മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും. ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട്…

Read More

പ്ലസ് വൺ അപേക്ഷ ജൂലൈ 29ന് മുതൽ സ്വീകരിക്കും; ചെയ്യേണ്ടതും അറിയേണ്ടതും ഇവയാണ്..

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 വൈകുന്നേരം അഞ്ച് മണി മുതൽ സ്വീകരിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത് കൊവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രവേശന മാർഗനിർദേശങ്ങൾ ഉടൻ പുരത്തിറക്കും. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ് വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം….

Read More

ഓഫീസിലെ നാല് ജീവനക്കാർക്ക് കൊവിഡ്; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ പ്രവേശിച്ചു. തന്റെ ഓഫീസിലെ നാല് ജീവനക്കാർ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്പീക്കർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പൊന്നാനി ഓഫീസിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ കഴിയുന്നത്.    

Read More

നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ; മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്തും

  താമരശ്ശേരി മർകസ് നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൈമാറി. നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഇന്നലെ 23 പേർക്ക് പരുക്കേറ്റിരുന്നു. ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. തകർന്നുവീണ കെട്ടിടത്തിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും പഞ്ചായത്ത് വിശദമായ പരിശോധന നടത്തും. സുരക്ഷാ മുൻകരുതലുകൾ സജ്ജീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. പഞ്ചായത്തിന്റെ പ്രാഥമിക അനുമതിയില്ലാതെ പണിതുയർത്തിയ ബഹുനില കെട്ടിടമാണ് ഇന്നലെ തകർന്നുവീണത്

Read More

വയനാട് ജില്ലയിൽ 24 പേര്‍ക്ക് കൂടി കോവിഡ്;75 പേര്‍ക്ക് രോഗമുക്തി

‍ വയനാട് ജില്ലയില്‍ ഇന്ന് (18.03.21) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27838 ആയി. 27072 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 555 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 4, ബത്തേരി 3, മൂപ്പൈനാട്, തൊണ്ടര്‍നാട്, എടവക,…

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി.കെ ബുജൈറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. ഇതിനിടെ ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തുവന്നു. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട…

Read More

വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നു

ദേശീയ ദുരന്തനിവാരണ മാര്‍ഗനിര്‍ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ്- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ദുരന്ത നിവാരണ പ്ലാനുകള്‍ തയ്യാറാക്കുന്നു. ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പുറത്തിറക്കി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും പി.ടി.എയുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ഇതിനായി വിവരശേഖരണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഡി.എം പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ജില്ലാതല നോഡല്‍ ഓഫീസര്‍. ഓരോ വിദ്യാലയവും പ്രത്യേക നോഡല്‍…

Read More

6468 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 97,417 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂർ 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂർ 355, കാസർഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ കുറിപ്പുമായി മമ്മൂട്ടി; സഹോദരതുല്യനായ സുഹൃത്ത് ഇപ്പോൾ ഇല്ല

  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിൻ്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടൻ മമ്മൂട്ടി. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നേരത്തെ, നടൻ മോഹൻലാലും ഡെന്നിസ് ജോസഫിന് യാത്രയയപ്പ് നൽകിയിരുന്നു. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി…

Read More

മാടക്കരയിൽ കച്ചവടക്കാരനക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് 150 ഓളം പേർക്ക് ആൻ്റി ജൻ ടെസ്റ്റ് നടത്തും

സുൽത്താൻ ബത്തേരി: മാടക്കരയിൽ കച്ചവടക്കാരനക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് 150 ഓളം പേർക്ക് ആൻ്റി ജൻ ടെസ്റ്റ് നടത്തും ഇന്ന് രാവിലെ 10 മണിക്ക് മടക്കര മദ്രസ പരിസരത്ത് വെച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഇതിനായി പ്രത്യേക മെഡിക്കൽ സംഘം മാടക്കരയിൽ എത്തും.

Read More