പാമ്പുകടിയേറ്റ ആദിവാസി ബാലനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി

വനത്തില്‍ വച്ച് പാമ്പുകടിയേറ്റ് ഡി എം വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പുൽപ്പള്ളി മരക്കടവ് കോളനിയിലെ ബിജു – തങ്കമ്മ ദമ്പതിമാരുടെ മകൻ അജിത് (13) നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജൂൺ 2ന് വനത്തിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ അജിത്തിനെ ആദ്യം പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഡോ. ഫാത്തിമ തസ്‌നീമിന്റെ നേതൃത്വത്തിൽ ഇന്റുബേഷൻ ചെയ്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ആന്റിവെനം നൽകി…

Read More

ഉ​ത്ര കൊ​ല​ക്കേ​സ്: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

അ​ടൂ​ര്‍: കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി. അ​ടൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കേ​സി​ല്‍ ഇ​രു​വ​രെ​യും നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര്‍​പ്പി​ച്ച​താ​ണ്. ഇ​തി​ല്‍ സൂ​ര​ജാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്ന്…

Read More

കൊവിഡിന്റെ ഒമിക്രോൺ വകഭേദം: വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് കെജ്രിവാൾ

  കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏറെ പ്രയാസപ്പെട്ടാണ് രാജ്യം കോവിഡിൽനിന്നു കരകയറിയതെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തു. പുതിയ വകഭേദം ഇന്ത്യയിൽ എത്തുന്നതു തടയാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടു. അതേസമയം വിഷയം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Read More

നെല്ലിയാമ്പതിയിൽ മൂന്ന് വയസ്സ് പ്രായമുള്ള പെൺകടുവയുടെ ജഡം കിണറ്റിൽ

  പാലക്കാട് നെല്ലിയാമ്പതിയിൽ കടുവയുടെ ജഡം കിണറ്റിൽ കണ്ടെത്തി. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൂന്ന് വയസ്സ് പ്രായമുള്ള പെൺകടുവയുടെ മൃതദേഹമാണ് ലഭിച്ചത്. പരിശോധനയിൽ കടുവയുടെ വായിൽ മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. കടുവയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്ത് ആന്തരികാവയവങ്ങൾ കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് പരിശോധനക്ക് അയച്ചു. ഇരയെ പിടികൂടുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം.  

Read More

താരന്‍ നിശ്ശേഷം നീക്കാന്‍ മൈലാഞ്ചിക്കൂട്ട്

പലരെയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. വരള്‍ച്ചയും ചൊറിച്ചിലുമുള്ള തലയോട്ടിയില്‍ ഉണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് താരന്‍. ക്രമേണ നിങ്ങളുടെ മുടി കൊഴിയുന്നതിനും കാരണമാകുന്ന ഒന്നാണിത്. കാലാവസ്ഥാ മാറ്റം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, തലമുടി ശരിയായി കഴുകാതിരിക്കുക, നനഞ്ഞ മുടി കെട്ടാതിരിക്കുക, മോശം മുടി സംരക്ഷണം എന്നിവയൊക്കെ താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്. നിങ്ങളുടെ തലയിലെ താരന്‍ ശല്യം പരിഹരിക്കാനായി നിങ്ങള്‍ക്ക് മൈലാഞ്ചി ഉപയോഗിക്കാവുന്നതാണ്. കാലങ്ങളായി മുടി സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്നൊരു ഒറ്റമൂലിയാണ് മൈലാഞ്ചി. ഇത് നിങ്ങളുടെ മുടിക്ക് പ്രകൃതിദത്ത നിറവും…

Read More

ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് ഒരിക്കിലും ഈ ഭക്ഷണ സാധനങ്ങള്‍ കൊടുക്കരുത്

