Headlines

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. ഒരു പ്രതി നൽകിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. ഇത് വിശ്വസിക്കാനാകില്ലെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.

Read More

തുടർ തോൽവികളിൽ നിന്ന് മോചനം തേടി രാജസ്ഥാൻ റോയൽസ്; ഡൽഹി ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്മിത്ത് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാർജയിലാണ് മത്സരം. തുടർച്ചയായ മൂന്ന് പരാജയങ്ങളുടെ ക്ഷീണം മാറ്റാനായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. അതേസമയം മറുവശത്ത് ഡൽഹി മികച്ച ഫോമിലാണ്. 5 മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു തോൽവിയുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അവർ. രാജസ്ഥാൻ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് വിജയവുമാണ് ഉള്ളത്. ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ…

Read More

കാണാതായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ

ശനിയാഴ്ച പറന്നുയർന്നതിന് പിന്നാലെ അപ്രത്യക്ഷമായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ. രണ്ട് മൃതദേഹങ്ങൾ ജക്കാർത്ത തീരത്ത് നിന്നും ലഭിച്ചു. വിമാനം തകർന്നുവീണതാണെന്ന് ഇന്തോനേഷ്യൻ സർക്കാർ സ്ഥിരീകരിച്ചു 56 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 62 പേരുമായി പറന്നുയർന്ന എയർ ഫ്‌ളൈറ്റ് 182 വിമാനമാണ് ഇന്നലെ കാണാതായത്. ടേക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം വിമാനവുമായി ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു

Read More

ചവറയിൽ 22കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

  കൊല്ലം ചവറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത് തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പായിരുന്നു ശ്യാംരാജും സ്വാതിശ്രീയും തമ്മിലുള്ള വിവാരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു

Read More

കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ പരിശോധനക്കയച്ച എട്ട് സാമ്പിളുകൾ നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്ത് പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട് കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോൺ നെഗറ്റീവായത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകളാണ് ജനിതക പരിശോധനക്ക് അയക്കുന്നത്.

Read More

കോഴിക്കോട് നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി

  കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. നാല് പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലെ എടക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് ഇന്നലേയും ഒരു പെണ്‍കുട്ടിയെ ഇന്ന് പുലര്‍ച്ചെ മാണ്ഡ്യയില്‍ നിന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒളിക്കുന്നതിനും യാത്രക്കും സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ നാല് പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തുകയായിരുന്നു. ഇവിടെ നിന്ന് ബസ് മാര്‍ഗമാണ് എടക്കരയിലെത്തിയത്. ഇവിടെ…

Read More

മുൻകൂർ ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ

  വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ. മുൻകൂർ ജാമ്യനടപടികൾ നീണ്ടുപോയതിനാൽ തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചു. പ്രബലനായ ഒരാളാണ് പ്രതി. പ്രതി പുറത്തെത്തിയതിനാൽ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം. സാക്ഷി എന്ന നലിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാകും മുന്നോട്ടുപോകുക. പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളത് താൻ ദിലീപുമായി നടത്തിയ സൗഹൃദ സംഭാഷണമാണ്. ഒരു നിർമാതാവ് എന്ന നിലയിലാണ് സാമ്പത്തിക കാര്യം സംസാരിച്ചത്. അതിൽ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3199 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട…

Read More

മലപ്പുറത്ത് വീടിനകത്ത് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ

  മലപ്പുറം മമ്പാട് വീടിനകത്തുകയറി വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൗമാരക്കാരൻ പിടിയിലായി. പ്രായപൂർത്തിയാകാത്തയാളാണ് പ്രതി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അയൽക്കാരൻ കൂടിയായ പ്രതി വീട്ടിൽ കയറി യുവതിയെ ആക്രമിച്ചത് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. കൂടാതെ യുവതിയുടെ മൊബൈൽ മോഷ്ടിക്കാനും പ്രതി ശ്രമിച്ചു. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Read More

ഉപയോഗം വർധിച്ചു: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇനി പുറത്തേക്ക് അയക്കാനാകില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഓക്‌സിജന്റെ ഉപഭോഗം കൂടുതലാകുകയാണ്. ഇനി മുതൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയിച്ചു. 219 ടൺ ഓക്‌സിജനാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തിൽ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിക്കുന്നത്. കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്ന തരത്തിൽ ഇന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തുത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ…

Read More