കൊച്ചിയിൽ ഷവര്‍മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ: ബേക്കറി ഉടമ അറസ്റ്റില്‍

കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച ഇവിടെ നിന്നും ഷവര്‍മ കഴിച്ച ഇവർക്ക് ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍ (23), പുതിയേടന്‍ റെനൂബ് രവി(21), വാടകപ്പുറത്ത് ജിഷ്ണു(25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍(23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍…

Read More

ഭർതൃവീട്ടിലുള്ള അത്രയും സൗകര്യങ്ങൾ ഒരുക്കാനാകില്ല; അകന്നു കഴിയുന്ന ഭാര്യയുടെ ആവശ്യം തള്ളി സുപ്രിം കോടതി

ന്യൂഡൽഹി: ഭർതൃവീട്ടിലേതു സമാനമായ ആഡംബരങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം തള്ളി സുപ്രിംകോടതി. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയാണ് സൗകര്യങ്ങൾ നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. മുംബൈയിലെ ആഡംബര മേഖലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. അസ്വാരസ്യങ്ങളെ തുടർന്ന് യുവതി സ്വയം മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. കേസിന്റെ വിചാരണക്കിടെ മുംബൈയിൽ വാടകയ്ക്ക് ഒരു വീട് കണ്ടെത്താൻ യുവതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് സഹായം ചെയ്തു നൽകാൻ മുംബൈ ബാന്ദ്രയിലെ കുടുംബ കോടതി രജിസ്ട്രാറോട് കോടതി നിർദേശം…

Read More

യുപിയിലെ സരയൂ നദീയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി; അഞ്ച് മൃതദേഹങ്ങൾ ലഭിച്ചു

  ഉത്തർപ്രദേശിലെ സരയൂ നദിയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി. കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. അയോധ്യയിലെ ഗുപ്താർഘട്ടിലാണ് സംഭവം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ആഗ്ര സ്വദേശികളായ കുടുംബം അയോധ്യയിൽ സന്ദർശനത്തിന് എത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ജലപ്രവാഹത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.

Read More

ചേർത്തല താലൂക്ക് കണ്ടൈന്‍മെന്‍റ് സോൺ; കടുത്ത നിയന്ത്രണങ്ങള്‍, കടകൾ അടപ്പിച്ചു

കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ചേർത്തല താലൂക്ക് കണ്ടൈന്‍മെന്‍റ് സോൺ ആക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസ് നഗരത്തിലെ എല്ലാ വാർഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും, താലൂക്കാശുപത്രിയും പൂർണ്ണമായും അടച്ചു.ഇന്ന് കടകളും, മാർക്കറ്റും പൊലീസ് എത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരനെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയ്യാളുടെ സമ്പർക്കപ്പട്ടിക വളരെ കൂടുതലാണെന്ന് ആരോപിച്ച് രോഗിക്കും, കുടുംബങ്ങൾക്കും നേരെ ഫോണിലൂടെയും നേരിട്ടും ആക്രമണം നടക്കുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു ആരോഗ്യ പ്രവർത്തകന്റെ വീടിനു മുന്നിൽ മൈക്കുകെട്ടി ആക്ഷേപിക്കുന്ന സംഭവം പോലും…

Read More

ഒറ്റപ്പാലത്തെ വയോധികയുടെ മരണം കൊലപാതകം; പ്രതികൾ സഹോദരി പുത്രിയും മകനും

പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിർ എന്നിവരാണ് കൊലപാതകം നടത്തിയത്. ഖദീജക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലാണ് ഖദീജയെ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ ഷീജയെയും കുടുംബത്തെയും കാണാതായി. പോലീസ് നടത്തിയ തെരച്ചിലിൽ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജിൽ താമസിച്ചിരുന്ന ഷീജയെയും പിടികൂടുകയായിരുന്നു. സ്വർണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇവർ പറഞ്ഞു. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം.

Read More

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചർക്ക്

  തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ ടീച്ചർക്ക് ലഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി നിരീക്ഷിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായായിരുന്നു ചടങ്ങ് നടന്നത്. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ…

Read More

ഇന്നും സംസ്ഥാനത്ത് 28 കൊവിഡ് മരണം; 7473 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ (54), മൈലക്കര സ്വദേശി രാമചന്ദ്രൻ നായർ (63), വാമനപുരം സ്വദേശി മോഹനൻ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂർ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മൻ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗർ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എൻ.വി. ലിയോൻസ് (53),…

Read More

വയനാട് ജില്ലയില്‍ 228 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.84

  വയനാട് ജില്ലയില്‍ ഇന്ന് (21.11.21) 228 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 451 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 227 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.84 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130794 ആയി. 127687 പേര്‍ രോഗമുക്തരായി. നിലവില്‍ 2275 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2107 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കണ്ണൂരില്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുന്നിലേക്ക് കൂറ്റൻ മരം വീണു; വിശ്രമകേന്ദ്രം തകർന്നു

കണ്ണൂർ പാനൂർ കണ്ണങ്കോടുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുറ്റത്തുള്ള മരം കടപുഴകി വീണു. മുറ്റത്ത് സ്ഥാപിച്ച വിശ്രമകേന്ദ്രം പൂർണമായും തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേന്ദ്രത്തിലെ താമസക്കാരായ നഴ്‌സ് സോബി മാത്യുവും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കനത്ത മഴയിലും കാറ്റിലുമായി പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകൾ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. വള്ള്യായിയിൽ വീടിന് മുകളിൽ മരം വീണു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കും ബുധനാഴ്ച പുലർച്ചെ…

Read More

സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു ഇന്ന് രാവിലെ ഏഴുമണിയോടെ കൊളഗപ്പാറയിൽ വെച്ചാണ് അപകടം ഉണ്ടായത് മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ , മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും ,ഷമീറിൻ്റെ മൃതദേഹം അസംപ്ഷൻ ഹോസ്പിറ്റൽ ആണുള്ളത്. സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത് .തുടർന്ന് ആശുപത്രിയിലേയ്ക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു . കപ്പ ഗുഡ്സ് വാഹനത്തിൽ…

Read More