ഗൂഗിൾ മാപ്പ് നോക്കി യാത്ര; അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു

  അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രെയിലറുകളാണ് അപകടത്തിൽപ്പെട്ടത്. കേബിളുകളുമായി പോയിരുന്ന ട്രൈലറുകളിൽ ഒന്ന് ഏഴാം വളവിൽ മറിയുകയും മറ്റൊന്ന് വഴിയിൽ കുടുങ്ങുകയുമായിരുന്നു. കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രൈലറുകളുടെ ഡ്രൈവർമാർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതാണ് ചുരം റോഡിലേക്ക് കയറാൻ കാരണം. ഗൂഗിൾ മാപ്പ് നോക്കി എളുപ്പ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. എന്നാൽ വഴിയിൽ ട്രെയ്‌ലറുകൾക്ക് തടസം അനുഭവപ്പെടുകയായിരുന്നു. അട്ടപ്പാടിയിലേക്ക് പോകേണ്ടതും മണ്ണാർക്കാട്ടേക്ക് ഇറങ്ങേണ്ടതുമായ നിരവധി വാഹനങ്ങൾ വഴിയിൽ…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി. പി തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ.

Read More

Emirates NBD Jobs Vacancies In Dubai

Emirates NBD Careers In the event that you truly need to cause your future to light up in the financial business at that point Emirates NBD Careers should be the best option. We as the greatest financial organization in the area. We request gifted, educated and profoundly experienced proficient people who have a sharp feeling…

Read More

‘മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, പോയി കണ്ണാടിയിൽ നോക്കിയാൽ മതി; ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മന്ത്രിസഭയിലുണ്ട്’ ;വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്. എൻ്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്. രാഹുലിനെതിരെ പരാതിയില്ല,…

Read More

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. വ്യക്തിപരമായ അഭിപ്രായം ഉണ്ട് അത് ഹൈക്കമാൻഡിനെ അറിയിക്കും. വ്യക്തിപരമായ കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ എഫ്ബി പോസ്റ്റിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് സുധാകരൻ മറുപടി നൽകിയില്ല. കേരളത്തിനാവശ്യം കെ.സി വേണുഗോപാലിനെ പോലെ ദൂരദര്‍ശിയായ നേതാവിനെയെന്ന് കെ.സുധാകരന്‍ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സിക്ക് കഴിയുമെന്നും നാളെയുടെ ഭരണത്തിന്…

Read More

ചൂരൽമല ദുരന്തബാധിതർക്ക് ഇപ്പോഴും സഹായം എത്തിക്കാൻ സർക്കാരിനായിട്ടില്ല, യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിൽ ഉണ്ടാകും; ടി സിദ്ദിഖ് MLA

യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിൽ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് MLA. ശബരിമല വിഷയവും ബ്രഹ്മഗിരി വിഷയവും സജീവ ചർച്ചയായി. സർക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുക. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരൽമല ദുരന്തബാധിതർക്ക് ഇപ്പോഴും സഹായം എത്തിക്കാൻ സർക്കാരിനായിട്ടില്ല അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ശക്തമായ തെളിവുകൾ കൈമാറി പരാതിക്കാരി

മൂന്നാം ലൈംഗിക പീഡന ഗർഭഛിദ്ര കേസിൽ രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകും. ഇന്ന് പുലർച്ചെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് കസ്റ്റഡിയിലെടുത്ത രാഹുലിനെ എത്തിക്കുകയായിരുന്നു. പാലക്കാട് ഹോട്ടലിൽ നിന്നാണ് എംഎൽഎയെ പിടികൂടിയത്. ഇന്നലെ രാവിലെ മുതൽ രാഹുൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവിൽ പോകാൻ സമയംകൊടുക്കാതെ അതിനാടകീയമായിട്ടായിരുന്നു രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം.

Read More

നിയമസഭാ കയ്യാങ്കളി കേസ്: സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക്, സർക്കാരിന് നിർണായകം

നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ. രാവിലെ പത്തരയ്ക്കാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആർ ഷാ എന്നിവരടങ്ങിയ ബഞ്ച് വിധി പറയുന്നത്. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് വിധി സംസ്ഥാന സർക്കാരിന് നിർണായകമാണ് വിധി. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷ വിമർശനം സർക്കാർ കേട്ടിരുന്നു. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് പറഞ്ഞിരുന്നു. വി ശിവൻകുട്ടി, കെ ടി ജലീൽ,…

Read More

വികസനം മുതൽ കരുതൽ വരെ: ‘ദി റിയൽ കേരള സ്റ്റോറി’ വെബ്സൈറ്റുമായി സിപിഐഎം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും അടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വെബ്സൈറ്റുമായി സിപിഐഎം. ‘കേരള സ്റ്റോറി’ എന്ന പേരിലാണ് വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്.വെബ്സൈറ്റിലേക്ക് കയറിയാൽ മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകൾ കാണാം. വികസനത്തിന്റെ കേരളാ സ്റ്റോറി എന്ന തലക്കെട്ടിൽ പുത്തൻ പാതകൾ, ലോകോത്തര യാത്രകൾ, ആരോഗ്യകേരളം, പൊതുവിദ്യാഭ്യാസത്തിലെ കേരള മോഡൽ എന്നിങ്ങനെ എഴുതിയ ചിത്രങ്ങളും നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷങ്ങളിൽ കേരളം നേടിയ മുന്നേറ്റത്തിൽ സന്തുഷ്ടരാണോ എന്നത് രേഖപ്പെടുത്താൻ പൊതുജനാഭിപ്രായ…

Read More

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ വീണ്ടുo കേസ്; സമരസമിതി പ്രവർത്തകരെ പ്രതിചേർത്തു

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ വീണ്ടും കേസ്.സ്ഥാപനത്തിലെ ജീവനക്കാരൻ രാജിന്റെ പരാതിയിൽ സമരസമിതി പ്രവർത്തകരായ 28 പേരെ പ്രതിചേർത്താണ് കേസെടുത്തത്. കമ്പി വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആർ. പരുക്കേറ്റ രാജിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഫ്രഷ് കട്ട് സമരത്തിൽ 6 എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതി പട്ടികയിൽ ഉള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് താമരശ്ശേരി പൊലീസ്. താമരശ്ശേരി കരിമ്പാലൻകുന്നിലെ വീട്ടുകളിൽ പ്രതികളെ തിരഞ്ഞുള്ള അന്വേഷണത്തിന്റെ…

Read More