സർവകലാശാല നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. നിയമനങ്ങൾ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സർക്കാർ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിട്ടില്ല. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയിൽ പരാതി നൽകും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രി സ്വജനപക്ഷ പാതം…

Read More

കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തി

വെള്ളറട: പുലിയൂർശാലയിൽ വാഴവിളകുഴി പുത്തൻ വീട്ടിൽ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. ഒരാഴ്ചയ്ക്ക് മുമ്പ് ചെറിയതോതിൽ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായി. ഗന്ധം രൂക്ഷമായി. തുടർന്ന് വീട്ടുകാർ ആരോഗ്യവകുപ്പ്, പോലീസ്, ഫയർഫോഴ്‌സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വീടിന് എതിർവശത്തുള്ള പെട്രോൾ പമ്പിൽ നിന്നുള്ള ഇന്ധന ചോർച്ചയാകാം എന്നാണ് അധികൃതരുടെ അനുമാനം. തുടർന്ന് കിണറിലെ വെള്ളം

Read More

പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ; പിടിയിലായത് ആയുധ പരിശീലകനായ മലപ്പുറം സ്വദേശി

പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്.മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Read More

പ്രധാനമന്ത്രിയുടെ ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന ആശയത്തില്‍ വിശ്വസിച്ചാല്‍ പിന്നെ ഒരു കുഴപ്പവുമില്ല’; വീണ്ടും മോദിയെ പുകഴ്ത്തി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി. മോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് എന്ന ആശയം വിശ്വസിച്ചാല്‍ പിന്നെ ഒരു കുഴപ്പവുമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ എല്ലാവരും വിശ്വാസത്തിലെടുക്കണം മതത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ആഹ്വനം ഉയര്‍ത്തി ആസ്‌ത്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലിമെന്റില്‍ സംഘടിപ്പിച്ച മതമൈത്രി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍. സമത്വത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ തരൂര്‍ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂര്‍ സംസാരിച്ചത്. എല്ലാ മതങ്ങളും ഒരുമിച്ച് ജീവിക്കുന്നത്…

Read More

കോവിഡ് പ്രതിരോധം:  സുൽത്താൻ ബത്തേരി നഗര സഭ അടക്കം വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ

സുൽത്താൻ ബത്തേരി:ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻ മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ , സുൽത്താൻ ബത്തേരി നഗര സഭകളിലുമാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

Read More

ഇന്ധന വില ഇന്നും കൂട്ടി; 21 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 5.87 രൂപ

  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില കൊച്ചിയില്‍ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99 രൂപ 63 പൈസയുമാണ് ഇന്നത്തെ വില. 21…

Read More

സ്രാവ് പിടിത്തം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരഹരിക്കുന്നതിന് സിഎംഎഫ്ആര്‍ഐ പഠന സമിതി

ഇന്ത്യയില്‍ സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടര്‍ന്ന് വിവിധയിനം സ്രാവ്-തിരണ്ടിയിനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയില്‍ നിയന്ത്രണമുണ്ട്. അവ അപ്രതീക്ഷിതമായി മീന്‍പിടുത്ത വലകളില്‍ കുടുങ്ങുന്നത് ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുമായി പഠനം നടത്തുന്നതിനണ് സമിതി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന് കമ്മിറ്റി പഠനം നത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍…

Read More

പമ്പ അണക്കെട്ട് തുറന്നു; 50 ക്യുമെക്സ് വെള്ളം വരെ നദിയിലേക്ക് ഒഴുകിയെത്തും

പത്തനംതിട്ട: പമ്പ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം. എന്നാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്. പമ്പയ്ക്ക് പുറമെ ഇടമലയാർ…

Read More

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

  സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ നിന്നും കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും. ഈ പ്ലാറ്റ്ഫോം പുനര്‍മൂല്യനിര്‍ണ്ണയത്തിനായി ഉപയോഗിക്കില്ലെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. കോ എംപ്റ്റ് കൈവശം വച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി. പുനര്‍ മൂല്യനിര്‍ണയ പ്രക്രിയ ബോര്‍ഡിന്റെ സ്വന്തം പോര്‍ട്ടലില്‍ ആകും നടത്തുക. (CBSE removed Coempt| 12 revaluation controversy)     സിബിഎസ്ഇ ഡിജിറ്റല്‍ സംവിധാനത്തില്‍ സൈബര്‍ സുരക്ഷാ പരിശോധനയില്‍ ഗുരുതരമായ അപകടസാധ്യതകള്‍ കണ്ടെത്തിയിരുന്നു. കാണ്‍പൂര്‍…

Read More

‘ധവളപത്രത്തിലും ബജറ്റിലും കിഫ്ബിയെ തകർക്കാൻ ശ്രമം: ബജറ്റ് UDF സർക്കാരിന്റെ നയം വ്യക്തമാക്കുന്നു’; പിണറായി വിജയൻ

  ബജറ്റ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സ്വത്ത് സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ച കേന്ദ്ര സർക്കാർ നയങ്ങളെ ബജറ്റിലും ധവളപത്രത്തിലും വിമർശിക്കുന്നില്ല. കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിന്റെ പാതയിൽ ആണ് യുഡിഎഫ് സർക്കാരെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.     ഒരു വല്ലാത്ത വ്യഗ്രത ധവളപത്രത്തിലും,ബജറ്റിലും കാണാൻ കഴിയും. അത് കേരളത്തിൽ വല്ലാത്ത സാമ്പത്തിക പ്രതിസന്ധി എന്ന് സ്ഥാപിക്കാൻ ശ്രമം. ധവളപത്രത്തിലും…

Read More