മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി

വയനാട് മുട്ടിൽ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിലും രണ്ടുതരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് രണ്ടും ഫലപ്രദമായി മുന്നോട്ടു പോകുകയാണ്. കേസ് സിബിഐക്ക് ഏറ്റെടുത്ത് അന്വേഷിക്കാൻ നിയമപരമായി സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു

Read More

സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ: പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. സ്വര്‍ണക്കടത്തില

Read More

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്

  വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ്. സാമ്പത്തിക ലാഭത്തിനായി VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ. തമ്പാനൂർ പൊലീസാണ് കേസെടുത്തത്     തട്ടിപ്പിനായി VISLന്റെ പേരിൽ വ്യാജ കരാർ രേഖയുണ്ടാക്കി‌. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പിന്നിൽ വൻ തട്ടിപ്പ് സംഘമെന്നു പോലീസിന് സംശയം….

Read More

സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇന്നുണ്ടായേക്കും; യുഡിഎഫ് യോഗം ചേരും

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിന് മുമ്പ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും 12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് ഗ്രൂപ്പ് ഉറച്ചു നിൽക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് വിട്ടുനൽകില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ വിമത സ്ഥാനാർഥിയെ നിർത്തുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. കോട്ടയത്ത് നാല് സീറ്റ് വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു പാലാ മാണി സി കാപ്പന് കൊടുത്തു….

Read More

കാശ്മീരിൽ മൂന്ന് തീവ്രവാദികൾ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു

ജമ്മു കാശ്മീരിൽ മൂന്ന് തീവ്രവാദികളെ പോലീസ് പിടികൂടി. സോപോർ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു. അൽബദർ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു ആയുധങ്ങളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ബന്ദിപോരയിൽ ബി എസ് എഫ്-കാശ്മീർ പോലീസ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇതിൽ ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  

Read More

കേഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

  കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. പുലര്‍ച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളും കാര്‍ യാത്രക്കാരുമായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, ഹസയ്‌നാര്‍ എന്നിവരാണ് മരിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Read More

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും; പി എം ശ്രീയില്‍ തുടര്‍നടപടി ആലോചിക്കും

പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. രാവിലെ 10.30 ന് ആലപ്പുഴയിലാണ് യോഗം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ധാരണ. ധാരണാപത്രത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും തയാറാകാത്ത പക്ഷം മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവും അംഗീകാരം നല്‍കും. ബഹിഷ്‌കരണം പോരാ മന്ത്രിമാരെ…

Read More

കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു

Logo live TV Advertisement Kerala News കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു 24 Web Desk 1 hour ago Google News 1 minute Read കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന…

Read More

ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രവാസി വ്യവസായിയിൽ നിന്നും എസ്ഐടി മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്നാണ് എസ്ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോൺ വഴി വിശദാംശങ്ങൾ ചോദിച്ചിരുന്നു. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ…

Read More

24 മണിക്കൂറിനിടെ 43,263 പേർക്ക് കൂടി കൊവിഡ്; 338 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ 30,196 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് ഇതിനോടകം 3,31,39,981 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,41,749 ആയി ഉയർന്നു. നിലവിൽ 3,93,614 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3.21 കോടി പേർ രോഗമുക്തി…

Read More