേക്ക് പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കോവിഡ് കേസുകള്‍ ഉയര്‍ന്ന ഇസ്രയേല്‍, ഓസ്‌ട്രേലിയ, ഈജിപ്ത്, അല്‍ബനിയ ,അര്‍ജന്റീന, ഉറുഗ്വായ് എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യങ്ങളെ ലെവല്‍ 4 ല്‍ ഉള്‍പ്പെടുത്തി അവിടേക്കുള്ള യാത്ര…

Read More

കാസർകോട് കാറിൽ കടത്തുകയായിരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന നാല് കിലോ സ്വർണവുമായി കാസർകോട് രണ്ട് പേർ പിടിയിൽ. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് വെച്ചാണ് കസ്റ്റംസ് നാലംഗ സംഘത്തെ പിടികൂടിയത്. ഇവർ കർണാടക സ്വദേശികളാണ് കർണാടക ബൽഗാം സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നിന്ന് ബെൽഗാമിലേക്ക് സ്വർണം കടത്തുകയായിരുന്നു ഇവർ. കാറിലെ പിൻസീറ്റിൽ പ്രത്യേകമായി ക്രമീകരിച്ച രഹസ്യ അറയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് ഒന്നേ മുക്കാൽ കോടി രൂപ വരും.

Read More

നിലമ്പൂരിൽ മുസ്ലീം ലീഗിൽ പൊട്ടിത്തെറി; പ്രവർത്തക സമിതി യോഗത്തിൽ നിന്ന് ഒരു വിഭാഗം ഇറങ്ങി പോയി

നിലമ്പൂരിലും മുസ്ലീം ലീഗിൽ പൊട്ടിത്തെറി. പ്രവർത്തക സമിതി യോഗത്തിൽ നിന്ന് ഇറങ്ങി പോയി ഒരു വിഭാഗം.വിമത സ്ഥാനാർഥികളെ നിർത്താൻ ആലോചന.അഞ്ച് ഡിവിഷനുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.ഇന്നലെ ചേർന്ന യോഗത്തിലാണ് തർക്കം ഉണ്ടായത്. മുമ്മുള്ളി വാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി നാണികുട്ടി കൂമഞ്ചേരിയെയാണ് ഇവിടെ ലീഗ് പരിഗണിക്കുന്നത്.എന്നാല്‍ മുന്‍ കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരിയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതോടെ തർക്കമായി. മുമ്മുള്ളി, ചാരംകുളം, പാത്തിപ്പാറ, കോണ്‍ഗ്രസ് മത്സരിക്കുന്ന വീട്ടിച്ചാല്‍, തോണിപ്പൊയില്‍ ഡിവിഷനുകളിൽ സ്ഥാനാർഥികളെ…

Read More