എസ്.ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

  ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്‌.യു പരാതിയിൽ ആവശ്യപ്പെട്ടു. തന്നെ കണ്ടിട്ടും ജീപ്പിൽ ഇരിക്കുകയായിരുന്ന എസ്.ഐയെ വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒരു എം.പിയാണ് താനെന്നും, ഒരു സല്യൂട്ട് ആവാം ആ ശീലം ഒന്നും മറക്കരുത്,…

Read More

പാൽക്കുളങ്ങരയിൽ അയൽവാസിയെ യുവാവ് വെട്ടിക്കൊന്നു

  തിരുവനന്തപുരം ∙ പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖിനെയാണ് അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവർ തമ്മിൽ നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് നേരത്തെ ജയിലിൽ ആയിരുന്നു. ഭക്ഷണം കഴിക്കാനായി വിശാഖ് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.വിശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വഞ്ചിയൂർ‌ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രദീപിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Read More

നിമിഷ പ്രിയ കേസ്: പ്രതിനിധി സംഘം യെമനിലേക്ക് പോയിട്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി. കുടുംബത്തെ അല്ലാതെ ഹർജിക്കാരുടെ സംഘത്തെ അയച്ചതുകൊണ്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യതകൾ പരിശോധിച്ച് ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞു. പ്രതിനിധി സംഘത്തെ അയക്കുന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനിടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നിൽ പ്രയത്നിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറിനും കേന്ദ്ര സർക്കാരിനും അടക്കം എല്ലാവർക്കും ഹർജിക്കാർ നന്ദി അറിയിച്ചു. 2 കേന്ദ്ര സർക്കാർ പ്രതിനിധികളും,…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായി അമ്പലവയൽ സഹകരണ ബാങ്ക്

  അമ്പലവയൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭരണസമിതി 20 പൾസ് ഓക്സിമീറ്റർ അമ്പലവയൽ ഗ്രാമ പഞ്ചായത്തിന് കൈമാറി. ബാങ്ക് പ്രസിഡണ്ട് വി വി രാജൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്ത്തിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ, ജെസ്സി ജോർജ്, അനിൽ പ്രമോദ്, ആതിര കൃഷ്ണൻ, കെ ഉണ്ണി എന്നിവർ പങ്കെടുത്തു.

Read More

‘ഹോർമുസിലെ അവസ്ഥ പഴയ നിലയിലേക്ക് പോകില്ല; ഞങ്ങൾക്ക് എണ്ണ വിൽക്കാനായില്ലെങ്കിൽ മറ്റാരേയും അനുവദിക്കില്ല’

  ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ്. എണ്ണ വിൽക്കാൻ ഇറാനെ അനുവദിച്ചില്ലെങ്കിൽ മറ്റൊരു ഗൾഫ് രാഷ്ട്രത്തേയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്തൊരു പ്രദേശത്ത് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അവിടെ യുഎസ് സൈന്യം…

Read More

വി സി നിയമനത്തില്‍ ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ്: സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു; രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് നേതാക്കള്‍

വി സി നിയമനത്തില്‍ ഗവര്‍ണറുമായി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതില്‍ സിപിഐഎമ്മില്‍ എതിര്‍പ്പ് രൂക്ഷം. വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ പുറത്താക്കുക കൂടി ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് അറിയിച്ചതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കും എന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി ആയിരുന്നു നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. വിസി നിയമനത്തിന്…

Read More

തിരഞ്ഞെടുപ്പിൽ BJPക്കായി മത്സരിക്കുന്നു; CPIM പ്രവർത്തകർ ബന്ധുവിന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് BJP സ്ഥാനാർഥി

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭീഷണിയെന്ന് ബിജെപി സ്ഥാനാർഥി. പാലക്കാട് തരൂർ പഞ്ചായത്ത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മി ആലത്തൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ എട്ടാം തീയതി ബന്ധുവായ വ്യക്തിയെയാണ് വിളിച്ചത്. സിപിഐഎം പ്രവർത്തകർ തന്റെ ബന്ധുവിന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മത്സര രംഗത്ത് നിന്ന് പിന്മാറിയില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്ന് ബന്ധുവിനോട് പറഞ്ഞതായും പരാതിയിലുണ്ട്. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇതാണ് ദുബൈ എക്‌സ്‌പോയുടെ ഹൃദയം; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ‘അൽവാസൽ പ്ലാസ’

  ദുബൈ എക്‌സ്‌പോ 2020ന്റെ ഹൃദയമാണ് അൽ വാസൽ പ്ലാസ. സന്ദർശകരെ അതിശയത്തിന്റെ പരകോടിയിൽ എത്തിക്കുന്ന ഈ താഴികകുടത്തിന് 130 മീറ്റർ വീതിയും 67.5 മീറ്റർ ഉയരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലേസർ പ്രൊജക്ഷൻ ഉപരിതലം കൂടിയാണിത്. ലേസർ പ്രദർശനങ്ങൾക്ക് പുറമെ തത്സമയ സംപ്രേഷണങ്ങളും എന്തിനേറെ സ്‌പേസ്ഷിപ്പിൽ നിന്ന് ബഹിരാകാശ സഞ്ചാരികളുമായുള്ള തത്സമയ സംവദിക്കലും അൽവാസൽ പ്ലാസയിലെ കൂറ്റൻ പ്രൊജക്ഷൻ ഉപരിതലത്തിൽ കണ്ട് ലോകം അത്ഭുതപ്പെട്ടിരുന്നു. 252 ലേസർ പ്രൊജക്ടറുകളാണ് അൽവാസൽ പ്ലാസ താഴികക്കുടത്തിന്റെ ഉപരിതലത്തിലേക്ക് ചിത്രങ്ങളും…

Read More

കോട്ടയത്ത് നിന്നും കാണാതായ അച്ഛനും മകളും കല്ലാര്‍കുട്ടിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

  കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷിനെയും മകള്‍ പാര്‍വ്വതിയേയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇരുവരുടെയും മതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്നാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. ഇടുക്കി കമ്പംമേട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു ബിനീഷും മകളും ഞായറാഴ്ച പാമ്പാടിയില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ ഏറെ വൈകിയും ഇരു ബന്ധുവീട്ടില്‍ എത്തിയിരുന്നില്ല. രാത്രിയില്‍ ഫോണില്‍ വിളിച്ച് കിട്ടാതെയായപ്പോഴാണ് ഭാര്യ പാമ്പാടി പൊലീസില്‍…

Read More

മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു

രണ്ട് പെൺമക്കൾക്ക് ഐസ്‌ക്രീമിൽ എലിവിഷം കലർത്തി നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പയ്യാവൂരിൽ പൊന്നും പറമ്പിൽ സ്വപ്ന അനീഷ് ആണ് മരിച്ചത്. ഇവരുടെ ഇളയകുട്ടി അൻസില (3) നേരത്തെ തന്നെ മരിച്ചിരുന്നു. 13 വയസുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഓഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്ന പെൺമക്കളായ ആൻസീനയ്ക്കും അൻസിലയ്ക്കും ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യക്കു ശ്രമിച്ചത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. . കുഞ്ഞിന്റെ വൃക്കയുടെ പ്രവർത്തനം…

Read More