പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു. ഏറെനാളായി മുംബൈ പിഡി ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശ്വാസ തടസത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും രോഗം ഭേദമായി തിരികെ വീട്ടിലെത്തിയിരുന്നു. ജൂൺ ആറിനാണ് ദിലീപ് കുമാറിനെ ശ്വാസതടസത്തെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ. ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. അതിനു…

Read More

ശഹീൻ ചുഴലിക്കാറ്റ്; യു.എ.ഇയിലും ജാഗ്രതാ നിർദേശം: ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇ. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം. ശഹീൻ ചുഴലിക്കാറ്റ് ഒമാനിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് രാവിലെ ഒമാൻ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. ശഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്കത്ത് ഗവർണറേറ്റിൻ്റെ 200 കിലോമീറ്റർ അകലെയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്‍ച മുതല്‍ ഒമാനില്‍ കനത്ത…

Read More

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ്, 14 മരണം; 4142 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂർ 177, വയനാട് 159, പാലക്കാട് 130, കാസർഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 3 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More

നൈജീരിയയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന 110 കർഷകരെ കൂട്ടക്കൊല ചെയ്തു

നൈജീരിയയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകരെ കൂട്ടക്കുരുതി നടത്തി കൊടുംക്രൂരത. വയലിൽ വിളവെടുക്കുകയായിരുന്ന 110 പേരെയാണ് മോട്ടോർ സൈക്കിളിലെത്തിയ സായുധ സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. തീവ്രവാദ സംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതാണ്ട് മുപ്പതിനായിരത്തോളം സാധാരണക്കാരെയെങ്കിലും ബോക്കോ ഹറാം തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ…

Read More

വയനാട്ടിൽ കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്

*നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 6 ലെ പ്രദേശവും, *തവിഞ്ഞാല്‍* പഞ്ചായത്തിലെ വാര്‍ഡ് 2 പൂര്‍ണ്ണമായും,വാര്‍ഡ് 1 ലെ ചിറക്കൊല്ലി ഭാഗം ഒഴികെയുള്ള പ്രദേശവും, *പൊഴുതന* പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശവും, *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 1ലെ പ്രദേശവും (ജൈന്‍ സ്ട്രീറ്റുള്‍പ്പെടുന്ന പ്രദേശം) എന്നിവ കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

Read More

വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് പരിഗണനയിലെന്ന് മന്ത്രി

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെയുണ്ടായിരുന്ന ഈ സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിലായിരിക്കും സർവീസ് വിദ്യാർഥികളുടെ യാത്രാ സൗകര്യം സുഗമമാക്കാൻ സ്‌കൂൾ ബസുകൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷം നേരിട്ട് ഇടപെടും. എംഎൽഎമാരോടും…

Read More

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.

Read More

ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

  മാനില: ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലെ കനത്ത മഴ രേഖപ്പെടുത്തി. ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്. തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്. ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്. ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. അതെസമയം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നുണ്ട്. ഫിലിപ്പീൻസിലെ തലസ്ഥാനത്ത്…

Read More

വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല; ചെന്നിത്തലയോട് സതീശൻ

പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല. അത് സാധാരണ കാര്യമാണെന്നും സതീശൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിർണായക ഘട്ടത്തിൽ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയിടുന്നവർ എല്ലാ പാർട്ടിയിലുമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷും പറഞ്ഞു. വിശ്വസ്തരെന്ന് അഭിനയിക്കുന്നവർ എല്ലായിടത്തുമുണ്ട്. ചെന്നിത്തല അത് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. പ്രവർത്തകർ ആഗ്രഹിക്കുന്നത് ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

Read More