ഏറ്റവും കഠിനമായ ഉത്തരവാദിത്വങ്ങളിലൊന്നാണ് പേരന്റിങ്. നവജാത ശിശുക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലും പലർക്കും പല തരത്തിലുള്ള ഉത്കണ്​ഠയാണ് ഉള്ളത്. മുതിര്‍ന്നവരുടെ ശരീരം ആവശ്യപ്പെടുന്നതല്ല കുഞ്ഞുങ്ങളുടെ കുഞ്ഞ് ശരീരത്തിന്റെ ആവശ്യം. നമ്മള്‍ താങ്ങുന്ന പലതും അവര്‍ക്ക് താങ്ങാനാകുന്നതല്ല. അത്തരം വിഷയങ്ങളെല്ലാം മനസില്‍ കരുതിവേണം അവരുടെ ഭക്ഷണകാര്യങ്ങള്‍ നോക്കാന്‍. ചില ഭക്ഷണങ്ങള്‍, ഭക്ഷണത്തിലെ തന്നെ ചില പ്രത്യേക ഘടകങ്ങള്‍ ഒന്നും കുഞ്ഞുങ്ങള്‍ക്ക് താങ്ങാനാകില്ല. അത്തരത്തില്‍ ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് നല്‍കിക്കൂടാത്ത ചില ഭക്ഷണ സാധനങ്ങളെക്കുറിച്ച് നമ്മുക്ക് നോക്കാം…

Read More

ബി.എസ്‌സി നഴ്‌സിംഗ്: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തൃശൂർ: 2020-21 ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഒപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കു പരിഗണിക്കേണ്ടെങ്കിൽ അവ ഒപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. പുതുതായി ലിസ്റ്റിൽ ചേർത്ത കോളേജുകളിലേക്കും ഒപ്ഷനുകൾ നൽകാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരെ തുടർന്നുള്ള അലോട്ട്‌മെന്റിന് പരിഗണിക്കില്ല….

Read More

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി നിലത്ത് പായവിരിച്ച് കഴിഞ്ഞത് പതിനെട്ട് ആദിവാസി രോഗികൾ മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികൾക്കാണ് ദുർഗതി കോ വിഡ് കെയർ സെൻസറുകളിൽ എത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചു രോഗികളെ ഇന്നലെ കഴിഞ്ഞത് നിരീക്ഷണ കേന്ദ്രത്തിലെ നേഴ്സറി ക്ലാസ് മുറിയിൽ… രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ഫർണിച്ചറിൽ…

Read More

കൊൽക്കത്തക്കെതിരെ മുംബൈ ആദ്യം ബാറ്റ് ചെയ്യും; ടോസിന്റെ ആനുകൂല്യം ദിനേശ് കാർത്തിക്കിന്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ആദ്യം ഫീൽഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത മത്സരത്തിനിറങ്ങുന്നത്.   മുംബൈ ഇന്ത്യൻസിന്റെ സീസണിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ചെന്നൈയോട് മുംബൈ പരാജയപ്പെട്ടിരുന്നു.   കൊൽക്കത്ത ടീം: സുനിൽ നരൈൻ, ശുഭം ഗിൽ, നിതീഷ് റാണ, ഇയാൻ മോർഗൻ, ആന്ദ്ര റസ്സൽ, ദിനേശ് കാർത്തിക്, നിഖിൽ നായിക്, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ്, സന്ദീപ്…

Read More

400 മീറ്റര്‍ റിലേ; ഇന്ത്യയ്ക്ക് ഏഷ്യന്‍ റെക്കോര്‍ഡ്; ഫൈനല്‍ യോഗ്യതയില്ല

ടോക്കിയോ:ഒളിംപിക്‌സ് 4-100മീറ്റര്‍ പുരുഷ വിഭാഗം റിലേയില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യതയില്ല. രണ്ടാം ഹീറ്റ്‌സില്‍ ഇന്ത്യ നാലാമതായാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കായി. മുഹമ്മദ് അനസ്, നിര്‍മല്‍ ടോം, ്അരോഗിയ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യയ്ക്കായി ഓടിയത്. ഈയിനത്തില്‍ ഇറ്റലിക്കാണ് സ്വര്‍ണം. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി ഒളിംപിക്‌സ് റിലേയില്‍ സ്വര്‍ണം നേടുന്നത്.ബ്രിട്ടനാണ് വെങ്കലം. വനിതാ വിഭാഗത്തില്‍ ജമൈക്ക സ്വര്‍ണം നേടി.വെള്ളി അമേരിക്കയ്ക്കും വെങ്കലം ബ്രിട്ടനുമാണ്.

Read More