Headlines

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ ഇന്ന് അടിയന്തര യോഗം. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചേക്കും

കോഴിക്കോട് : കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ ഇന്ന് അടിയന്തര യോഗം. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചേക്കും. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് കോഴിക്കോട്ടാണ്. 883 പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 820 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഇന്നലെ 433 കേസുകളാണ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം…

Read More

വയനാട് ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്കം: താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം; മെയ് വരെ കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല

വേനലില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തോടുകളിലും അരുവികളിലും മറ്റ് ജലാശയങ്ങളിലും പരമാവധി താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹായത്തോടെയും ഇവയുടെ നിര്‍വ്വഹണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെക്ഡാമുകളിലും താത്ക്കാലിക തടയണകളിലും പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കും….

Read More

വയനാട് ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27997 ആയി. 27242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി സ്വദേശികൾ 9 പേർ, ബത്തേരി 3 പേർ, കൽപ്പറ്റ, തിരുനെല്ലി രണ്ടു…

Read More

കേന്ദ്രത്തിന് കൂടുതൽ സമയം; പെഗാസസ് ഹർജികൾ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അധിക സത്യവാങ്മൂലത്തിന് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിച്ചാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത് ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ല. കോടതിക്ക് കൃത്യമായ വിവരങ്ങൾ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. എന്നാൽ ദേശീയസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പറയാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ…

Read More

Etisalat Careers In Dubai Announced Vacancies

Etisalat Careers with many new job opportunities gives you the chance to associate with one of the biggest telecom companies in the world. Etisalat Recruitment team is looking to expand its operations and is constantly searching for talented and dedicated professionals. As the world continues its demand for technology advancement, Etisalat Group seeks professionals who can…

Read More

തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ നവംബർ 11 ന് പരിഗണിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും.വിവിധ സംസ്ഥാനങ്ങളിലെ എസ് ഐ ആറിനെതിരായ ഹർജികൾ ആണ് പരിഗണിക്കുക.ഡി എം കെയുടെ ഹർജിയും ഇതിൽ ഉൾപ്പെടുന്നു. എസ്ഐആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്. അതേസമയം, ബംഗാളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചത് മുതൽ ശക്തമായ പ്രതിഷേധ ആഹ്വാനം നടത്തിയ പാർട്ടി ആണ് തൃണമൂൽ കോൺഗ്രസ്‌. ഇന്ന് ബംഗാൾ ഉൾപ്പെടെ 12…

Read More

കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷമുണ്ടാക്കിയ റിജിൽ മാക്കുറ്റി അടക്കം ആറ് പേർ റിമാൻഡിൽ

  കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് റിജിൽ മാക്കുറ്റി അടക്കം ആറ് പേർ റിമാൻഡിൽ. കണ്ണൂരിൽ മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്കാണ് യൂത്ത് കോൺഗ്രസുകാർ അതിക്രമിച്ചു കയറിയത്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസുകാരും സംഘാടകരും തമ്മിൽ പ്രശ്‌നമുണ്ടായി. യോഗത്തിൽ വന്ന നാട്ടുകാർ യൂത്ത് കോൺഗ്രസുകാരെ നന്നായി കൈകാര്യവും ചെയ്തു. ഇതിന് പിന്നാലെയാണ് റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തത് അതേസമയം എതിർപ്പുകൾക്ക്…

Read More

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത് സ്പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്. ഈമാസം 28ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി. ട്രെയിനിലെ തിരക്ക് മൂലം പ്രതിസന്ധിയിലായതോടെ ഒരു ട്രെയിന്‍ തന്നെ വാടകയ്ക്കെടുക്കാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് റെയില്‍വേയുടെ നടപടി. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡെപ്റ്റംബര്‍ ഒന്നിന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ റാലി നടത്താനായിരുന്നു സിപിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി…

Read More

ലൈംഗിക അതിക്രമ കേസ്; റാപ്പർ വേടന് ജാമ്യം

എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം സെൻട്രൽ പോലീസിൽ കൈമാറിയത്. അതിനിടെ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വേടൻ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദേശം നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിൽ വേടനെ അറസ്‌റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയക്കുകയും…

Read More

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായി; മാതാപിതാക്കൾ ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താം, മന്ത്രി വി ശിവൻകുട്ടി

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാൻ പാടില്ല. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. വിഷയം ഒത്തുതീർപ്പായാൽ കടുത്ത നടപടി ഉണ്ടാകില്ല. അച്ഛനും…

Read More