അമരീന്ദറിന്റെ എതിർപ്പ് ഫലിച്ചില്ല; സിദ്ദുവിനെ പഞ്ചാബ് പിസിസി പ്രസിഡന്റായി നിയമിച്ചു

  നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെയും അനുയായികളുടെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനം. സിദ്ദു പരസ്യമായി മാപ്പ് പറയണമെന്നതടക്കം അമരീന്ദർ സിംഗ് ആവശ്യപ്പെട്ടിരുന്നു. സിദ്ദുവിനൊപ്പം നാല് വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനം. അമരീന്ദർ സിംഗ് എതിർപ്പ് ഉയർത്തിയെങ്കിലും എംഎൽഎമാരുടെ അടക്കം പിന്തുണ സിദ്ദുവിന് ലഭിച്ചതാണ് നിർണായകമായത്്.

Read More

കെവി വിജയദാസിന് അന്ത്യാഭിവാദ്യം നൽകി നാട്; സംസ്‌കാരം രാവിലെ 11 മണിക്ക്

ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് അന്ത്യാഭിവാദ്യം നൽകി നാട്. മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചു. വീട്ടിൽ നിന്നും എലപ്പുള്ളി ഗവ. സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. 9 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തും. തുടർന്ന് 11 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും രണ്ട് തവണ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് വിജയദാസ്. നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം…

Read More

YOU CAN LOCK AND HIDE ANYTHING IN YOUR PHONE

This app lets you password-protect your personal files, photos, videos, documents, contacts, wallet cards, notes and audio recordings in Android Phones. The app comes with a clean and pleasant interface. You can also transfer files from Gallery, PC/Mac, Camera and Internet browser. Lock photos with photo locker to hide your images Lock videos with video…

Read More

ശബരിമല സ്വർണ്ണക്കൊള്ള; സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി

ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും വളയാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് എത്തും. ശബരിമല സമരം കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിമർശനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി ഉടലെടുത്തിരുന്നു. ശിൽപശാലകളും ടാർഗറ്റും പിരിവും…

Read More

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; കണ്ണൂരിൽ വ്യാപക അക്രമം

കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ വ്യാപക ആക്രമണം. കണ്ണൂരിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ആക്രമണങ്ങൾ അരങ്ങേറി. കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ്‌ ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തീയിട്ട് നശിപ്പിച്ചു. പിന്നിൽ സിപിഐഎം പ്രവർത്തകരെന്നാണ് കോൺഗ്രസ്‌ ആരോപണം. പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ്‌ ഭവൻ നേരെയും ഇന്നലെ രാത്രി ആക്രമണം ഉണ്ടായി. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ എസ്…

Read More

‘എട്ടുമുക്കാല്‍ അട്ടിവച്ചത് പോലെ’ ; പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി

പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. അവരുടെ കൂട്ടത്തിലുള്ള വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്ന കാഴ്ച കണ്ടല്ലോ. സാധാരണ നിലയ്ക്ക് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടി വച്ച പോലെ എന്ന്. അത്രയും ഉയരം…

Read More

ഒളിവിൽ കഴിയുന്ന വേടന് വേണ്ടി പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബലാത്സം​ഗ കേസിൽ വേടന് വേണ്ടി പരിശോധന ശക്തം. കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് നീക്കം. മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. വേടന്റെ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സാക്ഷി മൊഴികൾ രേഖപ്പെടുത്തി. വേടന് വേണ്ടി അന്വേഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ…

Read More

പെ​രു​മ്പാ​വൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

  കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ വ​ട്ട​കാ​ട്ടു​പ​ടി​ക്ക് സ​മീ​പം എം​സി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. പു​ല്ലു​വ​ഴി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​റ്റാ ഇ​ൻ​ഡി​ക്ക കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ചാ​ടി പു​റ​ത്തി​റ​ങ്ങിയതിനാൽ രക്ഷപ്പെട്ടു. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Read More

കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടുത്തം

തിരുവനന്തപുരം കഴക്കൂട്ടത്ത് വൻ തീപിടുത്തം. മേനംകുളത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. കഴക്കൂട്ടം ചാക്ക എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പ്രദേശത്ത് പരക്കെ പുക ഉയരുകയാണ് എന്താണ് തീപിടുത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല. സ്ഥലത്ത് ഭാരത് ഗ്യാസിന്റെ റീഫിലിംഗ് അടക്കമുള്ള പ്ളാൻറ് പ്രവർത്തിക്കുന്നതിനാൽ തീപിടുത്തം ഉണ്ടായത് ആശങ്ക ഉണ്ടാക്കിയിരുന്നു.

Read More

ബിഹാറിൽ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജെഡിയു നേതാക്കള്‍

ദില്ലി: പുതിയ ബിഹാർ സർക്കാർ ഈയാഴ്ച ചുമതലയേൽക്കും. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ ചര്‍ച്ച നടത്തി. ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധർമെന്ദ്ര പ്രധാൻ, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയിൽ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും. അതേസമയം, കഷ്ടിച്ചാണ് ആർ…

Read More